Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഭക്തന്‍ കൊവിഡ് ബാധിച്ച് മരിച്ചു, സഹായം കിട്ടിയില്ല, മോദിയുടെ ചിത്രം വലിച്ചുകീറി കുടുംബം

ആഗ്ര: മോദി ഭക്തനായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആഗ്ര സ്വദേശിയായ അമിത് ജെസ്വാളിന്റെ ജീവനാണ് കൊവിഡ് കവര്‍ന്നത്. അമിത്തിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കടുത്ത മോദി ഭക്തനായിരുന്നു അമിതെന്ന് സഹോദരി സോനു പറയുന്നു. അമിതിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പോലും കുടുംബത്തിന് സാധിച്ചിരുന്നില്ല. കിടക്കകള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. യോഗി ആദിത്യനാഥിന്റെയും മോദിയുടെ സഹായം ഇവര്‍ തേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു.

1

അമിത് പത്ത് ദിവസത്തോളം ചികിത്സയിലിരുന്നാണ് മരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ അമ്മയും കൊവിഡിനെ തുടര്‍ന്ന് മരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇയാളെ നരേന്ദ്ര മോദി പിന്തുടരുന്നുണ്ട്. വാട്‌സാപ്പില്‍ പ്രൊഫൈല്‍ പിക് പോലും മോദിയുടേതാണ് അമിത് വെച്ചിരുന്നതെന്ന് സഹോദരി പറഞ്ഞു. ട്വിറ്റര്‍ ബയോയില്‍ മോദി തന്നെ പിന്തുടരുന്നുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ സഹായമുണ്ടാകുമെന്നായിരുന്നു കുടുംബം കരുതിയത്.

മോദിക്കും യോഗിക്കുമെതിരെ ഒരു വാക്ക് പോലും പറയാത്തയാളാണ് അമിത്. ആരെങ്കിലും മോദിയെ വിമര്‍ശിച്ചാല്‍ അവരെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുക വരെ അമിത് ചെയ്യാറുണ്ടെന്ന് സഹോദരി സോനു പറഞ്ഞു. അതേസമയം കുടുംബം മോദിക്കെതിരെ കടുത്ത വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അമിത്തിന്റെ കാറിന് പിന്നില്‍ പതിച്ചിരുന്ന മോദിയുടെ പോസ്റ്റര്‍ സഹോദരിയും കുടുംബവും ചേര്‍ന്ന് വലിച്ചുകീറിയിരിക്കുകയാണ്. ഏപ്രില്‍ 29നാണ് മഥുരയിലെ നിയതി ആശുപത്രിയില്‍ വെച്ച് അമിത് മരിച്ചത്. മോദിയുടെ വിവേചനത്തിന് തങ്ങള്‍ ഒരിക്കലും മാപ്പുനല്‍കില്ലെന്ന് അമിത്തിന്റെ കുടുംബം പറയുന്നു.

ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അമിത്. ബോര്‍ഡുകളും ബാനറുകളും നിര്‍മിക്കുന്നതായിരുന്നു ഇയാളുടെ തൊഴില്‍. ചെറുപ്പം മുതലേ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം കാണാനും പ്രാര്‍ത്ഥിക്കാനുമായി അമിത് പോയിരുന്നു. മഥുരയിലെ ആശുപത്രിയില്‍ വെച്ച് റെംസിസിവിര്‍ ഇഞ്ചക്ഷനുകള്‍ എത്തിച്ച് നല്‍കാന്‍ ഡോക്ടര്‍മാര്‍ അമിത്തിന്റെ സഹോദരിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് എവിടെയും കിട്ടാനില്ലായിരുന്നു. മോദിയുടെ സഹായവും ഇവര്‍ക്ക് കിട്ടിയില്ല.

Recommended Video

cmsvideo
    Lancet Editorial Slams Modi Government for Ignoring Second Wave Warnings

    ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

    മഥുരയിലെ ആശുപത്രികള്‍ ഇവരില്‍ നിന്ന് വലിയ തുകയാണ് ഈടാക്കിയിരിക്കുന്നത്. അമിത് പത്ത് ദിവസം ആശുപത്രിയില്‍ ചെലവഴിച്ചതിന് 4.75 ലക്ഷം രൂപയുടെ ബില്ലാണ് നല്‍കിയിരിക്കുന്നത്. അമ്മയെ 20 ദിവസം ചികിത്സിച്ചപ്പോള്‍ 11 ലക്ഷം രൂപയുടെ ബില്ലാണ് കിട്ടിയത്. ഈ മേഖലയില്‍ ആശുപത്രികള്‍ കൊള്ള നടത്തുന്നതായിട്ടാണ് കണ്ടെത്തല്‍. രവി ആശുപത്രിയെ നേരത്തെ കൊവിഡ് ആശുപത്രി പട്ടികയില്‍ നിന്ന് നീക്കിയിരുന്നു. ഒരു രോഗിക്ക് ഒമ്പത് ലക്ഷം രൂപയാണ് ഇവിടെ ബില്‍ നല്‍കിയത്.

    കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+