സുഷ്മിത പണി കൊടുത്തു, ഇനി ആവര്‍ത്തിക്കില്ല, രാഹുല്‍ അവരെ കൂടെ നിര്‍ത്തും, പ്രശാന്തിന് ടീമൊരുങ്ങുന്നു

ദില്ലി: കോണ്‍ഗ്രസ് മാറ്റത്തിന് മടിച്ച് നില്‍ക്കുകയാണെന്ന് പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് എടുക്കുന്ന കാലതാമസമാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നാണ് പ്രധാന പരാതി. നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ടുപോകുന്നത് തടയുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യം.

സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് പോയതില്‍ ഗാന്ധി കുടുംബം ആകെ നിരാശയിലാണ്. ഏറ്റവും വിശ്വസ്തയായിരുന്ന നേതാവ് തന്നെ പോയതില്‍ രാഹുലും പ്രതിസന്ധിയിലാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നേതൃത്വം തന്നെ പ്രമുഖ നേതാക്കളെ സമീപിച്ചിരിക്കുകയാണ്. പ്രശാന്തിനായുള്ള ടീമിനുള്ള മുന്നൊരുക്കങ്ങള്‍ കൂടിയാണിത്. വിശദ വിവരങ്ങള്‍ വായിക്കാം.

1

അടിയന്തരമായി യുവനേതാക്കളുടെ പരാതികള്‍ തീര്‍ക്കാനാണ് രാഹുല്‍ ഇറങ്ങിയിരിക്കുന്നത്. സുഷ്മിത ദേവിന് ശേഷം ഇനിയൊരു നേതാവ് പാര്‍ട്ടി വിടരുതെന്ന നിര്‍ബന്ധത്തിലാണ് ഹൈക്കമാന്‍ഡ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ കണ്ട് പ്രശ്‌നങ്ങള്‍ തീര്‍ക്കാനും, മഹാരാഷ്ട്രയില്‍ മിലിന്ദ് ദേവ്‌റയെ അനുനയിപ്പിക്കാനുമാണ് പ്ലാന്‍. ഇരുവരും ടീം രാഹുലിലെ നേതാക്കളാണ്. ഇവര്‍ക്ക് കേന്ദ്രത്തില്‍ കൂടുതല്‍ റോളുണ്ടാവും. ദേവ്‌റയെ മുംബൈയിലെ ശക്തിപ്പെടല്‍ കൂടി മുന്നില്‍ കണ്ടാണ് തിരിച്ചുകൊണ്ടുവരുന്നത്. ബിഎംസി തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. സഞ്ജയ് നിരുപത്തിനെ തഴഞ്ഞ് ദേവ്‌റയെ പ്രോത്സാഹിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

2

സുഷ്മിത പോയത് ടീം രാഹുലിനെയും ഗാന്ധി കുടുംബത്തെയും കാര്യമായി തന്നെ ബാധിച്ചിരുന്നു. ഒരിക്കല്‍ പോലും സുഷ്മിതയെ മോശം വാക്കുകള്‍ ഉപയോഗിച്ച് കുറ്റപ്പെടുത്താനും സോണിയയോ രാഹുലോ തയ്യാറായില്ല. ഇതെല്ലാം അവരോടുള്ള അടുപ്പം കൊണ്ടായിരുന്നു. ജ്യോതിരാദിത്യയും സിന്ധ്യയും ജിതിന്‍ പ്രസാദയും പോയപ്പോള്‍ ഇത്ര പ്രശ്‌നം കോണ്‍ഗ്രസിനുള്ളില്‍ ഇല്ലായിരുന്നു. പോരാത്തതിന് ഇവര്‍ പോയത് ബിജെപിയിലേക്കായിരുന്നു. കൃത്യമായ അധികാര മോഹമായിരുന്നു ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. എന്നാല്‍ സുഷ്മിത താരമത്യേന ചെറിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണ് പോയത്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. നേതൃത്വവുമായുള്ള പ്രശ്‌നം മാത്രമാണ് കാരണമെന്ന്. ഇനിയും യുവനേതാക്കള്‍ പോകാനുള്ള വഴികളാണ് രാഹുല്‍ തേടുന്നത്.

3

പ്രശാന്ത് കിഷോര്‍ ഐ പാക്കിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നില്ല. അവരുടെ സേവനം പ്രശാന്തിന് ലഭിക്കുമെങ്കിലും പൂര്‍ണമായ അര്‍ത്ഥത്തില്‍ കിട്ടില്ല. പകരം കോണ്‍ഗ്രസിനുള്ളില്‍ ഐപാക്കിന് സമാനമായൊരു ടീമിനെ പ്രശാന്തിന് വേണ്ടി വരും. 300 സീറ്റുകളുടെ ഡാറ്റ പ്രശാന്തിന്റെ കൈവശമുണ്ട്. ഈ ഡാറ്റ് പ്രകാരം കോണ്‍ഗ്രസിന്റെ ജനപ്രീതിയുള്ള നേതാക്കളെ പ്രശാന്ത് തന്നെ കണ്ടെത്തുമെന്നാണ് സൂചന. അതിന് മുമ്പ് പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാനാണ് നിര്‍ദേശം. സച്ചിനും, ദേവ്‌റയും അതാത് സംസ്ഥാനങ്ങളില്‍ ജനപ്രീതിയുള്ള നേതാക്കളാണ്. ടീം രാഹുലില്‍ നിന്നുള്ള നേതാക്കളും പ്രശാന്തിനൊപ്പം ചേര്‍ന്നേക്കും. ഇവരുടെ പ്രവര്‍ത്തന രീതി തന്നെ മാറുമെന്ന് ഇതിലൂടെ വ്യക്തമാണ്.

4

കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനമോ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമോ സച്ചിന് ലഭിച്ചേക്കും. അതുമല്ലെങ്കില്‍ സ്വതന്ത്ര ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ലഭിച്ചേക്കും. രാജസ്ഥാനില്‍ നിന്ന് മാറി നില്‍ക്കാനാണ് സച്ചിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. നിലവില്‍ ഭരണമൊന്നുമില്ലാതെ ഇരിക്കുന്ന സാഹചര്യത്തില്‍ മാറി നില്‍ക്കുക സച്ചിനും എളുപ്പമേറിയ കാര്യമാണ്. ഇത് അശോക് ഗെലോട്ടിനും കാര്യങ്ങള്‍ എളുപ്പമാക്കും. പ്രശാന്ത് എന്ത് റോളാണ് സച്ചിന്‍ പൈലറ്റിന് നല്‍കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്. പക്ഷേ രാഹുലും പ്രിയങ്ക ഗാന്ധിയും തന്നെ സച്ചിനുമായി സംസാരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിലെ മാറ്റത്തിന്റെ സൂചനയായി ജി23 കാണുന്നുണ്ട്.

5

രാഹുല്‍ അടുത്തിടെ മിലിന്ദ് ദേവ്‌റയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ പാര്‍ട്ടി വിടില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിരിക്കുകയാണ്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ അദ്ദേഹത്തിന് റോള്‍ നല്‍കാനാണ് രാഹുലിന്റെ തീരുമാനം. ഏത് നിമിഷവും ദേവ്‌റ പാര്‍ട്ടി വിടുമെന്നായിരുന്നു ഇത്രയും കാലമുണ്ടായിരുന്നു അഭ്യൂഹം. ഇതാണ് കൂടിക്കാഴ്ച്ചയിലൂടെ പൊളിഞ്ഞത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നാല് വമ്പന്‍ റോളുകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. സിന്ധ്യ, പ്രസാദ, സുഷ്മിത, എന്നിവര്‍ പാര്‍ട്ടി വിട്ട ഒഴിവും, അന്തരിച്ച രാജീവ് സതാവിന്റെ ഒഴിവുമാണ് ഉള്ളത്. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട് നില്‍ക്കുന്ന നേതാവാണ് ദേവ്‌റ. വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ദേവ്‌റ തിരിച്ചെത്തിയാല്‍ ഒറ്റയടിക്ക് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രമുഖ നേതാവായി ദേവ്‌റ മാറും.

6

2004ലും 2009ലും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ദേവ്‌റ. മുംബൈ സൗത്തില്‍ മൂന്നേകാല്‍ ലക്ഷത്തോളം വോട്ടുകള്‍ അരവിന്ദ് സാവന്തിനെതിരെ നേടിയിരുന്നു ദേവ്‌റ. 75000 വോട്ടുകളാണ് കൂടുതലായി നേടിയത്. മോദി തരംഗത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന സമയത്താണ് ഈ വോട്ടുവര്‍ധന. ജനകീയ പിന്തുണ ദേവ്‌റ അപ്പോഴുമുണ്ടെന്ന് വ്യക്തമാണ്. സച്ചിനും എഐസിസിയില്‍ തന്നെയാണ് റോള്‍ വരുന്നത്. ഒപ്പം രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടനയും നടക്കും. രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടക്കാനിരിക്കുകയാണ്. അതിന് ശേഷമായിരിക്കും പൈലറ്റിന്റെ പുതിയ റോള്‍ സംബന്ധിച്ച പ്രഖ്യാപനം വരിക. ടീം രാഹുലും ഇതോടെ ശക്തമാകുമെന്ന് ഉറപ്പാണ്.

7

2019ലെ പോലെ ടീം രാഹുലിന് ആധിപത്യമുണ്ടാവില്ലെന്ന് ഉറപ്പാണ്. പകരം പ്രശാന്തിന്റെ ടീം നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നതാവും ഇവരുടെ റോള്‍. ഗ്രൗണ്ട് പൊളിറ്റിക്‌സ് ഇവര്‍ക്ക് അറിയില്ലെന്ന് പ്രശാന്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തൊക്കെയാണ് കോണ്‍ഗ്രസ് പറയേണ്ടതെന്നും പ്രവര്‍ത്തിക്കേണ്ടതെന്നുമുള്ള പട്ടിക പ്രശാന്ത് തയ്യാറാക്കി രാഹുലിന് നല്‍കിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസിലെ പൊളിച്ചെഴുത്തില്‍ നിര്‍ണായകമാകുക. ജി23യെ അകറ്റി നിര്‍ത്തേണ്ടെന്നാണ് പ്രശാന്തും നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള 300 സീറ്റുകള്‍ കണ്ടെത്തി അവയില്‍ മത്സരിക്കാനും, ബാക്കിയുള്ളതില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കാനുമുള്ള ഫോര്‍മുലയാണ് മൊത്തത്തില്‍ നടപ്പാക്കുന്നത്.

Recommended Video

cmsvideo
    How Nipah virus is varies from corona ? | Oneindia Malayalam
    8

    ഇതിനിടെ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരിക്കുകയാണ്. ദേശീയ എക്‌സിക്യൂട്ടീവിലാണ് ഈ പ്രമേയം പാസാക്കിയത്. അടുത്തയാഴ്ച്ച രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പ്രമേയം പാസാക്കിയത്. ജമ്മുവിലാണ് ഇത്തവണ രാഹുല്‍ സന്ദര്‍ശനത്തിനായി വരുന്നത്. പ്രാദേശിക തലത്തിലെ എല്ലാ നേതാക്കളുമായും രാഹുല്‍ സംവദിക്കുന്നുണ്ട്. കശ്മീരില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു എന്ന സൂചന കൂടി രാഹുലിന്റെ സന്ദര്‍ശനത്തിനുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സംസ്ഥാന പര്യടനവും രാഹുല്‍ നടത്തും. രാഹുല്‍ കുറേ കൂടി ആക്ടീവായി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന ആവശ്യം പ്രിയങ്ക ഗാന്ധിയും പ്രശാന്തും നേരത്തെ മുന്നോട്ട് വെച്ചതാണ്.

    വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+