• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മന്ത്രിസഭയിലേക്ക്, നാല് മന്ത്രിമാരും, ഗെലോട്ടിന് പൂട്ടിട്ട് രാഹുല്‍

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ പ്രശ്‌നത്തില്‍ അതിവേഗം തീരുമാനമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി. സച്ചിന്‍ പൈലറ്റിന് നിര്‍ണായ റോള്‍ വരാനാണ് പോകുന്നത്. ഇത്രയും കാലം അശോക് ഗെലോട്ട് നീട്ടിക്കൊണ്ടുപോയ മന്ത്രിസഭ പുനസംഘടന ഏകദേശം തീരുമാനമായിരിക്കുകയാണ്. സച്ചിന്റെ രാഷ്ട്രീയ വിജയം കൂടിയാണ് ഇതിലൂടെ നടക്കാന്‍ പോകുന്നത്.

ടീം രാഹുലിലെ പ്രമുഖരെല്ലാം ഓരോന്നായി കൊഴിഞ്ഞുപോവുകയാണ്. ഇനി ബാക്കിയുള്ള പ്രമുഖ നേതാവ് സച്ചിന്‍ പൈലറ്റ് മാത്രമാണ്. അത് കൂടി പോയാല്‍ ടീം തന്നെ ഇല്ലാതാവും. ഇതും കൂടി പരിഗണിച്ചാണ് സച്ചിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്.

'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1

രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ മന്ത്രിസഭാ പുനസംഘടനയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഇനിയും വൈകികേണ്ട എന്നാണ് തീരുമാനം. സച്ചിന് തന്നെയാണ് മുന്‍തൂക്കം. ഏറ്റവും അമ്പരിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രി അശോക് ഗെലോട്ട് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് ഹൈക്കമാന്‍ഡില്‍ നിന്ന് സന്ദേശമെത്തിയിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് താല്‍പര്യപ്പെടുന്നില്ല എന്ന സൂചന കൂടി അതിലുണ്ട്. സച്ചിനായിരിക്കും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ മുഖമാവുകയെന്നാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്.

2

നാല് മന്ത്രിമാരെയാണ് പൈലറ്റ് ക്യാമ്പിന് ലഭിക്കുക. മന്ത്രിസഭയില്‍ സച്ചിന്‍ പൈലറ്റും ഇടംപിടിച്ചേക്കുമെന്നാണ് സൂചന. സച്ചിന് മുന്നില്‍ രണ്ട് ഓപ്ഷന്‍ രാഹുല്‍ വെച്ചിട്ടുണ്ട്. ദേശീയ തലത്തിലേക്ക് വരികയാണ് ആദ്യ ഓപ്ഷന്‍. രണ്ടാമത്തെ ഓപ്ഷന്‍ മന്ത്രിസ്ഥാനമാണ്. നാല് മന്ത്രിമാര്‍ക്കും ക്യാബിനറ്റ് പദവിയോടെയുള്ള മന്ത്രിസ്ഥാനമാണ് ലഭിക്കുക. പൈലറ്റ്-ഗെലോട്ട് ക്യാമ്പുകളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡ് ആരംഭിച്ചിരുന്നു. ഹരിയാനയില്‍ നിന്ന് കുമാരി സെല്‍ജയും കര്‍ണാടകത്തില്‍ നിന്ന് ഡികെ ശിവകുമാറും നേരത്തെ ഗെലോട്ടിനെ കണ്ടിരുന്നു. ഇത് സമവായത്തിന് വേണ്ടിയായിരുന്നു.

3

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെലോട്ടിനുള്ള സ്വാധീനം കുറയുന്നു എന്നാണ് സൂചന. ഗെലോട്ടിന്റെ ക്യാമ്പിലുള്ള കുറച്ച് മന്ത്രിമാരെ മാറ്റാനാണ് തീരുമാനം. ഇവരെ സംഘടനാ തലത്തിലേക്ക് മാറ്റും. നിലവില്‍ 21 മന്ത്രിമാരാണ് ഉള്ളത്. 30 പേരെ വരെ ഉള്‍പ്പെടുത്താം. നിലവില്‍ 9 ഒഴിവുകള്‍ ബാക്കിയുണ്ട്. ഗോവിന്ദ് സിംഗ് ദൊത്താസര മാറുമെന്ന് ഉറപ്പാണ്. വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. സംസ്ഥാന അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്. സംഘടനാ തലത്തിലും ജില്ലാ തലത്തിലും അഴിച്ചുപണി വരുമെന്നാണ് സൂചന.

4

അതേസമയം നിലവില്‍ 2023 വരെ ദേശീയ തലത്തില്‍ തുടര്‍ന്ന് പിന്നീട് രാജസ്ഥാനിലേക്ക് മടങ്ങാമെന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ഫോര്‍മുല. അശോക് ഗെലോട്ട് 2018ല്‍ ഇത്തരത്തിലാണ് രാജസ്ഥാനില്‍ തിരിച്ചെത്തിയത്. 2017ല്‍ അടക്കം ഗുജറാത്തിന്റെ ചുമതലയിലായിരുന്നു അതിന് ശേഷമാണ് രാജസ്ഥാനിലേക്ക് വന്നത്. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. സച്ചിന് നൂറിന് മുകളിലൊരു വന്‍ നേട്ടത്തിലേക്ക് കോണ്‍ഗ്രസിന് നയിക്കാനായില്ലെന്നായിരുന്നു ഗെലോട്ട് ക്യാമ്പ് അന്ന് പറഞ്ഞത്. ഇത്തവണ അതേ പോലെ മാറി നിന്ന് ഗെലോട്ടിനെ വീഴ്ത്താനുള്ള പരോക്ഷ സന്ദേശമാണ് സച്ചിന് രാഹുല്‍ നല്‍കുന്നത്.

5

അശോക് ഗെലോട്ട് ഹ്രസ്വ കാലത്തേക്കാണ് ചിന്തിക്കുന്നത്. അതുകൊണ്ട് രാജസ്ഥാനില്‍ ഇപ്പോള്‍ അദ്ദേഹം സേഫാണ്. എന്നാല്‍ യുവനേതാക്കള്‍ മുഴുവന്‍ പാര്‍ട്ടി വിടുന്ന ഘട്ടത്തില്‍ സച്ചിനെ പോലൊരു നേതാവ് കോണ്‍ഗ്രസ് വിട്ടാല്‍ യുവനേതാക്കള്‍ തന്നെ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറും. രാഹുലിന്റെ ദീര്‍ഘകാല പ്ലാന്‍ സച്ചിനെ മുന്നില്‍ കണ്ട് കൊണ്ടുള്ളതാണ്. നേരത്തെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ രാഹുല്‍ ഈ വിഷയം സംസാരിച്ചിരുന്നു. എത്രയും പെട്ടെന്ന് സച്ചിന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ഇപ്പോള്‍ സുഷ്മിത ദേവും പോയത് വലിയ ക്ഷീണായി രാഹുലിന് മാറിയിരിക്കുകയാണ്.

6

അതേസമയം അടുത്തിടെ നടന്ന രാഷ്ട്രീയ നിയമനങ്ങളെല്ലാം രാഹുലിന് പ്രതിസന്ധികളായി മാറുകയാണ് ചെയ്തത്. അധ്യക്ഷന്മാരും കമ്മീഷന്‍ തലവന്‍മാരുമെല്ലാം വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു. എല്ലാവരും ഗെലോട്ടിന് വളരെ അടുത്ത ബന്ധമുള്ളവരാണ്. മുന്‍ എഎപി നേതാവ് കുമാര്‍ ബിശ്വാസിന്റെ അടുത്ത ബന്ധു, ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന്റെ ബന്ധു എന്നിവര്‍ക്കെല്ലാം ഗെലോട്ട് നിയമനം നല്‍കിയിട്ടുണ്ട്. എന്നാല്‍ പൈലറ്റ് ക്യാമ്പിലെ പ്രമുഖരായ നേതാക്കളെ മുഴുവന്‍ തഴയുകയും ചെയ്തു. എതിരാളികളുമായി അടുക്കുകയും സച്ചിനെ അകറ്റുകയും ചെയ്യുന്ന രീതി രാഹുലിനെ ചൊടിപ്പിച്ചിട്ടുണ്ട്.

7

സ്വതന്ത്ര ഭരണം ഗെലോട്ടിന് ഇനിയും നല്‍കാനാവില്ലെന്ന നിലപാടിലാണ് രാഹുല്‍. ഗെലോട്ട് പ്രശ്‌നങ്ങള്‍ സിദ്ദുവിനെ പോലെ വഷളാക്കുന്നു എന്ന പരാതിയും പാര്‍ട്ടിയിലുണ്ട്. ദേശീയ തലത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനുള്ള പ്ലാനും രാഹുലിനുണ്ട്. 2023ല്‍ ഗെലോട്ട് ദേശീയ തലത്തിലേക്ക് വരേണ്ടി വരും. മുഖ്യമന്ത്രി പദത്തിന് നോട്ടമിട്ട് നില്‍ക്കുന്ന സച്ചിന് അത് നേട്ടമാകും. അതേസമയം മകന്‍ വൈഭവ് ഗെലോട്ടിനെ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ഇത് സച്ചിന് കൂടുതല്‍ നേട്ടമായിരിക്കുകയാണ്.

cmsvideo
  മൂന്നാം തരംഗം കേരളത്തിന് കൂടുതൽ അപകടകരമാകുമോ ? | ഡോ.വിജയകുമാർ പറയുന്നു | Oneindia Malayalam
  English summary
  sachin pilot may get ministerial berth in rajasthan cabinet, rahul gandhi gaves the nod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X