സച്ചിനും രേഖയും രാജ്യസഭയില്‍ ഹാജരാകണമെന്ന് പിജെ കുര്യന്
ദില്ലി: രാജ്യസഭയിലെത്തിയിട്ട് രണ്ടുവര്‍ഷമായെങ്കിലും വിരലിലെണ്ണാവുന്ന ദിവസംമാത്രം സഭയില്‍ ഹാജരായ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും ബോളിവുഡ് താരം രേഖയും സഭയിലെത്തണമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന് അറിയിച്ചു. ഇരുവരും സഭയില്‍ ഹാജരാകാത്തത് വിവാദമായതിനെ തുടര്‍ന്നാണ് പിജെ കുര്യന് അംഗങ്ങളോട് സഭയിലെത്തണമെന്ന് അഭ്യര്‍ത്ഥിച്ചത്.
എംപി സ്ഥാനം നല്‍കിയത് രാജ്യം ഇവരെ ആദരിക്കുന്നതുകൊണ്ടാണ്. ആ ആദരവ് തിരിച്ചു നല്‍കണമെന്ന് പിജെ കുര്യന് പറഞ്ഞു. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ഇരുവരും സഭയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുപേരും സഭയില്‍ തുടര്‍ച്ചയായി ഹാജരാകുന്നില്ലെന്ന് കഴിഞ്ഞദിവസം പി. രാജീവ് എംപി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഹാജരാകാത്തതിന് ഇവര്‍ക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി 60 ദിവസം കാരണമൊന്നും കൂടാതെ സഭയില്‍ ഹാജരാകാത്തവര്‍ക്കെതിരെ മാത്രമേ ചട്ടപ്രകാരം നടപടിയെടുക്കാന്‍ സാധിക്കൂ. സച്ചിന് 40 ദിവസം സഭയില്‍ ഹാജരായില്ല, രേഖ അതില്‍ കുറവു ദിവസവും സഭയില്‍ എത്തിയില്ല.
സഹോദരന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് സഭയില്‍ എത്താന്‍ കഴിയാതിരുന്നതെന്നാണ് സച്ചിന്റെ വാദം. സഭയില്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിനിടെ, രേഖയെയും സച്ചിനെയും എംപിമാരാക്കിയത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് എഎപി ആരോപിച്ചു. ഗൗരവകരമായ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇരുവരും ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications