കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുടുംബാസൂത്രണം നടപ്പാക്കുന്നവര്‍ക്ക് മാത്രം വോട്ടവകാശം'

  • By Anwar Sadath
Google Oneindia Malayalam News

ഉന്നാവോ: വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്താകേന്ദ്രമായ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും മുസ്ലീംങ്ങള്‍ക്കെതിരെ രംഗത്തെത്തി. രാജ്യത്ത് കുടുംബാസൂത്രണം നടപ്പിലാക്കുന്നവര്‍ക്ക് മാത്രം വോട്ടവകാശം നല്‍കിയാല്‍ മതിയെന്നാണ് സാക്ഷി മഹാരാജിന്റെ ആവശ്യം. നിയമം തെറ്റിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുക്കള്‍ കുടുംബാസൂത്രണം പാലിക്കുന്നവരാണ്. എന്നാല്‍ ഹിന്ദുക്കള്‍മാത്രമല്ല, മുസ്ലീങ്ങളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യയില്‍ ജനസംഖ്യാവര്‍ദ്ധനവ് വലിയ വെല്ലുവിളിയാണ്. 30 കോടി ജനസംഖ്യയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 130 കോടി ജനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

sakshi-maharaj

ആരാണ് ഇതിന് കാരണക്കാര്‍. ഹിന്ദുവിന് 4 മക്കള്‍ വേണമെന്ന് പറയുമ്പോള്‍ മാത്രമാണ് വിവാദമുണ്ടാകുന്നത്. എന്നാല്‍, നാലു ഭാര്യമാരില്‍ 40 മക്കള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കും പ്രതിഷേധമില്ല. ഹിന്ദുവായാലും മുസ്ലീം ആയാലും എല്ലാവര്‍ക്കും ഒരു നിയമമാണ് വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും എംപി പറഞ്ഞു.

ഹജ്ജ് യാത്രയ്ക്ക് മുസ്ലീങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനെയും അദ്ദേഹം എതിര്‍ത്തു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ തീര്‍ഥയാത്രയ്ക്ക് സര്‍ക്കാര്‍ പണം ചിലവഴിക്കുകയും മറ്റൊരു കൂട്ടര്‍ നികുതി അടക്കേണ്ടിവരുന്നത് ശരിയായ പരിഗണന അല്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീമുകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സാക്ഷി മഹാരാജ് സമാന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
Sakshi Maharaj says No voting right if people do not go for family planning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X