സല്മാന് ഖാന്റെ വീടിന് നേരെയുള്ള വെടിവെപ്പ്: പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ വീടിന് നേരെയുള്ള വെടിവെപ്പിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഏപ്രില്‍ 26ന് പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്ത അനൂജ് തപന്‍ എന്നയാളാണ് മരിച്ചത്. മുംബൈ പോലീസ് ആസ്ഥാനത്തെ ജയിലിലായിരുന്നു ഇയാള്‍.
ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ മരണപ്പെടുകയായിരുന്നു. ഇന്ന് പോലീസ് ലോക്കപ്പിലെ ശുചിമുറിയില്‍ വെച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് ആത്മഹത്യാ ശ്രമം നടന്നത്.

കേസിലെ മറ്റ് രണ്ട് പ്രതികളെ മൊഴിയെടുക്കാന്‍ വേണ്ടി കൊണ്ടുപോയിരുന്നു. തപനും കേസിലെ മറ്റ് പത്ത് പ്രതികളുമായിരുന്നു ജയിലിലുണ്ടായിരുന്നത്. പതിനൊന്ന് മണിയോടെ തപന്‍ ബാത്റൂമിലേക്ക് പോയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം ആത്മഹത്യക്ക് പിന്നിലെ കാരണത്തിന് വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു. സല്മാന് ഖാന്റെ വീടിന് നേരെ വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം വിതരണം ചെയത രണ്ട് പേരില്‍ ഒരാളാണ് തപന്‍. അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയായിരുന്നു ഏപ്രില്‍ 26ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍, എന്നിവരും പോലീസ് കസ്റ്റഡിയിലാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ബാന്ദ്രയിലെ സല്‍മാന്റെ വീടായ ഗ്യാലക്സി അപ്പാര്‍ട്ട്മെന്റിന് നേരെ ഏപ്രില്‍ 16നായിരുന്നു വെടിവെപ്പുണ്ടായത്. സംഭവം നടക്കുമ്പോള്‍ സല്മാന് ഖാന് വീട്ടിലുണ്ടായിരുന്നുവെന്ന് മുംബൈ പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷിലേക്ക് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ടായിരുന്നു. ഗ്യാലക്സി അപ്പാര്‍ട്ട്മെന്റിലെ ആദ്യ നിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശ നിര്‍മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമാണെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. സല്മാന് ഖാനെ വധിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു ലോറന്‍സ് ബിഷ്ണോയ്. ഇയാളുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകന്‍.
അതേസമയം ലോക്കപ്പിലെ മരണം കൊലപാതകമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയെന്നും, ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാരെയും സിഐഡി വിഭാഗം ചോദ്യം ചെയ്യുമെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന് പികെ ജെയിന് ദേശീയ മാധ്യമത്തോട് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications