• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് കൈവിട്ടേക്കും, നിലപാട് പ്രഖ്യാപിച്ച് അഖിലേഷ്, ഇനി പിന്തുണയില്ല

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസും എസ്പിയും തമ്മിലുള്ള ധാരണകള്‍ പൂര്‍ണമായും തെറ്റുന്നു. ഗാന്ധി കുടുംബത്തിന്റെ കോട്ടകളില്‍ ഇനി യാതൊരു തരത്തിലുള്ള പിന്തുണയും ഉണ്ടാവില്ലെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. അതിശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ സമാജ് വാദി പാര്‍ട്ടി അമേഠിയിലും റായ്ബറേലിയിലും ഇറക്കുമെന്ന് അഖിലേഷ് പറഞ്ഞു.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

നേരത്തെ പല തിരഞ്ഞെടുപ്പുകളിലും എസ്പി കോണ്‍ഗ്രസിനോടുള്ള സൗഹൃദത്തിന്റെ ഭാഗമായി ഈ സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. ബിഎസ്പിയും അതുപോലെ തന്നെയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അമേഠി അടക്കം കൈവിട്ട സാഹചര്യത്തില്‍ തങ്ങള്‍ മാറിനില്‍ക്കേണ്ടതില്ല എന്ന നിലപാടിലാണ് സമാജ് വാദി പാര്‍ട്ടി. കോണ്‍ഗ്രസ് ഇതോടെ സ്വന്തം കോട്ടയില്‍ വരെ കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്.

1

എസ്പി യുപിയിലെ 403 സീറ്റിലും മത്സരിക്കുമെന്നാണ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്. ഇതില്‍ അമേഠിയും റായ്ബറേലിയും വരും. കോണ്‍ഗ്രസിന്റെ കോട്ടകളില്‍ സാധാരണ ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് എസ്പി നിര്‍ത്താറുള്ളത്. അത് ഇത്തവണ പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖിലേഷ്. ബംഗാളില്‍ മമത ബാനര്‍ജി സ്വീകരിച്ച അതേ തന്ത്രമാണ് അഖിലേഷും പയറ്റുന്നത്. കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തന്നെ മാറ്റിനിര്‍ത്തി കൊണ്ടുള്ള തന്ത്രമാണിത്. അതേസമയം സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് കൂടി സീറ്റ് നല്‍കുന്നതോടെ മറ്റൊരു ധാരണയും യുപിയില്‍ സാധ്യമാകാതെ വരും. അതും എസ്പിയുടെ മനംമാറ്റത്തിന് പിന്നിലുണ്ട്.

2

യുപിയില്‍ നാല് പ്രമുഖ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യമാണ് കഴിഞ്ഞ ദിവസം അഖിലേഷ് പ്രഖ്യാപിച്ചത്. റായ്ബറേലി നിലവില്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ്. അമേഠി രാഹുല്‍ ഗാന്ധിയുടെ മുന്‍ മണ്ഡവും. ഈ മണ്ഡലം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചെടുത്തിരുന്നു. റായ്ബറേലിയില്‍ ആണെങ്കില്‍ ഇവിടെയുള്ള എംഎല്‍എ അദിതി സിംഗ് പോയതോടെ കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയിലാണ്. ഇത്തവണ റായ്ബറേലിയില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നാണ് കരുതുന്നത്. എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണ കൂടി ഇല്ലെങ്കില്‍ പിന്നെ ഈ സീറ്റ് ജയിക്കുന്ന കാര്യം കോണ്‍ഗ്രസിന് ചിന്തിക്കുക കൂടി ചെയ്യേണ്ടതില്ല.

3

നിലവില്‍ റായ്ബറേലിയും അമേഠിയും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടമാകാനുള്ള സാധ്യതയും കൂടുതലാണ്. റായ്ബറേലിയിലേക്ക് സോണിയാ ഗാന്ധി എത്താതിരിക്കുന്നതും, അവിടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സജീവമല്ലാത്തതും ജനങ്ങളെ കോണ്‍ഗ്രസ് വിരുദ്ധരാക്കി മാറ്റിയിരിക്കുകയാണ്. മറ്റ് സാധ്യതകള്‍ വോട്ടര്‍മാര്‍ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. പ്രമുഖ നേതാവിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനായി ഇറക്കും. സ്മൃതി ഇറാനിയെ ഇനി അമേഠിയില്‍ നിന്ന് മാറ്റേണ്ടതില്ല. ചെറിയ ഗ്രാമങ്ങള്‍ പോലും ഇവിടെ വികസിച്ച് തുടങ്ങിയിട്ടുണ്ട്. രാഹുലിന്റെ കാലത്ത് ഇതൊന്നും അവിടെയില്ലായിരുന്നു എന്നാണ് നാട്ടുകാരും പറയുന്നത്. അത് തിരിച്ചുപിടിക്കുക രാഹുലിന് ദുഷ്‌കരമായിരിക്കും.

4

ബഹുമാനത്തിന്റെയും കടപ്പാടിന്റെയും പുറത്താണ് എസ്പി കോണ്‍ഗ്രസ് കോട്ടകളില്‍ മത്സരിക്കാതിരുന്നത്. എസ്പിയുടെ നേതൃതലത്തില്‍ ഉള്ളവരുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസും മത്സരിക്കാറില്ലായിരുന്നു. പക്ഷേ അതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പാണ്. ഇവിടെ എല്ലാ ശക്തിയുമെടുത്ത് ഞങ്ങള്‍ മത്സരിക്കും. രാഹുലിന്റെയും സോണിയയുടെ ശക്തി കേന്ദ്രങ്ങളില്‍ വമ്പന്‍ ജയം നേടാന്‍ സമാജ് വാദി പാര്‍ട്ടിക്ക് മുമ്പ് സാധിച്ചിട്ടുണ്ടെന്നും അഖിലേഷ് പറയുന്നു. അതേസമയം അഖിലേഷ് പറയുന്നത് ആരാണ് ശ്രദ്ധിക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സീഷാന്‍ ഹൈദര്‍ പറഞ്ഞു. അതിനൊന്നും വലിയ വില നല്‍കുന്നില്ല. അവരുടെ പാര്‍ട്ടി തീരുമാനിക്കുന്ന കാര്യമാണ്. ഇറ്റാവയിലും മെയിന്‍പുരിയിലും ഞങ്ങളും മത്സരിക്കുമെന്നും സീഷാന്‍ വ്യക്തമാക്കി.

5

അതേസമയം കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ ഒരുപറ്റം ചെറു പാര്‍ട്ടികളാണ് അഖിലേഷിനൊപ്പം ഇത്തവണ സഖ്യത്തിലുള്ളത്. നാല് പ്രമുഖ പാര്‍ട്ടികള്‍ ഇതിലുണ്ട്. അതിന് പുറമേ വേറെയും ചെറിയ പാര്‍ട്ടികളുണ്ട്. എസ്ബിഎസ്പി, ജനവാദി പാര്‍ട്ടി, അപ്‌നാ ദള്‍, ആര്‍എല്‍ഡി, മഹാന്‍ ദള്‍ എന്നിവരാണ് കൂടെയുള്ളത്. പശ്ചിമ യുപിയില്‍ അടക്കം ശക്തിയുള്ള പാര്‍ട്ടിയാണിത്. എന്നാല്‍ കോണ്‍ഗ്രസുമായി ഒരിടത്ത് പോലും സഖ്യമില്ലാത്തത് ഗാന്ധി കുടുംബത്തിനേറ്റ വന്‍ തിരിച്ചടിയാണ്. അഖിലേഷ് യാദവുമായി വളരെ അടുത്ത ബന്ധം പ്രിയങ്ക ഗാന്ധിക്കുണ്ട്. രാഹുലും അഖിലേഷും ഒരുമിച്ചാണ് 2017ല്‍ പ്രചാരണം നടത്തിയിരുന്നത്. എന്നിട്ടും കോണ്‍ഗ്രസ് തഴയപ്പെടുകയായിരുന്നു.

cmsvideo
  കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

  അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളി, സുകേഷ് നടിമാരെ വീഴ്ത്തിയത് ഇങ്ങനെ, ജയിലിലെത്തി നടിമാര്‍അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളി, സുകേഷ് നടിമാരെ വീഴ്ത്തിയത് ഇങ്ങനെ, ജയിലിലെത്തി നടിമാര്‍

  English summary
  samajwadi party, congress bonhomie ended in gandhi family bastions, akhilesh says no understanding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X