കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷത്തലേന്ന് ബിജെപിയുടെ ഉഗ്രന്‍ കെണി; അഖിലേഷ് പ്രതീക്ഷിച്ചില്ല... അമിത് ഷാ വെറുതെ വന്നതല്ല

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സര്‍വ സന്നാഹവുമായി പ്രചാരണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ യുപിയില്‍ പ്രചാരണം തുടങ്ങി. പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു അമിത് ഷായുടെ വരവ്.

രാമക്ഷേത്രം വീണ്ടും ചര്‍ച്ചയാക്കുകയായിരുന്നു അദ്ദേഹം. തൊട്ടുപിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ഇളക്കം തുടങ്ങി. പാര്‍ട്ടിയുടെ സ്ഥാപക നേതാവ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. യുപിയില്‍ വേറിട്ട രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. അറിയാം വിവരങ്ങള്‍...

സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍

1

ഉത്തര്‍ പ്രദേശില്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലാണ് ശക്തമായ മല്‍സരം. അഖിലേഷിന്റെ നീക്കങ്ങള്‍ ബിജെപിയെ ഏറെ ആശങ്കയിലാക്കുന്നതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ് അഖിലേഷിന്റെ ശ്രദ്ധ. എന്നാല്‍ അഖിലേഷിന് അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ സ്ഥാപക അംഗമായ ശത്രുദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു.

2

വാരണാസിയില്‍ നിന്നുള്ള നിയമസഭാ കൗണ്‍സില്‍ അംഗമാണ് പ്രകാശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വാരണാസി. ഇവിടെ വലിയ പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ ഒരുക്കുന്നത്. കേന്ദ്രവും സംസ്ഥാനവും പ്രത്യേക ശ്രദ്ധ വാരണാസിയില്‍ നല്‍കിയിരിക്കുകയാണ്. യോഗി സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടാണ് പ്രകാശിന്റെ കളംമാറ്റം.

3

ഈ വര്‍ഷം ജൂലൈ ആറിനാണ് ശത്രുദ് പ്രകാശിന്റെ എംഎല്‍സി കാലാവധി അവസാനിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇദ്ദേഹത്തില്‍ വലിയ പ്രതീക്ഷയായിരുന്നു അഖിലേഷ് യാദവിന്. അതിനിടെയാണ് രാജി. ബിജെപിയുടെ യുപി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രകാശ് ബിജെപി അംഗത്വം സ്വീകരിച്ചത്.

4

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് പ്രകാശ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നോമിനിയായി 1974ല്‍ വാരണാസിയില്‍ നിന്ന് നിയമസഭയിലെത്തി. മൂന്ന് വര്‍ഷത്തിന് ശേഷം ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസുമായി എക്കാലത്തും അകലം പാലിച്ചിരുന്ന നേതാവാണ് ശത്രുദ് പ്രകാശ്.

കുട്ടികള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; രജിസ്റ്റര്‍ചെയ്യേണ്ടത് ഇങ്ങനെ അറിയേണ്ടതെല്ലാംകുട്ടികള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; രജിസ്റ്റര്‍ചെയ്യേണ്ടത് ഇങ്ങനെ അറിയേണ്ടതെല്ലാം

5

ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ പ്രതിപക്ഷം എങ്ങനെ പിടിച്ചു നില്‍ക്കുമെന്നാണ് അറിയേണ്ടത്. കേന്ദ്രത്തിലെയും യുപിയിലെയും ബിജെപി സര്‍ക്കാരുകള്‍ കോടികളുടെ പദ്ധതികളാണ് യുപിയില്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കുന്നത്. 80000 മൊബൈല്‍ ഫോണ്‍ വിതരണ പദ്ധതി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച വൈകീട്ട് ഉദ്ഘടാനം ചെയ്തു.

6

അമിത് ഷാ അയോധ്യയില്‍ രാമക്ഷേത്രത്തിലെത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ബറേലിയില്‍ അദ്ദേഹം റോഡ് ഷോ നടത്തി. ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ബിജെപിയുടെ ശക്തി പ്രകടനം കൂടിയായിരുന്നു അമിത് ഷായുടെ റോഡ് ഷോ. കൊവിഡ് ഭീതി നിലനില്‍ക്കെ റാലി നടത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാമക്ഷേത്ര വിഷയമാണ് അമിത് ഷാ പ്രധാനമായും ചര്‍ച്ചയാക്കുന്നത്.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തടയാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. രാം ലല്ല ഇത്രയും കാലം കൂടാരത്തില്‍ കഴിയാന്‍ കാരണം പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ അവലോകനം ചെയ്തു. വിശ്വാസം കാത്തു സൂക്ഷിക്കാന്‍ മോദിയും യോഗിയും ഭരിക്കുന്ന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

Recommended Video

cmsvideo
Controversies that Pinarayi government faced in 2021 | Oneindia Malayalam

English summary
Samajwadi Party Founding Member Shatarudra Prakash joins BJP; Amit Shah Visit Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X