പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയ പ്രമുഖ യുവ നേതാവിനെതിരെ കേസെടുത്തു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും ഭീഷണിപ്പെടുത്തിയ സമാജ്‌വാദി പാര്‍ട്ടി യൂത്ത് വിങ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍ പ്രദേശ് ഭാഗ്പതില്‍ സമാജ് വാദി പാര്‍ട്ടിയുടെ യൂനിറ്റ് പ്രസിഡന്റായ തരുണ്‍ ദേവ് യാദവിനെതിരെയാണ് കേസ്. ഇയാളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും ശാരീരികമായി ഉപദ്രവിക്കുമെന്ന രീതിയിലുള്ളതാണ് വീഡിയോ. ഇതേ തുടര്‍ന്ന് ഐപിസി 153A പ്രകാരവും 106 പ്രകാരവുമാണ് യുവ നേതാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഭാഗ്പത് പോലീസ് സൂപ്രണ്ട് ശ്ങ്കര്‍ റായ് അറിയിച്ചു. അന്വേഷണത്തിന് ശേഷം മറ്റുവകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2002ലെ ഗുജറാത്ത് കലാപവുമായും കറന്‍സി നിരോധനവുമായും ബന്ധപ്പെട്ട് മോദിയെയും അമിത് ഷായെയും കൈകാര്യം ചെയ്യുമെന്നായിരുന്നു തരുണ്‍ യാദവിന്റെ വീഡിയോയുടെ ഉള്ളടക്കം. രൂക്ഷമായ ഭാഷയില്‍ ഇരുവരെയും ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് ബിജെപി നിയമനടപടിക്കൊരുങ്ങിയത്.
അതേസമയം, സംഭവം കൈവിട്ടുപോയതോടെ ക്ഷമ പറയാന്‍ തരുണ്‍ തയ്യാറായെങ്കിലും കേസുമായി മുന്നോട്ടു പോകാനാണ് ബിജെപി തീരുമാനം. തരുണ്‍ യാദവിന്റെ പ്രവര്‍ത്തിയെ ഉത്തര്‍ പ്രദേശ് എസ്പി വിഭാഗം തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ നിലപാട് അല്ല തരുണിന്റേതെന്നും അച്ചടക്ക നടപടിയുണ്ടാകുമെന്നും പാര്‍ട്ടി നേതാവ് തരാജുദ്ദീന്‍ വ്യക്തമാക്കി.












Click it and Unblock the Notifications