സ്വവര്‍ഗവിവാഹം: സുപ്രീംകോടതിയില്‍ എത്തിയത് എങ്ങനെ? അറിയാം കേസിന്റെ നാള്‍വഴികള്‍
ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സ്പെഷ്യല്‍ മാരേജ് ആക്ട്, ഫോറിന് മാരേജ് ആക്ട്, ഹിന്ദു മാരേജ് ആക്ട് എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങള്‍ പ്രകാരം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ എത്തിയ സാഹചര്യവും അതിന്റെ ടൈംലൈനും പരിശോധിക്കാം.

2022 നവംബര്‍ 25 ന് ആണ് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വവര്‍ഗ ദമ്പതികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ലിംഗഭേദമോ ലൈംഗികതയോ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് സ്പെഷ്യല്‍ മാര്യേജ് ആക്ട് ലിംഗഭേദമില്ലാതെയാക്കണം എന്നായിരുന്നു ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതോടെ കേരള ഹൈക്കോടതിക്ക് മുമ്പാകെയുള്ള ഒരു ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയുടെ മുമ്പാകെയുള്ള മറ്റ് എട്ട് ഹര്‍ജികളും ഉള്‍പ്പെടെ, ഇതേ വിഷയത്തില്‍ വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് ലിസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യയുടെ അറ്റോര്‍ണി ജനറലിനോടും പ്രതികരണം തേടി.
2022 ഡിസംബര്‍ 14: ഇതിനിടെ ആണ് സ്വവര്‍ഗ ദമ്പതികള്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയക്കുന്നത്. ഒരു ഇന്ത്യന്‍ പൗരനും ഒരു യുഎസ് പൗരനുമുള്‍പ്പെടെ വിവാഹിതരായ ദമ്പതികള്‍ 1969 ലെ വിദേശ വിവാഹ നിയമം അനുസരിച്ച് തങ്ങളുടെ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടിയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.
2023 ജനുവരി 6: വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഇത്തരം ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഇേെതാടെ ഡല്‍ഹി, കേരളം, ഗുജറാത്ത് എന്നിവയുള്‍പ്പെടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള എല്ലാ ഹര്‍ജികളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീംകോടതിയിലേക്ക് മാറ്റുകയും ചെയ്തു. കോടതിയെ സഹായിക്കാന്‍ ഇരുവിഭാഗത്തിനും വേണ്ടി നോഡല്‍ അഭിഭാഷകനെ നിയോഗിച്ചു.
കേന്ദ്രത്തിന്റെ നോഡല്‍ കൗണ്‍സലായി കനു അഗര്‍വാളും ഹര്‍ജിക്കാര്‍ക്കുവേണ്ടി അരുന്ധതി കട്ജുവും നിയോഗിക്കപ്പെട്ടു.
2023 മാര്‍ച്ച് 12: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ സംസ്കാരത്തില്‍ കുടുംബം എന്നത് ജീവശാസ്ത്രപരമായി പുരുഷനും സ്ത്രീയും ഉള്‍പ്പെടുന്നുവെന്നും അതിന്റെ മുഴുവന്‍ നിയമനിര്‍മ്മാണ നയവും മാറ്റാന്‍ കോടതിക്ക് സാധ്യമല്ലെന്നും കേന്ദ്രം നിലപാടെടുത്തു.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്പര്യം കുറയുന്നോ? കാരണമിതാകാം
മാര്‍ച്ച് 13: ഹര്‍ജികളുടെ വിശാലമായ സാഹചര്യവും ഭരണകൂടവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള പരസ്പര ബന്ധവും കണക്കിലെടുത്ത് സുപ്രീം കോടതി കേസ് ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 145(3) ലെ വ്യവസ്ഥകള്‍ കണക്കിലെടുത്ത് ഹര്‍ജിയിലെ വാദവും മറുവാദവും അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് പരിഹരിക്കുന്നത് ഉചിതമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ഏപ്രില്‍ 1: സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും എതിര്‍ത്ത് കൊണ്ട് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന ഹര്‍ജിയെ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് എതിര്‍ത്തു. ഇസ്ലാമിന്റെ മതത്തിന്റെ ഉദയം മുതല്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുന്നുണ്ടെന്ന് ാമിയത്ത് ഉലമ-ഐ-ഹിന്ദ് അറിയിച്ചു.
ഏപ്രില്‍ 6: ഡല്‍ഹി കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് സ്വവര്‍ഗ വിവാഹങ്ങളെയും സ്വവര്‍ഗ ദമ്പതികളുടെ ദത്തെടുക്കാനുള്ള അവകാശത്തെയും പിന്തുണച്ചു
ഏപ്രില്‍ 15: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടിയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ചിന്റെ ഘടന സുപ്രീം കോടതി പുറപ്പെടുവിച്ചു.
ഏപ്രില്‍ 17: കേന്ദ്രം ഒരു പുതിയ അപേക്ഷ സമര്‍പ്പിച്ചു. ജുഡീഷ്യല്‍ വിധിയിലൂടെ സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് നിയമസഭയുടെ പ്രത്യേക അധികാരമാണ് എന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications