കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷിന്റെ കൊലപാതകം; അന്വേഷണം സനാതൻ സന്‍സ്തയിലെ മൂന്നു പേരിലേക്ക്, കാരണം

സംഘടനയിലെ മൂന്ന് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുൽബുർഗി, ദബോൽക്കർ വധക്കേസുകളിലും ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക്കേസ് അന്വേഷണം തീവ്രഹിന്ദു സഘടനയായ സനാതൻ സന്‍സ്തയിലേയ്ക്ക്. സംഘടനയിലെ മൂന്ന് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുൽബുർഗി, ദബോൽക്കർ വധക്കേസുകളിലും ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

എല്ലാവരും ചിന്നമ്മയെ കൈയൊഴിഞ്ഞു; പ്രവർത്തകരിൽ നിന്ന് തണുത്ത സ്വീകരണം, അ‍ഞ്ചുനാൾ ചെന്നൈയിൽഎല്ലാവരും ചിന്നമ്മയെ കൈയൊഴിഞ്ഞു; പ്രവർത്തകരിൽ നിന്ന് തണുത്ത സ്വീകരണം, അ‍ഞ്ചുനാൾ ചെന്നൈയിൽ

gowri

സോളോയ്ക്ക് ഇരുട്ടടി, മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ ഫേസ്ബുക്കില്‍! പിന്നില്‍ ആരെന്നോ???

സനാതൻ സന്‍സ്ത പ്രവർത്തകരായ പൂനെ സ്വദേശി സാരംഗ് അമകാൽകർ എന്ന സാരംഗ് കുൽക്കർണി, മഹാരാഷ്ട്ര സ്വദേശികളായ ജയ്പ്രകാശ് എന്ന അണ്ണാ, പ്രവീൺ ലിങ്കാർ എന്നിവരെയാണ് പോലീസ് തിരയുന്നത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എന്‍ഐഎ, സിബിഐ എന്നിവരില്‍ നിന്ന് തേടിയിട്ടുണ്ട്. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തരാണെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശികികുന്നുണ്ട്

 ഇന്റർപോളിന്റെ നോട്ടീസ്

ഇന്റർപോളിന്റെ നോട്ടീസ്

2009 ൽ ഗോവ മ‍ഡ്ഗാവ് സ്ഫേടനക്കേസിൽ ഇവർക്ക് ബന്ധമുണ്ടെന്നാണ് ഇന്റർപോളിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്ന് ഇവർക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ പിടിക്കാനായിട്ടില്ല.

കൊലപാതങ്ങൾക്കും പിന്നിൽ ഇവർ

കൊലപാതങ്ങൾക്കും പിന്നിൽ ഇവർ

എംഎം കൽബുറഗിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രുദ്ര പട്ടീൽ, നരേന്ദ്ര ധബോൽക്കറെയുടെ കൊലപ്പെടുത്തിയ കേസിൽ പിടിക്കപ്പെട്ട വീരേന്ദ്ര താവ്ഡെ എന്നിവരുടേയും കൂട്ടിളികളാണു ഇവർ മൂവരും.

 സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ യുഎസ് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ദൃശ്യങ്ങൾക്ക് കുടുതൽ വ്യക്തതയുള്ള പകർപ്പ് കിട്ടാൻ വേണ്ടിയാണ്

 സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ യുഎസ് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ദൃശ്യങ്ങൾക്ക് കുടുതൽ വ്യക്തതയുള്ള പകർപ്പ് കിട്ടാൻ വേണ്ടിയാണ്

സനാതന്‍ സന്‍സ്ത

സനാതന്‍ സന്‍സ്ത

ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ് സനാതന്‍ സന്‍സ്ത. ഇവര്‍ക്ക് ഈ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കാന്‍ പോന്ന പല സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സനാതന്‍ സന്‍സ്ത

സനാതന്‍ സന്‍സ്ത

ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ് സനാതന്‍ സന്‍സ്ത. ഇവര്‍ക്ക് ഈ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കാന്‍ പോന്ന പല സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഗൗരി ലങ്കേഷിനെതിരെ സനാതന്‍ സന്‍സ്ത

ഗൗരി ലങ്കേഷിനെതിരെ സനാതന്‍ സന്‍സ്ത

ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജന്‍ വിശേഷിപ്പിച്ചത്. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കില്ലെന്നാണ് അഭിമുഖത്തില്‍ ചേതന്‍ രാജന്‍ പറഞ്ഞിരുന്നു

English summary
In the first sign that the Special Investigation Unit, investigating the murder of journalist and activist Gauri Lankesh may have homed in on her killers, the SIT has reportedly asked the NIA and CBI to share details about three right-wing activists —Sarang Akolkar alias Sarang Kulkarni, Jay Prakash alias Anna and Praveen Linkar - associated with the Sanatan Sanstha, who are suspects in the murders of rationalists - Govind Pansare, Narendra Dabholkar and researcher Dr. M.M. Kalburgi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X