സാനിയയുടെ ചുവന്ന ലെഹങ്കയ്ക്ക് എന്താ കുഴപ്പം...; ഗ്ലാമർ ഫോട്ടോയെ വിമർശിച്ച് 'ഓൺലൈൻ ആങ്ങളമാർ'

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: മുഹമ്മദ് ഷമിയുടെ ഭാര്യ ധരിച്ച ഗൗണ്‍ പ്രശ്‌നം, കരീനയുടെ കുഞ്ഞിന്‌റെ പേര് പ്രശ്‌നം, ഇപ്പോഴിതാ ടെന്നിസ് താരം സാനിയ മിര്‍സ ഇന്‌റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് നേരെയും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മതവാദികള്‍. സാനിയയുടെ വസ്ത്രധാരണം അനിസ്ലാമികമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ചുവന്ന ലെഹങ്ക പ്രശ്‌നം

മനോഹരമായ ചുവന്ന ലെഹങ്ക അണിഞ്ഞ് ഗ്ലാമറസായാണ്സാനിയ മിര്‍സ നില്‍ക്കുന്നത്. സാനിയ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മതവാദികള്‍. മുസ്ലീമായ സാനിയ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല, ഭൂമിയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ശരീരം പ്രദര്‍ശിപ്പിച്ച് നടക്കുന്നവര്‍ക്ക് പരലോകത്ത് കനത്ത ശിക്ഷ അനുഭവിയ്‌ക്കേണ്ടി വരുമെന്നും 'ഓണ്‍ലൈന്‍ ചേട്ടന്മാര്‍' മുന്നറിയിച്ച് നല്‍കുന്നു.

സാനിയയ്‌ക്കെതിരെ ഫത്വാ

ടെന്നിസ് കോര്‍ട്ടില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിയ്ക്കുന്ന പേരില്‍ ഫത്വാ ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് സാനിയ. ലക്‌നൗവിലെ ഒരു ഇമാമായിരുന്നു സാനിയയ്‌ക്കെതിരെ ഫത്വ ഇറക്കിയത്. എന്നാല്‍ പിന്നീട് സാനിയ ഇന്ത്യയുടെ അഭിമാനമായി.

മതവികാരം വ്രണപ്പെടുത്തി

മക്ക മസ്ജിദില്‍ അധികൃതരുടെ അനുമതി ഇല്ലാതെ പരസ്യ ചിത്രീകരണം നടത്തിയതിനെ തുടര്‍ന്നും സാനിയ വിവാദത്തില്‍പ്പെട്ടിരുന്നു. പിന്നീട് അവര്‍ മാപ്പ് പറഞ്ഞു. തെറ്റിദ്ധാരണ കൊണ്ടാണ് പള്ളിയില്‍ പ്രവേശിച്ചതെന്ന് അവര്‍ വിശദീകരിച്ചിരുന്നു

സൈബര്‍ ആക്രമണം തീരുന്നില്ല

മുഹമ്മദ് ഷമിയുടെ ഭാര്യ പര്‍ദ്ദ ഇടുന്നില്ലെന്നതായിരുന്നു മതവാദികളുടെ മറ്റൊരു പ്രശ്‌നം. എന്നാല്‍ ഭാര്യയുടെ കൂടുതല്‍ സെക്‌സിയായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഷമി ഇതിന് മറുപടി നല്‍കി. കരീനയുടെയും സെയ്ഫിന്‌റെയും കുഞ്ഞിന് തെമൂര്‍ എന്ന് പേരിട്ടതിനെ വിമര്‍ശിച്ചവര്‍ക്ക് താരങ്ങള്‍ മറുപടി നല്‍കി

വിവാഹവും വിവാദമായി

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹവും വിവാദമായിരുന്നു. ഇന്ത്യയ്ക്കായി മെഡലുകൾ നേടിയിട്ടുംതന്‌റെ രാജ്യസ്‌നേഹം തെളിയ്‌ക്കേണ്ട അവസ്ഥയാണ് എപ്പോഴുമെന്നുംഒരു ടെലിവിഷന്‍ ഇന്‌റര്‍വ്യൂവിന് ഇടെ സാനിയ കരഞ്ഞ് കൊണ്ട് പറഞ്ഞിരുന്നു

English summary
Now India’s star tennis player Sania Mirza is the latest target of this religious bigotry. However, this is not the first time Sania had to face such ruthless comments.
Please Wait while comments are loading...