കോണ്‍ഗ്രസിന്റെ ആരോപണത്തിന് സജ്ഞയ് റാവത്തിന്റെ ശരി; ആവര്‍ത്തനം; കൊവിഡിന് കാരണം നമസ്‌തേട്രംപ്
മുംബൈ: ഇളവുകള്‍ അനുവദിച്ചുകൊണ്ട് രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമ്പോഴും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കുടിയ നിരക്കിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സജ്ഞയ് റാവത്ത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതിരേയും സജ്ഞയ് റാവത്ത് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.

നമസ്‌തേ ട്രംപ്
ഗുജറാത്തില്‍ കൊറോണ പടരാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തിയ നമസ്‌തേ ട്രംപ് പരിപാടിയാണെന്നായിരുന്നു സജ്ഞയ് റാവത്തിന്റെ ആരോപണം. മുംബൈയിലും ദില്ലിയിലും ഇതേ പരിപാടിയാണ് കൊവിഡ് പടര്‍ത്തിയതെന്നും ട്രംപിന്റെ ചില പ്രതിനിധികള്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നുവെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസും
ഇതേ ആരോപണവുമായി നേരത്തെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേകം അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണത്തെ ശരിവെച്ചുകൊണ്ടാണ് ഇത് ആവര്‍ത്തിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരി നാലിനായിരുന്നു അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നമ്‌സ്‌തേ ട്രംപ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് 20 നാണ് ഗുജറാത്തില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്.

രാഹുല്‍ഗാന്ധി
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് യാതൊരു ആസൂത്രണമില്ലാതെയാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ഇപ്പോള്‍ അത് പിന്‍വലിക്കുന്നതിനുള്ള ചുമതല അതത് സംസ്ഥാനങ്ങള്‍ക്ക് വിട്ട് കൊടുത്തിരിക്കുകയാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.ലോക്ക്ഡൗണ്‍ എങ്ങനെയാണ് പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മികച്ച വിശകലനം നടത്തിയിട്ടുണ്ടെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.

ബിജെപി ശ്രമം
മഹാരാഷ്ട്രയില്‍ അധികാരത്തിലെത്താനുള്ള ബിജെപി ശ്രമത്തെയും സജ്ഞയ് റാവത്ത് പരിഗസിച്ചു. ബിജെപി അതിനുള്ള വലിയ ശ്രമങ്ങള്‍ നടത്തിയിട്ടും അത് സര്‍ക്കാരിന് ഒരു ഭീഷണിയല്ലെന്നും സര്‍ക്കാരിന്റെ നിലനില്‍പ്പ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികളുടെ ആവശ്യമാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.

രാഷ്ട്രപതി ഭരണം
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. അത്തരത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയിലും എങ്ങനൊണ് സംസ്ഥാനത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധിക്കുകയെന്നത് തന്നെ ഞെട്ടിക്കുകയാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ആറ് മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് എങ്ങനെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും പിന്നീട് അത് ഒഴിവാക്കിയതെന്നും കണ്ടതല്ലേയെന്നും സജ്ഞയ് റാവത്ത് ചോദിച്ചു.

സര്‍ക്കാരിന്റെ വീഴ്ച്ച
നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ ബിജെപിയും ശിവസേനയും സഖ്യകക്ഷികളായിരുന്നു. അവിടേയും സഖ്യകക്ഷികള്‍ തമ്മില്‍ നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. എന്നിരുന്നാലും സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യവും സജ്ഞയ് റാവത്ത് സൂചിപ്പിച്ചു. നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന ദേവേന്ദ്രഫഡ്‌നാവിസ് മഹാ ആഘാഡി സഖ്യത്തിന്റെ വീഴ്ച്ച പ്രവചിച്ചിരിക്കുകയാണ്.












Click it and Unblock the Notifications