ഭൂരിപക്ഷം തെളിയിക്കണം;ഗവര്‍ണറെ കാണാന്‍ അനുമതി തേടി ചിന്നമ്മ, അടിത്തറയിളകുന്നു!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഭൂരിപക്ഷം തെളിയിക്കാന്‍ അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ട് ഗവര്‍ക്ക് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയുടെ കത്ത്. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍മാര്‍ക്കൊപ്പം ഗവര്‍ണറെ കാണമെന്ന ആവശ്യമുന്നയിച്ചാണ് ശശികല ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവിന് കത്തയച്ചിട്ടുള്ളത്.

ശനിയാഴ്ച വൈകിട്ട് ഗവര്‍ണറെ കാണുന്നതിനാണ് സമയം ചോദിച്ചിട്ടുള്ളത്. ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നേരില്‍ കാണാന്‍ അനുമതി തേടിയിട്ടുള്ളത്.

ഉചിതമായ സമയത്ത് ചെയ്യും

ഉചിതമായ സമയത്ത് ചെയ്യും

ജനാധിപത്യത്തെ മാനിച്ചാണ് സംയമനം പാലിക്കുന്നതെന്നും ഉചിതമായ സമയത്ത് വേണ്ടത് ചെയ്യുമെന്നും അണികളോട് ശശികല വ്യക്തമാക്കി. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രതികരണം.

പിന്തുണ വെളിപ്പെടുത്തി, ഫലം കണ്ടില്ല

പിന്തുണ വെളിപ്പെടുത്തി, ഫലം കണ്ടില്ല

വെള്ളിയാഴ്ച മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ വെള്ളിയാഴ്ച സന്ദര്‍ശിച്ച ശശികല തന്നെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ പട്ടിക അദ്ദേഹത്തിന് കൈമാറിയിരുന്നു.

മുസ്ലിം ലീഗ് ഒപിഎസിനൊപ്പം

മുസ്ലിം ലീഗ് ഒപിഎസിനൊപ്പം

തമിഴ്‌നാട് നിയമസഭയില്‍ ഒരംഗബലം മാത്രമുള്ള മുസ്ലിം ലീഗ് അധികാരവടംവലിയ്ക്കിടെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിസന്ധിയ്ക്ക് പരിഹാരം

പ്രതിസന്ധിയ്ക്ക് പരിഹാരം

തമിഴ്‌നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ നടപടി സാധ്യമാകുകയുള്ളൂവെന്നും പൊന്‍ രാധാകൃഷ്ണന്‍ പറയുന്നു.

വേദനിലയം ഇനി സ്മാരകം

വേദനിലയം ഇനി സ്മാരകം

ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഒപ്പുവച്ചു.

English summary
AIADMK General Secretary VK Sasikala on Saturday wrote a letter to Tamil Nadu Governor Ch Vidyasagar Rao seeking his appointment to prove majority.
Please Wait while comments are loading...