Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ ഞങ്ങളുടെ കുട്ടികളെ രക്ഷിച്ചു';മോദിയെ പുകഴ്ത്തി ഷെയ്ഖ് ഹസീന

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യുക്രൈനിൽ യുദ്ധത്തിന്റെ സമയത്ത് അവിടെ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷിച്ചതിന് നരേന്ദ്ര മോദി സർക്കാരിന് നന്ദി പറയുകയാണെന്ന് അവർ പറഞ്ഞു. കൊവിഡ് കേസുകൾ ഉയരുന്ന സമയത്ത് അയൽരാജ്യങ്ങൾക്ക് വാക്സീൻ നൽകാൻ ഇന്ത്യ തയ്യാറായതിനേയും അവർ പ്രശംസിച്ചു. തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ബംഗ്ലദേശ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

sheikhhasina2-1608167743-1662286258.jpg -Properties Reuse Image

'റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിനിടെ ഞങ്ങളുടെ വിദ്യാർത്ഥികളിൽ പലരും അവിടെ കുടുങ്ങി പോയിരുന്നു.പോളണ്ടിലാണ് അവർ അഭയം പ്രാപിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുമ്പോൾ അവർക്കൊപ്പം ഞങ്ങളുടെ വിദ്യാർത്ഥികളേയും ഒഴിപ്പിക്കാൻ ഇന്ത്യ സഹായിച്ചു. ഒരു സൗഹൃത്തിനന്റെ കൈയ്യാണ് ഞങ്ങൾ അവിടെ കണ്ടത്. അതിന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുകയാണ്',ഷെയ്ഖ് ഹസീന പറഞ്ഞു.

'കൊവിഡ് കേസുകൾ ഉയർന്നപ്പോൾ അയൽരാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ ഇന്ത്യ തയ്യാറായി. ബംഗ്ലാദേശിന് മാത്രമല്ല, ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലും വാക്സിനുകൾ സംഭാവന ചെയ്തു, ഇത് ശരിക്കും വളരെ വളരെ സഹായകരമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ വിവേകപൂർണമായ നിലപാടായിരുന്നു ഇതിലൂടെ വ്യക്തമായത്. ഞങ്ങൾ സ്വന്തം പണം ഉപയോഗിച്ചും വാക്സിനുകൾ വാങ്ങിയിരുന്നു, കൂടാതെ മറ്റു പല രാജ്യങ്ങളും സംഭാവന നൽകി ', അവർ പറഞ്ഞു.

വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ

'ബംഗ്ലാദേശിന് ആവശ്യമായ സമയങ്ങളിൽ എല്ലാം ഇന്ത്യ ഒപ്പം നിന്നിട്ടുണ്ട്, അവർ പറഞ്ഞു.1971ലെ യുദ്ധത്തിൽ അവർ നൽകിയ സംഭാവനകൾ ഞങ്ങൾ എപ്പോഴും ഓർക്കും. കൂടാതെ 1975 ൽ. അന്നത്തെ പ്രധാനമന്ത്രി ഇന്ത്യയിൽ ഞങ്ങൾക്ക് അഭയം നൽകി. ഇന്ത്യ ഞങ്ങളുടെ നല്ല അയൽക്കാരാണ് ഞങ്ങളുടെ അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിന് ഞാൻ എപ്പോഴും പ്രാധാന്യവും മുൻഗണനയും നൽകും',ഷെയ്ഖ് ഹസീന പറഞ്ഞു.

ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+