കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിശ്ചിതത്വം തീര്‍ന്നു; കാശ്മീരില്‍ ബിജെപി മുഖ്യമന്ത്രിയില്ല

Google Oneindia Malayalam News

ജമ്മു: രാഷ്ട്രീയ അനിശ്ചിതത്വം തീര്‍ന്നു ജമ്മു കാശ്മീരിന് സ്വന്തം സര്‍ക്കാര്‍. ഒരുമാസം പിന്നിടുന്ന രാഷ്ട്രപതി ഭരണത്തിന് അവസാനനം കുറിച്ചാണ് പി ഡി പി - ബി ജെ പി സഖ്യം കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ജമ്മു കാശ്മീരില്‍ ഇതാദ്യമായാണ് ബി ജെ പി സര്‍ക്കാരില്‍ പങ്കാളിയാകുന്നത്. സര്‍ക്കാരില്‍ പങ്കാളിയാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനം തല്‍ക്കാലം ബി ജെ പിക്ക് കിട്ടില്ല.

ധാരണ പ്രകാരം പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സയ്ദ് ആണ് മുഖ്യമന്ത്രി സ്ഥാനത്തെത്തുക. ബി ജെ പിയുടെ നിര്‍മ്മല്‍ സിങ്ങിന് ഉപമുഖ്യമന്ത്രിയാകാം. മുഖ്യമന്ത്രി സ്ഥാനവും ഭരണഘടനയുടെ 370 ാം വകുപ്പും സംബന്ധിച്ച ആശയക്കുഴപ്പങ്ങളാണ് സര്‍ക്കാര്‍ രൂപീകരണം ഇത്രയും വൈകിപ്പിച്ചത്. ഒന്നര മാസത്തെ രാഷ്ട്രീയ അനിശ്ചിത്വത്തിനു വിരാമമിട്ടാണ് ഇരുപാര്‍ട്ടികളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

amitshah

ഭൂരിപക്ഷത്തിന് 44 പേരുടെ പിന്തുണ വേണ്ട ജമ്മു കാശ്മീരില്‍ ഇത്തവണ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 28 സീറ്റോടെ പി ഡി പി വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബി ജെ പിക്ക് 25 സീറ്റ് കിട്ടി. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തോറ്റ് ദുര്‍ബലമായി. എന്നാല്‍ പി ഡി പിക്ക് പിന്തുണ പ്രഖ്യാപിച്ച് ബി ജെപിയുടെ ചങ്കിടിപ്പ് കൂട്ടാന്‍ ഒമര്‍ അബ്ദുള്ള ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തര്‍ക്ക വിഷയങ്ങളിലെല്ലാം സമവായത്തിലെത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ആഴ്ച സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കും. സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമ ചര്‍ച്ചകള്‍ക്കായി പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സയ്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നുണ്ട്.

English summary
Negotiations between BJP and PDP for Government formation in Jammu and Kashmir have intensified with both sides giving final shape to Common Minimum Programme (CMP) amid speculation that party patron Mufti Mohammed Sayeed will soon meet Prime Minister Narendra Modi for sealing the deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X