Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭിണികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് എസ്ബിഐയുടെ ട്വീറ്റ്

ഗർഭിണികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് എസ്ബിഐയുടെ ട്വീറ്റ്

ഡൽഹി: മൂന്ന് മാസത്തിന് മുകളിൽ ഗർഭിണികളായ സ്ത്രീകളെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന ഉത്തരവ് പിൻവലിച്ച് എസ്ബിഐ. ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും എസ്ബിഐ തീരുമാനിച്ചു. പൊതുജനവികാരം കണക്കിലെടുത്താണ് ഉത്തരവ് പിൻവലിച്ചത്. ബാങ്ക് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, മൂന്ന് മാസത്തിലധികം ഗർഭിണികളായ സ്ത്രീകളെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തടഞ്ഞതിൽ ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിച്ചിരുന്നു. എസ്‌ബിഐ ഈ സ്ത്രീകളെ താത്കാലികമായി അയോഗ്യർ എന്ന് വിളിച്ചതായി കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

sbi

ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് സ്വാതി മലിവാൾ പറഞ്ഞു. ഇത് നിയമപ്രകാരം നൽകുന്ന പ്രസവാനുകൂല്യങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിന് പിന്നാലെ, പിന്നീട് ഗർഭിണികൾക്കുള്ള മാർഗ നിർദേശങ്ങൾ എസ്ബിഐ പിൻവലിക്കുകയായിരുന്നു.

അതേസമയം, വിഷയം ഏറെ വിവാദമാകുകയായിരുന്നു. വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ വ്യക്തമാക്കിയതിങ്ങനെ ;- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 3 മാസത്തിലധികം ഗർഭിണികളായ സ്ത്രീകളെ സേവനത്തിൽ ചേരുന്നതിൽ നിന്ന് തടയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇവരെ താത്കാലികമായി അയോഗ്യർ എന്ന് വിശേഷിപ്പിച്ചു. ഇത് വിവേചനപരവും നിയമ വിരുദ്ധവുമാണ്. ഈ വിരുദ്ധത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ എസ്‌ബിഐയ്ക്ക് നോട്ടീസ് നൽകിയിരുന്നു. മിസ് മലിവാൾ പറഞ്ഞു.

എന്നാൽ, കൃത്യമായ നടപടി ക്രമങ്ങളിലൂടെ തിരഞ്ഞെടുത്തിട്ടും ഡിസംബർ 31-ന് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ മൂന്ന് മാസത്തിലധികം ഗർഭിണികളായ സ്ത്രീകളെ, ജോലിയിൽ ചേരുന്നതിൽ നിന്ന് വിലക്കി. ഡൽഹി വനിതാ കമ്മീഷൻ എംഎസ് മലിവാൾ ട്വീറ്റ് ചെയ്ത് പറഞ്ഞു.

ഉദ്യോഗാർത്ഥിയെ താൽക്കാലികമായി അയോഗ്യയായി കണക്കാക്കുമെന്നും കുട്ടി ജനിച്ച് നാല് മാസത്തിനുള്ളിൽ ഉദ്യോഗാർത്ഥിയെ ചേരാൻ അനുവദിക്കുമെന്നും എസ്ബിഐ സർക്കുലറിൽ പറയുന്നതായി ഡൽഹി വനിതാ കമ്മീഷൻ അറിയിച്ചു.

"ഒരു ഉദ്യോഗാർത്ഥിയെ മൂന്ന് മാസം ഗർഭിണിയാണെങ്കിൽ, ഉദ്യോഗാർത്ഥിയെ താൽക്കാലികമായി അയോഗ്യയായി കണക്കാക്കാം. ഉദ്യോഗാർത്ഥിയെ ജോലിയിൽ ചേരാൻ അനുവദിക്കില്ലെന്നും പ്രസ്താവിക്കുന്ന നിയമങ്ങൾ ബാങ്ക് രൂപപ്പെടുത്തി. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഈ നടപടി ബാങ്ക് വിവേചനപരവും നിയമ വിരുദ്ധവുമാണ്. കാരണം ഇത് സാമൂഹ്യ സുരക്ഷാ കോഡ്, 2020 പ്രകാരം നൽകിയിട്ടുള്ള പ്രസവ ആനുകൂല്യങ്ങൾക്ക് വിരുദ്ധമാണ്," ഡൽഹി വനിതാ കമ്മീഷൻ വ്യക്തമാക്കി.

എന്നാൽ, ഈ ഉത്തരവ് എങ്ങനെ രൂപീകരിച്ചുവെന്നതിന് പിന്നിലെ പ്രക്രിയ വിശദീകരിക്കാനും ഉത്തരവ് അംഗീകരിച്ച ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാനും ഡൽഹി വനിതാ കമ്മീഷൻ എസ്ബിഐയോട് ആവശ്യപ്പെട്ടു. അതേസമയം, ഡിസംബർ 31-നാണ് എസ്ബിഐ ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗർഭം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ, ഉദ്യോഗാർത്ഥി താൽക്കാലികമായി അയോഗ്യയായി കണക്കാക്കും. കൂടാതെ കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ ഉദ്യോഗാർത്ഥി ജോലിയിൽ ചേരാൻ അനുവദിക്കും എന്നതാണ് ഉത്തരവ്.

എന്നാൽ, ഈ ഉത്തരവ് പിൻവലിച്ചതായി ട്വീറ്റിലൂടെയാണ് എസ്ബിഐ അരിയിച്ചത്. ഗർഭിണികളായ സ്ത്രീകളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ പിൻവലിച്ചു. നേരത്തെ, ആറ് മാസം ഗർഭിണികൾ വരെയുള്ള സ്ത്രീകൾക്ക് എസ്ബിഐയിൽ ചേരാൻ ചില വ്യവസ്ഥകൾ പ്രകാരം അനുമതി നൽകിയിരുന്നു. ആ ഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കുന്നത് ആരോഗ്യത്തെ ബാധിക്കില്ല. ഇതിന് സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം വേണമെന്ന് മാത്രമാണ് നിബന്ധനയുളളത്.

അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് എത്തിയിരുന്നു. ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനത്തിലാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. ഈ നടപടി അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടികാട്ടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+