കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കും അമിത്ഷായ്ക്കുമെതിരേ കോണ്‍ഗ്രസ് നിയമവഴിയില്‍

ദില്ലി: ബിജെപിയുടെ താര പ്രചാരകരായ നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് നിയമവഴിയില്‍. മോദിക്കും ഷാക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിതാ എംപി സുസ്മിത ദേവ് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം തെളിഞ്ഞാല്‍ മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയുണ്ടായേക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ഹര്‍ജി പരിഗണിക്കുക. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.....

കോടതിയിലെത്താന്‍ കാരണം

കോടതിയിലെത്താന്‍ കാരണം

പ്രചാരണത്തിനിടെ തിരഞ്ഞെടുപ്പ് ചട്ടം മോദിയും അമിത് ഷായും ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ല. ഇതാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

നാളെ പരിഗണിക്കും

നാളെ പരിഗണിക്കും

ഹര്‍ജി അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് എംപി സുസ്മിത ദേവ് ആവശ്യപ്പെട്ടു. കോടതി അംഗീകരിക്കുകയും ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിവെക്കുകയും ചെയ്തു. മോദിക്കും ഷാക്കുമെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

എട്ട് തെളിവുകള്‍

എട്ട് തെളിവുകള്‍

മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് എട്ട് ഉദാഹരണങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിന്റെ തെളിവ് സഹിതമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക നേട്ടങ്ങള്‍ ഉപയോഗിച്ചതാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിഷയം.

സൈന്യത്തെ പാര്‍ട്ടികള്‍ ഉപയോഗിക്കാമോ

സൈന്യത്തെ പാര്‍ട്ടികള്‍ ഉപയോഗിക്കാമോ

വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നേട്ടങ്ങള്‍ മോദിയും അമിത് ഷായും പ്രചാരണത്തില്‍ ഉപയോഗിക്കുന്നത്. സൈന്യം രാജ്യത്തിന്റെ സ്വത്താണ്. അത് ഏതെങ്കിലും പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

 നിരവധി പരാതികള്‍ സമര്‍പ്പിച്ചു

നിരവധി പരാതികള്‍ സമര്‍പ്പിച്ചു

ഒട്ടേറെ പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു. എന്നാല്‍ മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കമ്മീഷന്റെ ആവശ്യം ബിജെപി ഗൗനിച്ചില്ല

കമ്മീഷന്റെ ആവശ്യം ബിജെപി ഗൗനിച്ചില്ല

സൈന്യത്തെ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും മോദിയും അമിത് ഷായും സൈനിക നേട്ടങ്ങള്‍ പ്രചാരണവിഷയമാക്കി. ഇക്കാര്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ നേട്ടമാകുന്നത് എങ്ങനെ

ബിജെപിയുടെ നേട്ടമാകുന്നത് എങ്ങനെ

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബാലാക്കോട്ടില്‍ വ്യോമ സേന നടത്തിയ ആക്രമണം ബിജെപിയുടെ നേട്ടമായി അവതരിപ്പിക്കുന്നത് തടയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ദേശസുരക്ഷ പരാമര്‍ശിക്കുന്ന വേളയിലാണ് ബിജെപി നേതാക്കള്‍ സൈനിക ആക്രമണങ്ങള്‍ നേട്ടമായി പ്രചാരണത്തില്‍ പറയുന്നത്.

 മോദി ചെയ്തത്

മോദി ചെയ്തത്

സൈന്യത്തിന്റെ പേരില്‍ മോദി നേരിട്ട് വോട്ട് ചോദിച്ച സംഭവവുമുണ്ടായി. കന്നി വോട്ടര്‍മാര്‍ ഇത്തവണ ബാലാക്കോട്ടിലെ ആക്രമണം നടത്തിയ സൈനികര്‍ക്ക് വേണ്ടി വോട്ട് വിനിയോഗിക്കണമെന്നാണ് മോദി ഏപ്രില്‍ 9ന് ആവശ്യപ്പെട്ടത്. കന്നിവോട്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കാകട്ടെ എന്നും മോദി ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്തിലെ റോഡ് ഷോ

ഗുജറാത്തിലെ റോഡ് ഷോ

ഏപ്രില്‍ 23ന് ഗുജറാത്തില്‍ മോദി റോഡ് ഷോ നടത്തി ചട്ടം ലംഘിച്ചു. പോളിങ് ദിനത്തിലാണ് മോദി റോഡ് ഷോ നടത്തിയത്. എന്നാല്‍ ഇത്തരം ചട്ടലംഘനം നടന്നപ്പോഴൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

ഖേദകരമാണ് ഇത്

ഖേദകരമാണ് ഇത്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച പറഞ്ഞിരുന്നു. നിയമം നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കുന്ന സാഹചര്യം ഖേദകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പറഞ്ഞു.

 വിദ്വേഷവും വിഭജനവും

വിദ്വേഷവും വിഭജനവും

തങ്ങളുടെ പരാതി അവഗണിച്ചു. ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ല. വിദ്വേഷവും വിഭജനവും നിറഞ്ഞ പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇത്തരം പ്രസംഗങ്ങള്‍ തടയണം. തരംതാണ രാഷ്ട്രീയ നേട്ടത്തിന് സൈന്യത്തെ ഉപയോഗിക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഞെട്ടിക്കുന്ന വാര്‍ത്ത; യുപിയില്‍ നേതാക്കളുടെ കൂട്ട അറസ്റ്റ്, ബിജെപിക്ക് വോട്ട് പിടിച്ച് പോലീസ്!!ഞെട്ടിക്കുന്ന വാര്‍ത്ത; യുപിയില്‍ നേതാക്കളുടെ കൂട്ട അറസ്റ്റ്, ബിജെപിക്ക് വോട്ട് പിടിച്ച് പോലീസ്!!

English summary
SC to Give Urgent Hearing to Congress Plea Seeking EC Action Against PM Modi, Amit Shah for Poll Code Violations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X