അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം: ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്
ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ അസം കോര്‍ഡിനേറ്ററെ മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റി. പ്രതീക് ഹജേലയെയാണ് സുപ്രീം കോടതി സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചത്. എന്നാവല്‍ ഇതിനുള്ള കാരണം കോടതി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ജീവന് ഭീഷണിയുള്ളതിനാലാണ് നീക്കമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവത്തിനകം സ്ഥലംമാറ്റുന്നതിനുള്ള ഉത്തരവ് നല്‍കാനാണ് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ കാരണം വെളിപ്പെടുത്താതെ സ്ഥലംമാറ്റാന്‍ ഉത്തരവിട്ട സംഭവത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മറുപടി നല്കാന് ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകകായിരുന്നു.
1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഹലേജയാണ് അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് നേതൃത്വം വഹിച്ചത്. ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. അസമില്‍ നിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ ഹലേജ സുപ്രീം കോടതിയില്‍ രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിവാദമായ അസം പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയുള്ള സംഭവ വികാസങ്ങള്‍ തന്നെയാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന.

അസം പൗരത്വ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഒരു മാസത്തിനിടെ രണ്ട് തവണയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും ഹലേജ അസമിലെ ഗോരിയ, മോരിയ എന്നീ വിഭാഗങ്ങളുള്‍പ്പെടെയുള്ളവരെ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ഇതിനെതിരെയാണ് മുസ്ലിം സംഘടനകള്‍ ഇദ്ദേഹത്തിമെതിരെ കേസ് നല്‍കിയത്. ഹലേജ ഉള്‍പ്പെടെയുള്ളവര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന പരാതിയാണ് ഉയര്‍ന്നത്.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications