കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം ആസാറാം ബാപ്പുവിന് ബലാത്സംഗക്കേസില്‍ ജീവപര്യന്തം

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിഷ്യയും, ആശ്രമവാസിയുമായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അസാറാം ബാപ്പുവിന് ശിക്ഷ വിധിച്ചത്.

Google Oneindia Malayalam News
asaram bapu

ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിഷ്യയും, ആശ്രമവാസിയുമായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അസാറാം ബാപ്പുവിന് ശിക്ഷ വിധിച്ചത്.

ബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

ബാപ്പുവിനെതിരെയുള്ള തെളിവുകളെല്ലാം സാധൂകരിക്കപ്പെടുന്നതാണെന്ന് കോടതി പറഞ്ഞു. നിയമവിരുദ്ധമായി തടഞ്ഞ് വെക്കല്‍, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

ജസ്റ്റിസ് ഡികെ സോണിയാണ് വിധി പറഞ്ഞത്. നിലവില്‍ അസാറാം ബാപ്പു ജയിലിലാണ്. നേരത്തെ കോടതി ഈ കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

asaram bapu

2013ലാണ് ഈ സംഭവം നടന്നത്. തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന് സൂറത്തുകാരിയായ യുവതി പരാതിയില്‍ പറയുന്നു. അഹമ്മദാബാദിലെ മൊട്ടേരയിലുള്ള ആശ്രമത്തില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

അസാറാം ബാപ്പു ശിക്ഷിക്കപ്പെട്ട് ജയിലിലാവുന്ന രണ്ടാമത്തെ പീഡനക്കേസാണിത്. ബാപ്പു ഇപ്പോള്‍ ജോധ്പൂരിലെ ജയിലിലാണ് ഉള്ളത്. 2018ല്‍ മറ്റൊരു പീഡനക്കേസില്‍ ഇയാള്‍ കുറ്റക്കാരനൊണെന്ന് രാജസ്ഥാനിലെ കോടതി കണ്ടെത്തിയിരുന്നു.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്

2013ലാണ് ഇയാള്‍ ആദ്യമായി അറസ്റ്റിലാവുന്നത്. രാജസ്ഥാനില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്ത കേസായിരുന്നു ഇത്. അതിന് ശേഷം സൂറത്തില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ ബാപ്പുവിനും, മകന്‍ നാരായണ്‍ സായിക്കുമെതിരെ പീഡനത്തിന് പരാതി നല്‍കുകയായിരുന്നു.

English summary
self styled godman asaram bapu found guilty and sentenced to life imprisonment in second case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X