Get Updates
Get notified of breaking news, exclusive insights, and must-see stories!

എപ്പോള്‍ വേണമെങ്കിലും ആ വാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കാം; രാഷ്ട്രീയ വിരമിക്കല്‍ സൂചന നല്‍കി ഗുലാം നബി ആസാദ്

ദില്ലി: രാഷ്ട്രീയത്തില്‍ നിന്നും വിമരമിച്ചേക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സാമൂഹിക സേവനത്തില്‍ കൂടുതല്‍ സജീവമാകാന്‍ തനിക്ക് പലപ്പോഴും ആഗ്രഹമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിര്‍ബന്ധമില്ലെന്നും എപ്പോള്‍ വേണമെങ്കിലും തന്റെ വിമരമിക്കല്‍ വാര്‍ത്ത കേള്‍ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ കാരണങ്ങളാല്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1990ലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

india

രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അതില്‍ മാപ്പര്‍ഹിക്കുന്നില്ല. പൗരസമൂഹം ഒരുമിച്ച് നില്‍ക്കണം. ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 'മഹാത്മാഗാന്ധിയാണ് ഏറ്റവും വലിയ ഹിന്ദുവും മതേതരവാദിയും എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീരില്‍ സംഭവിച്ചതിന് ഉത്തരവാദി പാക്കിസ്ഥാനും തീവ്രവാദവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനൊരുങ്ങി ഗുലാം നബി ആസാദ്‌

    ഹിന്ദുക്കള്‍, കശ്മീരി പണ്ഡിറ്റുകള്‍, മുസ്ലീങ്ങള്‍, ഡോഗ്രകള്‍ എന്നിവരുള്‍പ്പെടെ ജമ്മു കശ്മീരിലെ എല്ലാവരെയും ഇത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 35 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ തുടക്കത്തില്‍ താന്‍ രാഷ്ട്രീയ പ്രസംഗം നടത്തില്ലെന്ന് ആസാദ് വ്യക്തമാക്കി. ''ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു, ചിലപ്പോള്‍ നമ്മള്‍ മനുഷ്യരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

    ഒരു പരിപാടിയില്‍ സിവില്‍ സൊസൈറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോളാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ എം കെ ഭരദ്വാജാണ് പരിപാടി സംഘടിപ്പിച്ചത്. ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അരുണ്‍ ഗുപ്ത, ജമ്മു യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍മാരായ ആര്‍ആര്‍ ശര്‍മ, ആര്‍ ഡി ശര്‍മ, മുന്‍ അഡ്വക്കേറ്റ് ജനറല്‍ അസ്ലം ഗോണി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

    അതേസമയം, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിത്ത് ഗുലാബ് നബി ആസാസ് അടക്കമുള്ള ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23 യുടെ വിമര്‍ശനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+