കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വാക്‌സിന് വില പ്രഖ്യാപിച്ചു; കേന്ദ്രത്തിന് 150, സംസ്ഥാനങ്ങള്‍ക്ക് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600

Google Oneindia Malayalam News

ദില്ലി: കൊറോണ വാക്‌സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമ്പോള്‍ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് നല്‍കുന്നത്. മെയ് ഒന്ന് മുതല്‍ പുതിയ വാക്‌സിനേഷന്‍ ആരംഭിക്കാനാരിക്കെയാണ് സിറം ഇന്‍സ്റ്റിറ്റൂട്ട് വില പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
Serum institute announced price of covishield vaccine

18 വയസ് മുതല്‍ 45 വരെയുള്ളവര്‍ക്കാണ് മെയ് ഒന്ന് മുതല്‍ വിതരണം ചെയ്യുക. വ്യത്യസ്ത വില ഈടാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്തുകൊണ്ട് സൗജന്യമായി നല്‍കുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. വിവിധ വില എങ്ങനെയാണ് നിങ്ങള്‍ ന്യായീകരിക്കുക എന്ന് പി ചിദംബരം ചോദിക്കുന്നു.

x

വിദേശ വാക്‌സിനുകളേക്കാല്‍ വില കുറവാണ് ഇന്ത്യയിലേത് എന്ന് സിറം ഇന്‍സ്റ്റിറ്റൂട്ട് വാദിക്കുന്നു. വിദേശ വാക്‌സിനുകളുടെ ഒരു ഡോസിന് 750 രൂപ മുതല്‍ 1500 വരെ വരുന്നു എന്നാണ് സിറം പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം അനുസരിച്ച് കേന്ദ്രത്തിന് 50 ശതമാനം വാക്‌സിന്‍ അനുവദിക്കും. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുക.

ബിഗ് ബോസില്‍ ആര് കിരീടം ചൂടും? മോഹന്‍ലാല്‍ എങ്ങനെ... തുപ്പല്‍ ഫിറോസ് ഖാന്‍ വിളിക്ക് മറുപടിബിഗ് ബോസില്‍ ആര് കിരീടം ചൂടും? മോഹന്‍ലാല്‍ എങ്ങനെ... തുപ്പല്‍ ഫിറോസ് ഖാന്‍ വിളിക്ക് മറുപടി

കേന്ദ്രത്തിന് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് സംസ്ഥാനങ്ങളില്‍ നിന്ന് ഈടാക്കുക. ഇതാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. കൊറോണ കാരണം കടുത്ത പ്രതിസന്ധിയിലാണ് മിക്ക സംസ്ഥാനങ്ങളും. ജിഎസ്ടി വരുമാനം കൂടുതലും ലഭിക്കുന്നത് കേന്ദ്രത്തിനാണ് എന്നും സംസ്ഥാനങ്ങള്‍ പരിതപിക്കുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വില ഈടാക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും ഉയര്‍ന്ന വിലയ്ക്കാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നതെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

സ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരംസ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരം

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് 12 ലക്ഷം ഡോസ് കൂടി അധികം ഉടന്‍ ആവശ്യമാണ്. പല സംസ്ഥാനങ്ങളിലം വാക്‌സിന്‍ കിട്ടാനില്ല. കേരളത്തില്‍ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റൂട്ടിന് 4500 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Serum Institute announced price of Covishield Vaccine; Center gets 150 rupee, States 400
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X