ഇന്ത്യയില്‍ കൊവിഷീള്‍ഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കി. മാഹമാരിയെ തുരത്താന്‍ മറ്റൊരു മരുന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വലിയ വിഭാഗം ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് ഓക്‌സഫോര്‍ഡ് അസ്‌ട്രന്‍സെന്‍കാ കോവിഡ് 19 വാക്‌സിന് അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിന് അനുവദിക്കണമെന്ന് സിറം ഇന്‍സ്‌റ്റ്‌റ്റിയൂട്ട് ഇന്ത്യ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
സിറം ഇന്‍സ്റ്റ്‌റ്റിയൂട്ട് ഇന്ത്യയാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ആദ്യം ആപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യുകെയും ബഹ്‌റൈനും ഫൈസര്‍ കോവിഡ് വാക്‌സിന് വിതരണാനുമതി നല്‍കിയതിന് പുറമേ ഫൈസര്‍ കമ്പനി വിതരണാനുമതി തേടി ഇന്ത്യയേയും സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് സിറം ഇന്‍സ്റ്റ്യൂട്ട് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും സിറം ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാകസിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിവരികയാണ്.
നാല് ക്ലിനിക്കല്‍ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടെണ്ണം യുകെയിലും ഒന്ന് ബ്രസീലിലും മറ്റൊന്ന് ഇന്ത്യയിലും, കോവിഷീല്‍ഡ് കോവിഡ് 19 വളരെയധികം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ വ്യക്തമാക്കി.
വിലവില്‍ ഐസിഎംആറില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 40മില്യന്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഇതിനോടകം തന്നെ സിറം ഇന്‍സ്‌റ്റിയൂട്ട് ഇന്ത്യക്കായി നിര്‍മ്മിച്ചു കഴിഞ്ഞാതായാണ് വിവരം. നേരത്തെ കോവിഡിനെതിരെ 95 ശതമാനത്തിലധികം ഫലപ്രദമാണ് കോവിഷീല്‍ഡ് കോവിഡ് വാക്‌സിന്‍ എന്ന് തെളിഞ്ഞതായി സിറം ഇന്‍സ്‌റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരുന്നു. പ്രയമായവരില്‍ നടത്തിയ പരീക്ഷണത്തിലും കോവിഷീല്‍ഡ് വാക്‌സിന്‍ മികച്ച ഫലമാണ് നല്‍കിയതെന്നും കമ്പനി അവകാശപ്പെട്ടു.
എന്നാല്‍ കോവിഷീള്‍ഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശി വാക്‌സിന്‍ സ്വീകരിച്ചതുമൂലം താന്‍ കടുത്ത ശാരീരിക പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നതെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. 5 കോടി നഷ്ടപരിഹരമാവശ്യപ്പെട്ട് കമ്പനിയെ സമീപിക്കുകയും ചെയ്‌തു. എന്നാല്‍ ചെന്നൈ സ്വദേശിയുടെ വാദം തികച്ചും അടിസ്ഥാന രഹിതമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ആരോപണമുന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസും കമ്പനി ഫയല്‍ ചെയ്‌തു.












Click it and Unblock the Notifications