ലക്ഷദ്വീപ് എംപിക്ക് തിരിച്ചടി; സുപ്രീംകോടതി ഇടപെട്ടു... മുഹമ്മദ് ഫൈസലിന്റെ പദവി തെറിക്കുമോ?
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി. വധശ്രമ കേസില്‍ വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. കേസ് വീണ്ടും പരിശോധിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്കി. ആറാഴ്ച്ചയ്ക്കകം കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ലക്ഷദ്വീപില്‍ നടന്ന വധശ്രമ കേസിലാണ് മുഹമ്മദ് ഫൈസലിനെ കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതോടെ ഫൈസലിന്റെ എംപി സ്ഥാനം നഷ്ടമായിരുന്നു. രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ എംപി പദവി നഷ്ടമാകും. എന്നാല്‍ മുഹമ്മദ് ഫൈസല്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

ശിക്ഷ റദ്ദാക്കുകയാണ് ഹൈക്കോടതി ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന് എംപി പദവി തിരിച്ചുകിട്ടി. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടവും പരാതിക്കാരനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് മടക്കുകയും ചെയ്തു.
ആറാഴ്ച്ചയ്ക്കകം കേസില്‍ അന്തിമ തീര്‍പ്പ് കല്പ്പിക്കാന് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി. എന്നാല്‍ മുഹമ്മദ് ഫൈസലിന്റെ എംപി പദവി നഷ്ടമാകരുതെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന് മനു അഭിഷേക് സിങ്വിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. കേസില്‍ അന്തിമ വിധി വരുന്നതു വരെ പദവിയില്‍ തുടരാമെന്ന് ജസ്റ്റിസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് ഇളവ് നല്കി.
ഒരു എംപി ആയതുകൊണ്ടാണ് മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചത് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാധാരണ വ്യക്തിയായിരുന്നു എങ്കില്‍ ഇളവ് ലഭിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ എന്താണ് ശിക്ഷ റദ്ദാക്കാന്‍ കാരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യം വീണ്ടും പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ലക്ഷദ്വീപ് എംപിക്കെതിരായ കേസ്
2019ലാണ് കേസിന് ആസ്പദമായ സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് കുടുംബത്തെ എന്‍സിപിക്ക് വോട്ട് ചെയ്യണം എന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇത് അവഗണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കുടുംബവും വോട്ട് ചെയ്തു. അരിശം പൂണ്ട പ്രതികള്‍ ഇയാളുടെ വീട്ടിലെ ഷെഡ് നശിപ്പിച്ചു. ഇത് ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെത്തി.
കോണ്‍ഗ്രസിന്റെ മുന്‍ എംപി പിഎം സഈദിന്റെ മരുമകന് മുഹമ്മദ് സാലി ഉള്‍പ്പെടെയുള്ളവരാണ് ചോദ്യം ചെയ്യാനെത്തിയത്. ഇവരെ മുഹമ്മദ് ഫൈസലും സംഘവും ആക്രമിച്ചു എന്നാണ് പരാതി. സാലി മൂന്നാഴ്ചയിലധികം ആശുപത്രിയില്‍ കഴിഞ്ഞു. 32 പേരാണ് പ്രതികളായുണ്ടായിരുന്നത്. ഇതില്‍ മുഹമ്മദ് ഫൈസലിനെയും സഹോദരങ്ങളായ അമീന്, ഹുസൈന് എന്നിവര്‍ ഉള്‍പ്പെടെയുള്ള നാല് പേരെയുമാണ് പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്.
50000ത്തോളം വോട്ടര്‍മാരുള്ള മണ്ഡലമാണ് ലക്ഷദ്വീപ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 900ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് മുഹമ്മദ് ഫൈസല്‍ ജയിച്ചത്. ഇദ്ദേഹത്തെ ശിക്ഷിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഫൈസല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതും ഉപതിരഞ്ഞെടുപ്പ് നടക്കാതെ പോയതും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications