കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗ് പൊളിക്കല്‍; ഇടപെടാതെ സുപ്രീംകോടതി... സിപിഎമ്മിന്റെ ഹര്‍ജിയില്‍ അതൃപ്തി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പൊളിക്കലിനെതിരായ ഹര്‍ജികളില്‍ ഇടപെടാതെ സുപ്രീംകോടതി. ഹര്‍ജിക്കാരോട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഹര്‍ജിയുമായി എത്തിയത് എന്ന് സിപിഎമ്മിന്റെ ഹര്‍ജി സൂചിപ്പിച്ച് സുപ്രീംകോടതി ചോദിച്ചു. പൊളിക്കലില്‍ ഇരകളാക്കപ്പെടുന്നവരല്ലേ ഹര്‍ജി സമര്‍പ്പിക്കേണ്ടതെന്നും കോടതി ആരാഞ്ഞു. എല്ലാം നിയമപ്രകരമേ നടക്കാന്‍ പാടുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ഹര്‍ജികള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

s

സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പിന്‍വലിക്കാന്‍ സിപിഎമ്മിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ടവര്‍ വരുമ്പോള്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഷഹീന്‍ബാഗിലെ പൊളിക്കല്‍ രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കണം എന്നാണ് സിപിഎം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ കല്‍പ്പനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാകില്ല. ജനജീവിതം സംരക്ഷിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇത്തരം ഹര്‍ജികളില്‍ ഇടപെടാനാകില്ല. സിപിഎം ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ഹര്‍ജി തള്ളേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ഇറാനിലേക്ക്; റഷ്യയ്ക്ക് പൂട്ടുവീണേക്കും, പ്രതീക്ഷയില്‍ യൂറോപ്പ്...ഖത്തര്‍ അമീര്‍ ശൈഖ് തമീം ഇറാനിലേക്ക്; റഷ്യയ്ക്ക് പൂട്ടുവീണേക്കും, പ്രതീക്ഷയില്‍ യൂറോപ്പ്...

ഹൈക്കോടതിയെ സമീപിക്കാതെ നേരെ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. എന്താണിത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഹര്‍ജിയുമായി വരുന്നു. കോടതി എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ പറയുന്നു. നിയമവിരുദ്ധമയി നിര്‍മിച്ച വീട് പൊളിച്ചവര്‍ക്കെല്ലാം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള ലൈസന്‍സ് ഇല്ലെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ കോടതി ഇടപെടും. രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്ന പോലെ പ്രവര്‍ത്തിക്കാനാകില്ല. ഇത്തരത്തില്‍ ഹര്‍ജി സമര്‍പ്പിക്കരുത്. ആദ്യം ഹൈക്കോടതിയില്‍ പോകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, ഷഹീന്‍ബാഗില്‍ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തിയത് രാഷ്ട്രീയ നീക്കമാണെന്ന് എഎപി എംഎല്‍എ അമാനുല്ല ഖാന്‍ ആരോപിച്ചു. ബിജെപി നിയന്ത്രിക്കുന്ന സൗത്ത് ഡല്‍ഹി കോര്‍പറേഷന് പ്രദേശത്തെ ഐക്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ഇവിടെ അനധികൃത നിര്‍മാണങ്ങളുണ്ടായിരുന്നു. എന്റെ അഭ്യര്‍ഥന പരിഗണിച്ച് പ്രദേശവാസികള്‍ തന്നെ അവ പൊളിച്ചുനീക്കി. പള്ളിക്ക് പുറത്ത് കൈ കഴുകുന്ന സ്ഥലവും മൂത്രപ്പുരയുമുണ്ടായിരുന്നു. ഇത് പുറംപോക്കിലാണ് നിര്‍മിച്ചിരുന്നത്. ഇവ അടുത്തിടെ പൊളിച്ചുനീക്കി. ഇപ്പോള്‍ എല്ലാ നിര്‍മാണങ്ങളും നിയമപരമാണ്. പിന്നെ എന്തിനാണ് ഉദ്യോഗസ്ഥര്‍ ഷഹീന്‍ബാഗിലെത്തിയതെന്നും അമാനുല്ലാ ഖാന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടന്ന സ്ഥലമാണ് ഷഹീന്‍ബാഗ്. ന്യൂനപക്ഷ സമുദായംഗങ്ങളാണ് ഇവിടെ കൂടുതല്‍. ഇന്ന് രാവിലെയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണത്തില്‍ ബുള്‍ഡോസറുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. ഇവരെ പ്രദേശവാസികള്‍ കൂട്ടത്തോടെ വന്ന് തടയുകയായിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Shaheen Bagh Demolition: Supreme Court refuses to intervene And Directs Go to High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X