എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് ശരദ് പവാര്‍; അപ്രതീക്ഷിതം
ന്യൂദല്‍ഹി: എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാര്‍ രാജിവെച്ചു. അജിത് പവാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെയാണ് രാജി. ആരായിരിക്കും പിന്‍ഗാമി എന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്നും പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1999 ല്‍ പാര്‍ട്ടിയുടെ തുടക്കം മുതല്‍ ശരദ് പവാറായിരുന്നു എന്‍സിപിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.
തന്റെ ആത്മകഥാ പ്രകാശന ചടങ്ങിനിടെയാണ് ശരദ് പവാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ലമെന്റില്‍ എനിക്ക് മൂന്ന് വര്‍ഷത്തെ രാജ്യസഭാ അംഗത്വം ബാക്കിയുണ്ട്. അതിനാല്‍ തന്നെ അക്കാലയളവില്‍ എല്ലാം താന്‍ മഹാരാഷ്ട്രയും ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. 1960 മെയ് 1 മുതല്‍ 2023 മെയ് 1 വരെ നീണ്ട പൊതുജീവിതത്തിന് ശേഷം ഒരു പടി പിന്നോട്ട് പോകേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. സമിതിയില്‍ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗന്‍ ഭുജ്ബല്‍ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടികളിലും യോഗങ്ങളിലും താന്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
പൂനെയിലായാലും, മുംബൈയിലായാലും, ബാരാമതിയിലായാലും, ഡല്‍ഹിയിലായാലും, ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്തായാലും, പതിവുപോലെ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രാപ്യമാകും എന്നും ശരദ് പവാര്‍ എന്‍സിപി പ്രവര്‍ത്തകരോടായി പറഞ്ഞു. അതേസമയം ശരദ് പവാറിന്റെ അപ്രതീക്ഷിത തീരുമാനം പിന്‍വലിക്കണം എന്ന് ഓഡിറ്റോറിയത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അല്ലാതെ തങ്ങള്‍ ഓഡിറ്റോറിയം വിട്ട് പോകില്ല എന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
വിദ്യാഭ്യാസം, കൃഷി, സഹകരണം, കായികം, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും താന്‍ ശ്രദ്ധ ചെലുത്തുമെന്നും പവാര്‍ വ്യക്തമാക്കി.
2022 ലാണ് എന്‍സിപി അധ്യക്ഷനായി ദേശീയ എക്സിക്യൂട്ടീവ് യോഗം ശരദ് പവാറിനെ വീണ്ടും തെരഞ്ഞെടുത്തത്. 81 കാരനായ ശരദ് പവാറിനെ അടുത്ത നാല് വര്‍ഷത്തേക്ക് കൂടിയാണ് പാര്‍ട്ടി അധ്യക്ഷ ചുമതല ഏല്‍പ്പിച്ചിരുന്നത്. ദേശീയ രാഷ്ട്രീയത്തിലേയും പ്രതിപക്ഷ നിരയിലെയും ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളാണ് ശരദ് പവാര്‍. കോണ്‍ഗ്രസില്‍ നിന്നുള്ള ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് 1999 ല്‍ ആണ് പവാര്‍ എന്‍സിപി രൂപീകരിക്കുന്നത്.
പിന്നീട് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച പവാര്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരുനീക്കം നടത്തിയത് ശരദ് പവാറായിരുന്നു. അങ്ങനെയാണ് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
നേരത്തെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലൊക്കെ ശരദ് പവാറിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ശരദ് പവാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്കെതിരെ പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശരദ് പവാര്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുമ്പും നിരവധി തവണ മൂന്നാം മുന്നണി രൂപീകരിക്കാന്‍ പവാര്‍ നേതൃത്വം നല്‍കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications