കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി കമല്‍നാഥ്, ആദ്യ അനുഭവമെന്ന് തരൂര്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പിസിസികള്‍ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന ശശി തരൂരിന്റെ പരാതിക്ക് താല്‍ക്കാലിക പരിഹാരം. തരൂരിന് ഗംഭീര സ്വീകരണമൊരുക്കിയിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്. മധ്യപ്രദേശ് പിസിസിയിലാണ് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സ്വീകരണം തരൂരിന് ലഭിച്ചിരിക്കുന്നത്.

പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് അടക്കമുള്ള തരൂരിനെ സ്വീകരിക്കാനെത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നെടുംതൂണായ കമല്‍നാഥും തരൂരിനുള്ള സ്വീകരണത്തിന്റെ മുന്നിലുണ്ടായിരുന്നു. ഇത്രയും വമ്പനൊരു നേതാവ് എത്തുന്നത് തരൂരിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

1

കഴിഞ്ഞ ദിവസം അതൃപ്തി തരൂര്‍ പരസ്യമാക്കിയിരുന്നു. തന്നെ നേതാക്കള്‍ അവഗണിക്കുകയാണെന്നും, സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദില്ലിയില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണത്തിനായി എത്തിയപ്പോള്‍ വെറും പതിനഞ്ച് പേര്‍ മാത്രമാണ് എത്തിയത്. പ്രമുഖ നേതാക്കളൊന്നും എത്തിയില്ല. സന്ദീപ് ദീക്ഷിത് മാത്രമായിരുന്നു പ്രമുഖന്‍.

ഈ ചിത്രത്തിലൊരു ഇടയനുണ്ട്; ഇയാളുടെ നായയെ കണ്ടുപിടിച്ചാല്‍ ഇന്റലിജന്റ്, 21 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു ഇടയനുണ്ട്; ഇയാളുടെ നായയെ കണ്ടുപിടിച്ചാല്‍ ഇന്റലിജന്റ്, 21 സെക്കന്‍ഡ് തരാം

തമിഴ്‌നാട്ടിലും ഇത് തന്നെയായിരുന്നു സാഹചര്യം. രണ്ട് തരം പരിഗണനയാണ് തനിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലഭിക്കുന്നതെന്നും തരൂര്‍ കുറ്റപ്പെടുത്തി. എന്നാല്‍ അങ്ങനെയൊന്നും പാര്‍ട്ടിയില്‍ ഇല്ലെന്ന നിലപാടിലായിരുന്നു ഖാര്‍ഗെ. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ തരൂരിനെ അവഗണിക്കുകയാണെന്ന് വ്യക്തമായിരുന്നു.

ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം

അതേസമയം പ്രചാരണത്തിനിടെ മധ്യപ്രദേശില്‍ ലഭിച്ച സ്വീകരണം ആദ്യത്തെ അനുഭവമാണെന്ന് തരൂര്‍ പറഞ്ഞു. സ്വീകരണത്തിന് കമല്‍നാഥിന് തരൂര്‍ നന്ദിയര്‍പ്പിച്ച് ട്വീറ്റും ചെയ്തു. ഇതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്ന് ജി23യിലെ നേതാവ് മനീഷ് തിവാരി തുറന്നടിച്ചു.

ഇന്ന് മധ്യപ്രദേശിലും ബീഹാറിലുമാണ് പ്രചാരണത്തിനായി തരൂര്‍ എത്തിയത്. പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഖാര്‍ഗെയും ഒരുവശത്ത് പ്രചാരണം കൊണ്ടുപോകുന്നുണ്ട്. ഇന്ന് തമിഴ്‌നാട്ടിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഖാര്‍ഗെ കൂടിക്കാഴ്ച്ച നടത്തി.

കേരളത്തില്‍ അടക്കം പിസിസി നേതാക്കള്‍ അടക്കം മാറി നില്‍ക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് മാതൃകയായത്. സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് നേരിട്ടെത്തി തരൂരിന് ആശംസകള്‍ നേര്‍ന്നു. ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ച് നേതാവ് കൂടിയാണ് കമല്‍നാഥ്.

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

തരൂരുമായി നല്ല അടുപ്പം കമല്‍നാഥിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ പാര്‍ട്ടിയില്‍ ഭിന്നതയൊന്നുമില്ലെന്ന് തെളിയിക്കേണ്ടതും കമല്‍നാഥിന്റെ ബാധ്യതയാണ്. പിസിസി നേതാക്കളുടെ വന്‍ നിര തന്നെ തരൂരിനെ സ്വീകരിക്കാനെത്തിയിരുന്നു. അതേസമയം ജി23 മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു.

English summary
shashi tharoor gets warm welcome from madhya pradesh, congress on election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X