കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെക്കാള്‍ യോഗ്യന്‍ ശശി തരൂര്‍ ആണെന്ന് രാഹുല്‍ ഈശ്വര്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രമാണ് എന്നും എന്നാല്‍ അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഒന്ന് ലോകത്തെ ഏതൊരു പൊളിറ്റിക്കല്‍ പാര്‍ട്ടിക്കും പൊളിറ്റിക്കല്‍ അല്ലാത്ത ഒരു കോറിന്റെ ആവശ്യമുണ്ട്. ഉദാഹരണം ബിജെപിക്ക് ആര്‍എസ്എസ് സംഘപരിവാര്‍ ആണ് അതിന്റെ അടിസ്ഥാനം. ഇതിന്റെ ആത്മീയ സാമൂഹിക താത്വിക അടിസ്ഥാനം ഇലക്ഷന്‍ പരാജയം ഒന്നുമല്ല സംഘമാണ് അതിന്റെ കോര്‍.

1

കോണ്‍ഗ്രസിന് നെഹ്‌റു ഗാന്ധി പരിവാര്‍ ആണ് അവരുടെ കോര്‍. അതില്‍ തെറ്റൊന്നുമില്ല. മുസ്ലിം ലീഗിന് പാണക്കാട് കുടുംബമാണ് കോര്‍. മുസ്ലിം ലീഗ് എത്ര ജയിച്ചാലും തോറ്റാലും പാണക്കാട് കുടുംബത്തിന്റെ ആത്മീയബലത്തില്‍ എന്നും നിലനില്‍ക്കുന്നതാണ്. മുന്‍പ് മഹാത്മാ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ കോര്‍.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

2

അതുകൊണ്ടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി ജയിക്കുകയും പിന്നീട് മഹാത്മ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനെ എനിക്ക് കണ്‍വിന്‍സ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്ക് പദവിലിയിലിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് നേതാജി സുഭാഷ് ചന്ദ്ര ബോസ് രാജിവെച്ചുപോയത്. അതുകൊണ്ട് ഏതോരു പൊളിറ്റിക്കല്‍ പാര്‍ട്ടിക്കും ബിയോണ്ട് പൊളിറ്റിക്കല്‍ ബേസ് ആവശ്യമാണ്.

റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?

3

അതില്‍ എക്‌സപ്ഷനാണ് സി പി ഐ എം. കുറെക്കൂടി ഫുള്‍ കേഡര്‍ ബേസ്ഡ് ആയിട്ടുള്ള പാര്‍ട്ടികളില്‍ അത് വേണ്ടി വരില്ല. നെഹ്‌റു പരിവാര്‍ കുടുംബം ഒരു പ്രശ്‌നമല്ല. അത് ഏതെങ്കിലും ഒരു സ്വിച്ച് ബോര്‍ഡില്‍ അവയെ താങ്ങിനിര്‍ത്താന്‍ അത് ആവശ്യമാണ്. അതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവായ മുന്‍ ബിജെപി പ്രസിഡന്റ് സാക്ഷാല്‍ നിതിന്‍ ഗഡ്കരി അടക്കം ശ്രീ ശ്രീ രവി ശങ്കറിനെ പോലെ ലോകാരാധ്യനായ ആത്മീയ നേതാവടക്കം സൂചിപ്പിക്കുന്നത് ഇന്ത്യക്ക് കോണ്‍ഗ്രസ് ആവശ്യമാണ്.

ജെഡിയുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ നടന്ന ആളാണ്.. ഇപ്പോള്‍ എവിടെയാണ്? പ്രശാന്ത് കിഷോറിനെ പരിഹസിച്ച് നിതീഷ്ജെഡിയുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ നടന്ന ആളാണ്.. ഇപ്പോള്‍ എവിടെയാണ്? പ്രശാന്ത് കിഷോറിനെ പരിഹസിച്ച് നിതീഷ്

4

കാരണം കോണ്‍ഗ്രസിന് ഒരു ബിഗ് ടെന്റ് അപ്രോച്ചുണ്ട്. ലെഫ്റ്റിനും റൈറ്റിനും ബാലന്‍സ് ചെയ്യാനുള്ള ഒരു മനസ്സുണ്ട്. വൈവിധ്യങ്ങളെ സംയോജിപ്പിക്കാനും സമാധാനത്തിലേക്ക് എത്തിക്കാനും ഒരു മനസ്സുണ്ട്. അതുകൊണ്ടാണ് നമ്മുടെ ചരിത്രത്തിലേക്കു നോക്കിയാല്‍ ആര്‍എസ്എസിന്റെ സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അല്ലെങ്കില്‍ നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സഖാവ് ഇഎംഎസ് അടക്കം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായിരുന്നു.

5

അതുകൊണ്ട് കോണ്‍ഗ്രസ് എന്നുപറയുന്ന ഒരു ബിഗ് ടെന്റ് അപ്രോച്ച് ഈ രാജ്യത്ത് നിലനില്‍ക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ആള്‍ക്കാര്‍ക്ക് എല്ലാം രാഷ്ട്രീയ കക്ഷി രാഷ്ട്രീയ ഭേദമെന്നേ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രത്യേകിച്ച് തരൂര്‍ സാര്‍ കൂടെ വന്നപ്പോള്‍ ഒരു താല്പര്യം. ഇനിയും ഇന്ത്യന്‍ രാഷ്ട്രീയം അടിസ്ഥാനപരമായ പഠിക്കുന്ന ഏതൊരു മനുഷ്യനും മനസ്സിലാകും ശശി തരൂര്‍ ആണ് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യന്‍ എന്ന്.

6

അതിനെ തടയുന്നതിന്റെ പ്രധാന കാര്യം ഫാമിലി എന്ന് വിളിക്കുന്ന ശ്രീമതി സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ കയ്യില്‍ നിന്ന് അവരുടെ പവര്‍ കുറച്ച് ഡൈല്യൂട്ട് ആയി പോകുമെന്ന പേടി കൊണ്ടാണ്. ഈ പേടി കാരണം ആണ് മുമ്പ് സോഫ്റ്റ് ഹിന്ദുവായ അല്ലെങ്കില്‍ ബംഗാളി ബ്രാഹ്മണനായ എല്ലാ പദവികളും വഹിച്ചിട്ടുള്ള ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാതെ അദ്ദേഹത്തിന്റെ താഴെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി വര്‍ക്ക് ചെയ്തിരുന്ന പിന്നെ പണ്ഡിതരായ ആരാധ്യനായ മന്‍മോഹന്‍സിംഗ് ജിയെ കൊണ്ടുവരുന്നത്.

7

ഒരുപക്ഷേ അന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ എങ്കില്‍ ശ്രീ നരേന്ദ്ര മോദിക്ക് ഈ രീതിയില്‍ വളരാനും വികസിക്കാനും ഒരു കള്ളം പോലും ഉണ്ടാകില്ലായിരുന്നു. അവസാനകാലം വരെ ബിജെപിയുടെ എല്ലാ ആള്‍ക്കാരും പ്രണബ് മുഖര്‍ജിയോട് അടുത്തുനിന്നും അദ്ദേഹത്തെ പോയി കണ്ടു. മോദി ഒക്കെ വളരെ താല്പര്യത്തോടെയാണ് എടുക്കുന്നത് അദ്ദേഹത്തിന് ഒരു പ്രത്യേകമായി ഒരു പരിപ്രേക്ഷ്യം എന്ന് പറയുന്നതിന് ബാലന്‍സ് ചെയ്യാന്‍ അറിയാം.

8

അതുകൊണ്ടാണ് പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് കാര്യാലയത്തില്‍ പോയി മതസൗഹാര്‍ദ്ദമാണ് ഇന്ത്യയുടെ ആത്മാവ് എന്നൊക്കെ പറഞ്ഞത്. ആ ലൈനില്‍ നില്‍ക്കുന്ന ആര്‍ക്കെങ്കിലുമേ ഇന്ത്യയെ ഭരിക്കാനും മുന്നോട്ടു കൊണ്ടുപോകാനും കഴിയൂ. അതിനെ വ്യത്യസ്ത പേരിലാണ് വിളിക്കുക. സോഫ്റ്റ് കോര്‍ ഹിന്ദു എന്നോ, വിളിക്കാം. എനിക്ക് രാഹുല്‍ ഗാന്ധിയെ ഇഷ്ടമുള്ള വ്യക്തിയാണ്. മുന്‍പ് എല്‍ കെ അദ്വാനി അടക്കം പറഞ്ഞത് പോലെ രാഹുല്‍ ഗാന്ധി വളരെ ഹംപിള്‍ ആണ്, രാഹുല്‍ ഗാന്ധി ഇന്ററാക്ട് ചെയ്യുന്നതില്‍ ആത്മാര്‍ത്ഥ വേണം.

9

രാഹുല്‍ ഗാന്ധിയെ കൗതുകത്തോടെ നോക്കി കാണുന്ന വ്യക്തിയാണ്. ഒരര്‍ത്ഥത്തില്‍ എന്റെ അച്ഛന്‍ രാജീവ് ഗാന്ധിയുടെ വലിയ ആരാധകനായിരുന്നു. രാജീവ് ഗാന്ധിയുടെ മകന് രാഹുല്‍ എന്ന് പേരിട്ടത് കൊണ്ടാണ് രാഹുല്‍ എന്ന് എനിക്ക് പേരിടുന്നത്. അന്നത്തെ മിഡില്‍ ക്ലാസുകാരെല്ലാം രാജീവ് ഗാന്ധിയുടെ ആരാധകരായിരുന്നല്ലോ. ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പേര് കാരണമാണ് എനിക്ക് എന്റെ പേര് വന്നത്. രാഹുല്‍ ഗാന്ധിക്ക് മോദി ജഗര്‍നോട്ടിനെ തടഞ്ഞ് നിര്‍ത്താനുള്ള കരിഷ്മയില്ല, അദ്ദേഹത്തിന് അതിനുള്ള നന്മയുണ്ട്. കോണ്‍ഗ്രസിനോട് എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഒരു അനുഭാവവും ഇഷ്ടവുമാണ്.

10

കാര്യം എല്ലാവരുടേയും സെക്കന്റ് ഓപ്ഷന്‍ കോണ്‍ഗ്രസായിരിക്കും. കോണ്‍ഗ്രസ് എക്‌സ്ട്രീമിലേക്ക് പോകില്ല. പിഷാരടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരേയും നോക്കി ചിരിക്കുന്ന പാര്‍ട്ടി എന്ന് പറയുന്ന നന്മയുള്ളത് കൊണ്ട് കോണ്‍ഗ്രസിനോട് ഇഷ്ടമാണ്, രാഹുല്‍ ഗാന്ധിയോടും ഇഷ്ടമാണ്. പ്രത്യേകിച്ച് രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി, നെഹ്‌റു നമ്മുടെ രാജ്യത്തിന് ഈ രീതിയില്‍ അടിസ്ഥാനം നല്‍കിയവരാണ്. നരേന്ദ്രമോദിയെ പോലെ വര്‍ക്ക് ഹോളിക് ആയ, സ്‌ട്രോംഗ് ആയി നില്‍ക്കുന്ന നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന കരിഷ്മാറ്റിക്ക് ആയ നേതാവ് ഒരുവശത്ത്.

11

മറുവശത്ത് ആര്‍ എസ് എസിന്റെ അതിശക്തമായ സംഘടനാ സംവിധാനം. മോദിയും മോഹന്‍ ഭാഗവതും വളരെ പിച്ച് ചെയ്ത് മോഡറേറ്റ് ഗാന്ധിയന്‍ ലൈന്‍ കൊടുക്കുന്നു എന്നതാണ്. ഇതിനെ ഓവര്‍കം ചെയ്യണമെങ്കില്‍ പ്രത്യേകിച്ച് ഹിന്ദി ഹാര്‍ട്ട്‌ലാന്റില്‍ ഓവര്‍കം ചെയ്യണമെങ്കില്‍ കോണ്‍ഗ്രസിന് ഒരുപാട് പണിയെടുക്കേണ്ടി വരും. അസ്റ്റ് ബേസ് എടുത്ത് നോക്കിയാല്‍ ബി ജെ പിക്ക് 4000 കോടിയോളവും കോണ്‍ഗ്രസിന് 500 കോടിയോളവും ആണ്. കോണ്‍ഗ്രസിനേക്കാള്‍ ബി എസ് പിക്കുണ്ട്.

12

കോണ്‍ഗ്രസ് വിശാലമായുള്ള ഇടമാണ്. അതിനാല്‍ വരുന്ന നേതാവും കരിഷ്മാറ്റിക് ആയിരിക്കണം. കുറയൊക്കെ പ്രിയങ്ക ഗാന്ധിക്ക് പറ്റും. കാര്യം പഴയ ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ നമുക്ക് വരും. പക്ഷെ റോബര്‍ട്ട് വാദ്രയൊരു പ്രശ്‌നമാണ്. ശശി തരൂരിന്റെ കരിഷ്മ എന്ന് പറഞ്ഞാല്‍ മിഡില്‍ ക്ലാസിന്റെ വലിയ ഒരു ഐക്കണാണ്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെല്ലാം ശശി തരൂര്‍ വലിയ ഒരു ഫാസിനേഷനാണ്. സ്വന്തമായും നല്ല ആസ്തിയുണ്ട്. 35 കോടി ആസ്തിയുണ്ട് എന്നാണ് ഡിക്ലേയ്ഡ് അസറ്റ്.

13

ഖാര്‍ഗെയെ ദളിതനായത് കൊണ്ടൊന്നുമല്ലല്ലോ സപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിലുള്ളവര്‍ ഇപ്പോള്‍ ചെയ്യുന്നത് ആദ്യം തീരുമാനിക്കും പിന്നെ തത്വം കണ്ടെത്തും. ശശി തരൂരിനെ പോലൊരു വിശ്വപൗരനാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം. അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് മാത്രം.

English summary
Shashi Tharoor is the brahmastra of the Congress, but the does not recognize says Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X