Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെയും സോണിയയെയും വിശ്വസിക്കുന്നു; ആരെയും പിന്തുണച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി തരൂര്‍

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഗാന്ധി കുടുംബത്തെ വിമര്‍ശിക്കാതെ ശശി തരൂര്‍. ഗാന്ധി കുടുംബം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തരൂര്‍ പറഞ്ഞു. അവര്‍ ആരെയും പിന്തുണച്ചിട്ടില്ല. പരസ്യമായി തന്നെ ഇക്കാര്യം അവര്‍ പറഞ്ഞതാണ്. അതുകൊണ്ട് അവരെ വിശ്വസിക്കുന്നതായും തരൂര്‍ പറഞ്ഞു.

എന്റെ പാര്‍ട്ടിയുടെ അധ്യക്ഷന്റെയും ഗാന്ധി കുടുംബത്തിന്റെയും വാക്കുകളെ വിശ്വസിക്കുന്നു. ഞാന്‍ അവരോട് മത്സരിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ അവര്‍ കാര്യം പറഞ്ഞതാണ്. ഗാന്ധി കുടുംബം ആരെയും പിന്തുണയ്ക്കില്ലെന്ന് വാക്ക് തന്നതാണ്. അത് വിശ്വസിക്കുന്നതായും തരൂര്‍ പറഞ്ഞു.

1

താന്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയായിരുന്നില്ലെന്നും, മാറ്റത്തിന്റെ സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം ചെയ്യുന്ന ജോലിയുടെ സ്വഭാവത്തിലാണ് മാറ്റം വരേണ്ടത്. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്ന് കിടക്കുന്ന സമീപനം വേണമായിരുന്നു. തിരഞ്ഞെടുപ്പില്‍ ശത്രുതയുടെ പ്രശ്‌നമില്ല. പാര്‍ട്ടിയെ മികച്ചതാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ട ദൃഢനിശ്ചയവും മൂല്യവും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന തോന്നലുണ്ടായി. ആ തോന്നല്‍ ഈ തിരഞ്ഞെടുപ്പോടെ മാറിയിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ വ്യക്തമാക്കി.

അതേസമയം വന്‍ മാര്‍ജിനിലാണ് മല്ലികാര്‍ജുന്‍ഗാര്‍ഗെ വിജയിച്ചത്. തനിക്ക് ലഭിച്ച പിന്തുണയില്‍ വലിയ സന്തോഷം തോന്നുന്നു. ആയിരത്തില്‍ അധികം പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തു. ഈ പിന്തുണയ്ക്ക് അവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ പ്രവര്‍ത്തനമാണ് നമ്മുടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയെന്നും തരൂര്‍ പറഞ്ഞു.

എനിക്ക് കിട്ടിയ വോട്ടുകള്‍ വിമത വിഭാഗത്തിന്റേതല്ല. ഞാന്‍ വിമത വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല. ഞാന്‍ മാറ്റത്തിന്റെ സ്ഥാനാര്‍ത്ഥിയാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി മാറ്റാനായിരുന്നു താന്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നോ എതിര്‍പ്പുണ്ടെന്നോ പറയുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ

ഞങ്ങള്‍ ഓരോ കാര്യങ്ങളും കൃത്യമായി തിരഞ്ഞെടുപ്പ് അതോറിറ്റിയെ അറിയിച്ചിരുന്നു. പൂര്‍ണമായ തൃപ്തിയുണ്ടെന്ന് പറയുന്നില്ലെന്നും തരൂര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയം കോണ്‍ഗ്രസിന്റെ വിജയമാണ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ സംശയിക്കേണ്ടതില്ല. നീതിയുക്തമായി തന്നെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും തരൂര്‍ വ്യക്തമാക്കി.

അതേസമയം പുതിയ അധ്യക്ഷന് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. പ്രധാനമായും ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളാണ് വെല്ലുവിളി. ഇതില്‍ ജയിക്കേണ്ടത് പാര്‍ട്ടിക്ക് കൂടി അത്യാവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+