ഏഴ് കരസേനാ ഉദ്യോഗസ്ഥർക്കും വ്യോമസേനാ ഉദ്യോഗസ്ഥനും ശൗര്യചക്ര: 75ാം സ്വാതന്ത്ര്യ ദിനത്തിൽ സൈനികർക്ക് ആദരം
ദില്ലി: 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബഹുമതിയായ ശൗര്യചക്ര പ്രഖ്യാപിച്ചു. ആറ് സൈനിക ഉദ്യോഗസ്ഥർക്ക് ശൗര്യചക്ര-ആറ് സൈനിക ഉദ്യോഗസ്ഥർക്കും ഒരു ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനുമാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻ സൈന്യത്തിലെ മൊത്തം 154 പേർക്കാണ് ധീരതയ്ക്കുള്ള അവാർഡുകൾ നൽകിയത്. ഇവരിൽ ഒരാൾക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം ലഭിച്ചത്.
ബാർ ടു സേന മെഡൽ (ഗാലൻട്രി) നാല് പേർക്ക് ലഭിച്ചു, സേന മെഡൽ (ഗാലൻട്രി) 116 പേർക്കും ലഭിച്ചിട്ടുണ്ട്. ഇതിൽ 15 പേർക്ക്, മരണാനന്തര ബഹുമതിയായാണ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്. ഇത് കൂടാതെ 28 പേർക്കുള്ള മെൻഷൻ-ഇൻ-ഡെസ്പാച്ചസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് മരണാനന്തര ബഹുമതികളും ഉൾപ്പെടുന്നുണ്ട്. മേജർ രവികുമാർ ചൗധരി, മേജർ അരുൺ കുമാർ പാണ്ഡെ, ക്യാപ്റ്റൻ വികാസ് ഖത്രി, ക്യാപ്റ്റൻ അശുതോഷ് കുമാർ (മരണാനന്തരം), സിപോയ് നീരജ് അഹ്ലാവത്ത്, റൈഫിൾമാൻ മുകേഷ് കുമാർ എന്നിവർക്ക് കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ശൗര്യചക്ര നൽകിയിട്ടുള്ളത്.

മേജർ അരുൺ കുമാർ പാണ്ഡെ
കഴിഞ്ഞ വർഷം ജൂൺ 9 ന് ജമ്മു കശ്മീരിലെ ഒരു ഗ്രാമത്തിൽ അഞ്ച് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് മേജർ അരുൺ കുമാർ പാണ്ഡേയ്ക്ക് രഹസ്യവിവരം ലഭിച്ചു. ഭീകരരുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഭീകരരെ കണ്ടെത്തുന്നതിന് നേതൃത്വം നൽകിയത് മേജർ പാണ്ഡെയായിരുന്നു. ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള വെടിവെയ്പിനിടയിൽ മേജർ പാണ്ഡെ ഭീകരരിൽ ഒരാളെ വധിക്കുകയായിരുന്നു.
മേജർ രവികുമാർ ചൗധരി
2019 ഏപ്രിൽ മുതൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് മേജർ രവികുമാർ ചൗധരി അസാധാരണമായ ദൃഢനിശ്ചയത്തോടെ 13 ഭീകരരെ വധിക്കുകയായിരുന്നു. 2020 ജൂൺ 2 ന്, ജമ്മു കശ്മീരിലെ ഒരു ഗ്രാമത്തിൽ മൂന്ന് ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. തുടർന്ന് പിറ്റേദിവസം രാവിലെ 6:20 ന് തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചപ്പോൾ മേജർ രവികുമാർ ചൗധരിയുടെ നേതൃത്വത്തിൽ സൈന്യത്തെ വിന്യസിക്കുകയായിരുന്നു. ഒളിഞ്ഞിരിക്കുന്ന ഭീകരരെ പുറത്തെത്തിക്കുന്നതിന് വേണ്ടി ചൌധരിയും മറ്റൊരു സൈനികനും വെടിയുതിർക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വെടിവെയ്പിൽ ഒരു ഭീകരനെ വധിക്കുകയും ഒരു ഭീകരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ക്യാപ്റ്റൻ അശുതോഷ് കുമാർ (മരണാനന്തരം)
2020 നവംബർ 8 ന് ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് (എൽഒസി) അടുത്തുള്ള പോസ്റ്റിൽ ഘടക് പ്ലാറ്റൂൺ കമാൻഡർ അന്തരിച്ച ക്യാപ്റ്റൻ അശുതോഷ് കുമാറിന് തീവ്രവാദ പ്രവർത്തനത്തെക്കുറിച്ച് വിവരം ലഭിച്ചു. അവർ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികളിൽ സ്റ്റോപ്പുകൾ സ്ഥാപിക്കാൻ അദ്ദേഹം മുന്നോട്ടുപോയി. രാവിലെ 6:30 ന്, ക്യാപ്റ്റൻ അശുതോഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഭീകരരുടെ നീക്കം നിരീക്ഷിച്ച് നീങ്ങുകയായിരുന്നു. വെടിവെപ്പിൽ ഉദ്യോഗസ്ഥന് വെടിയേറ്റൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.
ക്യാപ്റ്റൻ വികാസ് ഖത്രി
2000 ഡിസംബർ 12, 13 തീയതികളിൽ ജമ്മു കശ്മീരിലെ പീർ പാഞ്ചൽ റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെ ക്യാപ്റ്റൻ വികാസ് ഖത്രി, മഞ്ഞിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അയാൾ ഉടൻ തന്നെ കാൽനടയാത്ര പിന്തർന്നെത്തിയ ഖത്രി ഒരു ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. രണ്ട് ഭീകരരെ ഇല്ലാതാക്കുകയും ഒരു ഭീകരനെ പിടികൂടുകയും ചെയ്തിരുന്നു.
റൈഫിൾമാൻ മുകേഷ് കുമാർ
ജമ്മു കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 16 ന് രാത്രി 11:45 ന് ആരംഭിച്ച ഒരു തിരച്ചിലിന്റെ ഭാഗമായിരുന്നു റൈഫിൾമാൻ മുകേഷ് കുമാർ. പുലർച്ചെ 5:10 ന്, ലക്ഷ്യമിട്ട വീട്ടിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, റൈഫിൾമാൻ മുകേഷിന് ഒരു റേഡിയോ കോൾ ലഭിച്ചു. ഇതിനിടെ തനിക്കടുത്തേക്ക് സംശയാസ്പദമായി ഒരാൾ നടന്നുവരുന്നതായി റൈഫിൾമാൻ മുകേഷ് കുമാർ ശ്രദ്ധിച്ചിരുന്നു. ആയുധവുമായെത്തിയ ഭീകരനാണ് വെടിയുതിർക്കാൻ ശ്രമിച്ചത്. എന്നാൽ ഭീകരനുമായി മൽപ്പിടുത്തം നടത്തിയ ശേഷം ഭീകരനെ കീഴ്പ്പെടുത്തുകയായിരുന്നു. വെടിയേറ്റിറ്റും തോക്കിൻമുനയിൽ നിന്ന് ഭീകരനെ ആക്രമിക്കുകയായിരുന്നു.
ശിപായി നീരജ് അഹ്ലാവത്ത്
ജൂൺ 20, 2020 ന്, ജമ്മു കശ്മീരിൽ നടന്ന ഒരു സൈനിക ഓപ്പറേഷനിൽ ഒരു പാകിസ്താൻ ഭീകരനെ വകവരുത്തിയതിന് പിന്നിൽ ശിപായി നീരജ് അഹ് ലാവത്തായിരുന്നു. വൈകുന്നേരം 4:50 ഓടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് വെടിയുതിർത്ത ഭീകരനെ കണ്ടെത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റിട്ടും രണ്ടാമത്തെ ഭീകരനെ പിൻതുടർന്ന് ആക്രമിക്കുകയായിരുന്നു.
ഗ്രൂപ്പ് ക്യാപ്റ്റൻ പെർമിൻഡർ ആന്റിൽ
ഒരു യുദ്ധവിമാന പൈലറ്റ്, ക്യാപ്റ്റൻ പെർമിന്ദർ ആന്റിൽ, 2020 ജനുവരി മുതൽ ഒരു സു -30 എംകെഐ സ്ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസറാണ്. 21 സെപ്റ്റംബർ 2020 ന്, ഒരു സു -30 വിമാനത്തിന്റെ മുൻവശത്തെ കോക്ക്പിറ്റിൽ നിന്നുള്ള ഒരു സോർട്ടി സമയത്ത് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ജനവാസമേഖലയിൽ നിന്ന് മാറി വിമാനം ഇറക്കുകയായിരുന്നു.












Click it and Unblock the Notifications