ജെഎന്‍യു അക്രമി സംഘത്തിലെ മുഖം മറച്ച പെണ്‍കുട്ടി; വെളിപ്പെടുത്തി സുഹൃത്ത്
ദില്ലി: ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത് തങ്ങള്‍ തന്നെയാണെന്ന എബിവിപി പ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തല്‍ ഒളികാമറ ഓപ്പറേഷനിലൂടെ ഇന്ത്യ ടുഡേ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ അക്ഷത് അവസ്തിയായിരുന്നു അക്രമത്തെ കുറിച്ച് മാധ്യമ സംഘത്തോട് വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ച മുഖം മൂടി സംഘത്തിലെ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യ ടുഡേ. പെണ്‍കുട്ടിയെ കുറിച്ച് സ്റ്റിംഗ് ഓപ്പറേഷനിലെ വെളിപ്പെടുത്തല്‍ ഇങ്ങനെ

പെണ്‍കുട്ടിയെ കുറിച്ച്
ജനവരി അഞ്ചിന് ഞായറാഴ്ചയാണ് മുഖം മൂടി ധരിച്ച 100 ഓളം പേര്‍ അടങ്ങുന്ന സംഘം സര്‍വ്വകലാശാല ക്യാമ്പസിലേക്ക് കയറി അക്രമം അഴിച്ച് വിട്ടത്. അക്രമത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഘത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ടെന്ന് തിരിച്ചറിഞ്ഞത്.

പെണ്‍കുട്ടിയെ കുറിച്ച്
ജനവരി അഞ്ചിന് ഞായറാഴ്ചയാണ് മുഖം മൂടി ധരിച്ച 100 ഓളം പേര്‍ അടങ്ങുന്ന സംഘം സര്‍വ്വകലാശാല ക്യാമ്പസിലേക്ക് കയറി അക്രമം അഴിച്ച് വിട്ടത്. അക്രമത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഘത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ടെന്ന് തിരിച്ചറിഞ്ഞത്.

കോമള്‍ ശര്‍മ്മ തന്നെ
മുഖം മൂടി ധരിച്ചെത്തിയ പെണ്‍കുട്ടി ദൗലത്ത് റാം കോളേജിലെ എബിവിപി ആക്റ്റിവിസ്റ്റ് കോമള്‍ ശര്‍മ്മയാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോമളിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തുവിടരുതെന്ന്
വീഡിയോയില്‍ തന്‍റെ പേരും വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് കോമള്‍ ശര്‍മ്മ ഇയാളോട് ആവശ്യപ്പെടുന്നുണ്ട്. തന്നെ കണ്ടെന്ന് ദയവ് ചെയ്ത് ആരോടും പറയരുതെന്നും തന്‍റെ വീഡിയോയും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും കോമള്‍ സീനിയറോട് പറയുന്നതായി വീഡിയോയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

എബിവിപി പ്രവര്‍ത്തകര്‍
ജെഎന്‍യു ക്യാമ്പസില്‍ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടതില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് തുറന്ന് പറയുന്ന എബിവിപി പ്രവര്‍ത്തകരുടെ വെളിപ്പെടുത്തലാണ് ആദ്യം ഇന്ത്യാ ടുഡെ പുറത്തുവിട്ടത്. അക്രമം നടന്ന ഞായറാഴ്ച രാത്രി ക്യാമ്പസിലേക്ക് ആള്‍ക്കൂട്ടത്തെ എത്തിച്ചത് താനാണെന്നായിരുന്നു എബിവിപി പ്രവര്‍ത്തകനായ അക്ഷത് അവസ്തി തുറന്ന് പറഞ്ഞത്.

കോമള്‍ ശര്‍മയെ കുറിച്ച്
വിദ്യാര്‍ത്ഥികളെ അടിക്കാന്‍ താനും സംഘവും പോലീസിനെ പ്രോത്സാഹിപ്പിച്ചുവെന്നും വടി ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ താന്‍ മര്‍ധിച്ചെന്നും അക്ഷത് അവസ്തി വീഡിയോയില്‍ പറയുന്നു. കോമള്‍ ശര്‍മയെ കുറിച്ചും അക്ഷത് വെളിപ്പെടുത്തുന്നുണ്ട്.

ഹോസ്റ്റലില്‍ വെച്ച്
കോമൽ ശർമ അവിടെ മെസില്‍ ഉണ്ടായിരുന്നു. സബർമതി ഹോസ്റ്റലില്‍ ആൾക്കൂട്ടം അടുത്തെത്തിയപ്പോൾ കോമൽ ശർമ രഹസ്യമായി മെസ്സിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഞാനും മെസ്സിൽ പ്രവേശിച്ചപ്പോള്‍ കോമല്‍ ഭയന്നു,ഞാനും ഇടതുപക്ഷക്കാരനാണെന്നായിരുന്നു അവര്‍ ഭയന്നത്. എന്നാല്‍ ഞാനും നിങ്ങളുടെ സംഘത്തിലെ അംഗമാണെന്ന് താന്‍ അവരോട് പറഞ്ഞു, അക്ഷത് വെളിപ്പെടുത്തി












Click it and Unblock the Notifications