Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതാം ക്ലാസ്കാരിയുടെ പ്രണയത്തെ എതിർത്തു;അച്ഛന്റെ പാലിൽ ഉറക്ക് ഗുളിക കലർത്തി, കുത്തിക്കൊന്നു!

പ്രണയം അക്രമാസക്തമാകുന്ന കാലമാണ് നമ്മുടേത്. പ്രണയം നിരസിച്ച പെൺകുട്ടിയെ കത്തികൊണ്ട് കുത്തി കൊല്ലുന്നതും ആസിഡ് ഒഴിച്ച് അപകടപ്പെടുത്തുന്നതും തീ കൊളുത്തി കൊലപ്പെടുത്തുന്നതുമെല്ലാം പത്രങ്ങളിൽ നാം വായിക്കാറുണ്ട്. സമീപകാലത്ത് ഇത്തരം അക്രമങ്ങൾ കൂടി വരുന്നുമുണ്ട്.

അതേസമയം പ്രണയത്തിന് വേണ്ടി എന്തും ത്വജിക്കുന്നവരും പ്രണയത്തെ എതിർക്കുന്ന മാതാപിതാക്കളഎ അപകടപ്പെടുത്തുന്നതുമായ വാർത്തകളും നമ്മുടെ കൺമുന്നിലുണ്ട്. ഇത്തരം ഒരു ക്രൂരതയാണ് ബെംഗളൂരുവിലെ നാൽപ്പത്തൊന്നുകാരനായ ബിസിനസുകാരനും നേരിടേണ്ടി വന്നത്. പ്രണയത്തെ എതിർത്ത പിതാവിനെ ഒമ്പതാം ക്ലാസുകാരി പാലിൽ‌ ഉറക്ക് ഗുളിക കലർത്തി ഉറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കുത്തികൊന്നു, കത്തിച്ചു

കുത്തികൊന്നു, കത്തിച്ചു

പതിനഞ്ച് വയസുള്ള മകളും പതിനെചട്ട് വയസ്സുള്ള കാമുകനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പാലിൽ ഉറക്ക് ഗുളിക കൊടുത്ത് മയക്കി കിടത്തി കത്തികൊണ്ട് കുത്തികൊന്നു. തുടർന്ന് തീപ്പിടുത്തമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹം കത്തിച്ചു. കാമുകൻ ബികോം വിദായർത്ഥിയാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പെൺകുചട്ടിയുടെ അതേ സ്കൂലിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് കാമുകനെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയെ മർദ്ദിച്ചു

പെൺകുട്ടിയെ മർദ്ദിച്ചു

പെൺകുട്ടിയുടെ പ്രണയത്തെ എതിർത്തതായിരുന്നു കൊലപാതകത്തിനുള്ള കാരണമായി പോലീസ് പറയുന്നത്. പെൺകുട്ടിയും കാമുകനും തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞു. തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയെ മർദ്ദിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. അപ്പാരൽ ബിസിനസുകാരനായ ജയ് കുമാറിന്റെ കത്തിയ മൃതദേഹം ഞായറാഴ്ചയായരുന്നു വീട്ടിനുള്ളിൽ കണ്ടെത്തിയത്.

അയൽവാസികളെ അറിയിച്ചത് മകൾ

അയൽവാസികളെ അറിയിച്ചത് മകൾ

മൃതദേഹം കത്തിയതിന് ശേഷം പെൺകുട്ടി തന്നെയാണ് അയൽവാസികളെയും ഫയർഫോർസിനെയും വിവരം അറിയിച്ചത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ കിടക്കയിൽ‌ ചോര കണ്ടെത്തി. അതോടെ ഇതൊരു അപകടമരണമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ മകൾ മൊഴി മാറ്റിക്കൊണ്ടേ ഉരിക്കുകയായിരുന്നു. ഇതാണ് പോലീസിന് സംശയം തോന്നിച്ചത്. തിങ്കളാഴ്ചയോടെ കൊലപാതകത്തിന് പിന്നിൽ മകളാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

കൊലപ്പെടുത്താനുള്ള കാരണം

കൊലപ്പെടുത്താനുള്ള കാരണം

പ്രവീൺ എന്ന കാമുകനുമായുള്ള മകളുടെ ബന്ധത്തെകുറിച്ച് രക്ഷിതാക്കൾ അറിഞ്ഞു. ഷോപ്പിൽ മാളിൽ രണ്ട് പേരെയും രക്ഷിതാക്കൾ കാണുകയും, മകൾ കൂടുതൽ നേരം ഫോണിൽ ബന്ധപ്പെടുന്നത് കാമുകനെ ആണെന്ന് രക്ഷിതാക്കൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് മകളെ വഴക്കു പറയുകയും മർദ്ദിക്കുകയും, നിരന്ത്ര ംമുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ അച്ഛനെ കൊലപ്പെടുത്താൻ മകൾ തീരുമാനിക്കുകയായിരുന്നവെന്ന് പോലീസ് പറയുന്നു.

ബാത്ത് റൂമിലിട്ട് കത്തിച്ചു

ബാത്ത് റൂമിലിട്ട് കത്തിച്ചു


ആഗസ്റ്റ് 17ന് ജെയ്ന്റെ ഭാര്യയും മകനും പോണ്ടിച്ചേരിയിലെ ഒരു കുടുംബ സൽകക്കാരത്തിൽ പങ്കെടുക്കാൻ പോയിരുന്നു. ജയ് കുമാറും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്ന ശീലമുള്ള ജയ് കുമാറിന് പാലിൽ ഉറക്കി ഗുളിക കലക്കി മകൾ കൊടുക്കുകയായിരുന്നു. തുടർന്ന് മകൾ കാമുകനെ വിളിക്കുകയും കുത്തികൊല്ലുകയുമായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ അവർ തീരുമാനിച്ചു. എന്നാൽ പോലീസ് പിടിക്കുമോ എന്ന് ഭയത്തിൽ മൃതദേഹം ബാത്ത്റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും കത്തിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്.

വിവരം പുറത്തറിയുന്നത് രാവിലെ ഒമ്പത് മണിക്ക്

വിവരം പുറത്തറിയുന്നത് രാവിലെ ഒമ്പത് മണിക്ക്

തുടർന്ന് രാവിലെ ഒമ്പത് മണിയോടെ മകൾ അയൽവാസികളെ വിളിച്ച് കാര്യം വീട്ടിൽ തീപ്പിടിച്ചെന്ന് പറയുകയും ഉടൻ ഫയർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. ഫയർഫോർസും പോലീസും ഉടൻ തന്നെ വീട്ടിലെത്തുകയും കത്തിയ മൃതദേഹം നിരീക്ഷിക്കുകയും ചെയ്തു. തനിക്കും പരിക്ക് പറ്റിയെന്ന കാരണം പറഞ്ഞ് മകൾ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.

പോലീസ് പരിശോധനയിൽ ജയ് കുമാറിന്റഎ ബെഡിൽ രക്തക്കറ കാണാനിടയായി. തറ വൃത്തിയാക്കാൻ ശഅരമിച്ചതിന്റെ അടയാളങ്ങളും പോലീസ് ലഭിച്ചു. ബെഡിഷീറ്റിലെ രക്തക്കറ മാറാൻ ബെഡ് ഷീറ്റ് വാഷ് ചെയ്തതായും പോലീസ് കണ്ടെത്തുകയായിരുന്നു. ജയ് കുമറിനെ വധിച്ച ശേഷം രണ്ട് പേരും പെട്രോൾ പമ്പിൽ പോയി പെട്രോൾ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ മകൾക്കെതിരെയും രജാജി നഗർ റസിഡൻസിയിലെ കാമുകൻ പ്രവീണിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+