Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഴക്കന്‍ യുക്രൈനില്‍ ഷെല്ലാക്രമണം, റഷ്യയുടെ ആണവ ഡ്രില്‍, ഇടപെട്ട് മാക്രോണ്‍, പുടിനുമായി ചര്‍ച്ച

കീവ്: യുക്രൈന്‍ സംഘര്‍ഷത്തിന്റെ പാതയിലേക്ക്. റഷ്യ പൂര്‍ണമായും അതിര്‍ത്തി വിട്ട് പോകാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. ഷെല്ലാക്രമണം അടക്കം കിഴക്കന്‍ യുക്രൈനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അവസാന നിമിഷത്തെ ഇടപെടലെന്നോണം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി സംസാരിച്ചു.

ദിലീപിനെ വെറുതെ വിട്ടിട്ടില്ല, കോടികള്‍ എറിഞ്ഞ് എല്ലാം നേടാമെന്ന് കരുതിയെന്ന് സംവിധായകന്‍

അനുനയത്തിനാണ് ശ്രമം. അമേരിക്ക അടക്കമുള്ളവര്‍ ഏത് നിമിഷവും യുക്രൈനെ റഷ്യ ആക്രമിക്കുമെന്നാണ് പറയുന്നത്. നാറ്റോ കക്ഷികള്‍ അടക്കം യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. യൂറോപ്പ്യന്‍ മേഖല ഒന്നാകെ റഷ്യക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിന് ഈ അവസരത്തില്‍ താങ്ങാവുന്നതില്‍ അധികമായിരിക്കും ഒരു യുദ്ധം.

1

റഷ്യന്‍ വിഘടനവാദികളും യുക്രൈന്‍ സൈനികരും തമ്മിലാണ് പോര് നടത്തുന്നത്. നൂറു കണക്കിന് ഷെല്ലുകളാണ് ഇവര്‍ക്കിടയിലുള്ള അതിര്‍ത്തിയില്‍ പതിച്ചത്. ആയിരക്കണക്കിന് പേര്‍ കിഴക്കന്‍ യുക്രൈനില്‍ നിന്ന് ഒഴിഞ്ഞ് പോവുകയാണ്. റഷ്യ ഏത് നിമിഷവും ആക്രമിക്കാമെന്ന ഭയം യുക്രൈനില്‍ നിലനില്‍ക്കുന്നുണ്ട്. യുക്രൈനെ മൂന്ന് വശത്ത് നിന്ന് റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഒന്നര ലക്ഷം സൈനികരാണ് ഈ മേഖലയിലുള്ളത്. യുദ്ധവിമാനങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇവിടെ തയ്യാറായി നില്‍ക്കുക്കുകയാണ്. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയാണ്. ആക്രമിക്കരുതെന്നാണ് നിര്‍ദേശം.

2

റഷ്യ ആണവാഭ്യാസങ്ങള്‍ക്കാണ് ശനിയാഴ്ച്ച തുടക്കമിട്ടത്. പല വിധ സൈനികാഭ്യാസങ്ങളും മേഖലയില്‍ നടത്തി. ഒപ്പം അയല്‍ രാജ്യമായ ബെലാറസിലും ഇത്തരം സൈനിക സന്നാഹങ്ങള്‍ നടക്കുന്നുണ്ട്. കരിങ്കടല്‍ തീരത്ത് നാവികാഭ്യാസങ്ങളും നടക്കുന്നുണ്ട്. യൂറോപ്പാകെ യുദ്ധത്തിലേക്ക് പോകുന്നതാണ് ഏറ്റവും വലിയ ആശങ്ക. മാസങ്ങളായി അമേരിക്കയും യൂറോപ്പ്യന്‍ രാജ്യങ്ങളും റഷ്യ യുദ്ധത്തിനുള്ള പുറപ്പാടിലാണെന്ന് ആരോപിക്കുന്നുണ്ട്. റഷ്യക്കെതിരെ കടുത്ത നടപടി തന്നെയുണ്ടാവുമെന്ന് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന് യുഎസ്സ് അടക്കം ഉന്നയിച്ച് കഴിഞ്ഞു.

3

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലനിസ്‌ക്, പുടിനുമായി സംസാരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. പുടിനോട് ചര്‍ച്ച നടത്താന്‍ ഒരു സ്ഥലം തീരുമാനിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം യുക്രൈന്‍ ആക്രമിക്കാന്‍ പ്ലാനില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. നയതന്ത്ര സമീപനമാണ് യുക്രൈന്‍ നടത്തുന്നത്. സമാധാനപരമായി പ്രശ്‌നം തീര്‍ക്കാമെന്ന് സെലനിസ്‌കി പറഞ്ഞു. എന്നാല്‍ റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. യൂറോപ്പ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥനായ ചാള്‍സ് മൈക്കിള്‍സ് ചോദിക്കുന്നത്, റഷ്യക്ക് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച വേണമെന്ന ആഗ്രഹമുണ്ടോ എന്നാണ്. കിഴക്കന്‍ യുക്രൈനിലെ വിഘടനവാദി നേതാക്കള്‍ സൈനികരെ ഒന്നാകെ വിളിച്ച് വരുത്തുകയാണ്. ഇവരെ ഒന്നിപ്പിച്ചുള്ള പോരാട്ടത്തിനാണ് ശ്രമം. റഷ്യയിലേക്ക് കൂടുതല്‍ റഷ്യന്‍ പൗരന്മാരെയും ഇവിടെ നിന്ന് റഷ്യയിലേക്ക് അയക്കുകയാണ്.

4

വിഘടനവാദ മേഖലയിലേക്ക് യുക്രൈന്‍ സൈന്യം ആക്രമണം നടത്തിയെന്നും, രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ജര്‍മനിയും ഓസ്ട്രിയയും പൗരന്മാരോട് യുക്രൈന്‍ വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ കീവിലേക്കുള്ള സര്‍വീസ് തന്നെ നിര്‍ത്തി. ഒപ്പം കരിങ്കടല്‍ തുറമുഖമായ ഒഡേസയിലേക്കുള്ള സര്‍വീസും നിര്‍ത്തി. നാറ്റോയുടെ സ്റ്റാഫുകളെ ബ്രസ്സല്‍സിലേക്ക് മാറ്റുകയാണ്. അതേസമയം അവസാന ശ്രമമെന്നോണം ഇമ്മാനുവേല്‍ മാക്രോണ്‍ പുടിനുമായി ചര്‍ച്ച നടത്തി. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം. കിഴക്കന്‍ യുക്രൈനിലെ ഷെല്ലാക്രമണം ഫ്രാന്‍സിനെ അടക്കം ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

5

ഫെബ്രുവരി ഏഴിന് മാക്രോണ്‍ പുടിനെ കണ്ടിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷ്‌കോള്‍സ് അടക്കം റഷ്യയോട് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാനാണ് പറയുന്നത്. യുക്രൈനില്‍ എതെങ്കിലും തരത്തില്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള അവസാന ശ്രമമാണ് നടത്തിയതെന്ന് മാക്രോണിന്റെ ഓഫീസ് പറഞ്ഞു. കൂടുതല്‍ ഷെല്ലാക്രമണം കിഴക്കന്‍ യുക്രൈനില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ലുഗാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക് തുടങ്ങിയ ജില്ലകളിലാണ് സംഘര്‍ഷം. ഇത് വിമതര്‍ക്ക് ആധിപത്യമുള്ള ജില്ലകളാണ്. ഇവര്‍ക്ക് റഷ്യയുടെ പിന്തുണയുമുണ്ട്. അതേസമയം റഷ്യന്‍ വിമതര്‍ പറഞ്ഞ കാര്യങ്ങള്‍ യുക്രൈന്‍ തള്ളുന്നുണ്ട്. തങ്ങളല്ല ആക്രമണം നടത്തിയതെന്ന നിലപാടിലാണ് യുക്രൈന്‍. റഷ്യ ഇക്കാര്യത്തില്‍ അന്വേഷവും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+