Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനനഷ്ടക്കേസ്: ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്തിന് തടവ് ശിക്ഷ

മുംബൈ: ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ആണ് സഞ്ജയ് റാവത്തിന് മാസ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തെ തടവിനും 25,000 രൂപ പിഴയും ശിക്ഷിച്ചത്. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയാണ് 100 കോടി രൂപയുടെ 'ടോയ്ലറ്റ് തട്ടിപ്പ്' നടത്തിയെന്ന റാവത്തിന്റെ ആരോപണത്തില്‍ കേസ് ഫയല്‍ ചെയ്തത്.

2022 ഏപ്രിലിലാണ് സഞ്ജയ് റാവത്ത് മേധ സോമയ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയത്. സഞ്ജയ് റാവത്ത് എം പി പറഞ്ഞ വാക്കുകള്‍ പരാതിക്കാരന്റെ പ്രശസ്തിക്ക് ഹാനി വരുത്തിയെന്ന് കോടതി നിരീക്ഷിച്ചു. ശിവസേന (യുബിടി) മുഖപത്രമായ സാമ്നയില്‍ അപകീര്‍ത്തികരമായ ലേഖനം വന്നതിനെ തുടര്‍ന്നാണ് സോമയ്യ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.

sanjya raut

പാരിസ്ഥിതിക അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ കിരിത് സോമയ്യയും ഭാര്യ മേധ സോമയ്യയും കണ്ടല്‍ക്കാടുകള്‍ മുറിച്ച് അനധികൃത കക്കൂസുകള്‍ നിര്‍മ്മിച്ചു എന്നായിരുന്നു ലേഖനത്തില്‍ ഉണ്ടായിരുന്നത്. എന്‍ജിഒയായ യുവപ്രതിഷ്ഠന്‍ വഴി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 100 കോടി രൂപയുടെ അഴിമതിയില്‍ മേധ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നു.

ലേഖനത്തിന് പുറമേ സഞ്ജയ് റാവത്ത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും അടുത്ത ദിവസം, ഏപ്രില്‍ 16 ന് ആരോപണങ്ങള്‍ ആവര്‍ത്തിച്ചുവെന്നും സോമയ്യ ആരോപിച്ചു. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന റാവത്തിന്റെ അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും സോമയ്യ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ബന്ധമുള്ള ഓര്‍ഗാനിക് കെമിസ്ട്രി പ്രൊഫസറായി ജോലി ചെയ്തിട്ടുള്ള തന്റെ ഭാര്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു ആരോപണങ്ങള്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ വ്യാപകമായി സംപ്രേഷണം ചെയ്തതെന്നും സോമയ്യ പറഞ്ഞു.

അതേസമയം തനിക്ക് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതിലും സന്തോഷമുണ്ടെന്നും മേധ പറഞ്ഞു. കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ചെയ്യുന്നതുപോലെയാണ് താന്‍ ചെയ്തത് എന്നും അവര്‍ പറഞ്ഞു. 'ഒരു അധ്യാപകന്‍ എന്ന നിലയിലും ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും കോടതി എന്റെ സ്ഥാനത്തെ മാനിച്ചുവെന്ന് ഞാന്‍ കരുതുന്നു.

വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള പ്രതിയുടെ അവകാശത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല,' മേധ പറഞ്ഞു. അതേസമയം താന്‍ കോടതികളെ ബഹുമാനിക്കുന്നു എന്നും പക്ഷേ അവര്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഗണേശോത്സവത്തിന് പ്രധാനമന്ത്രി ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോയി മോദകം കഴിക്കുന്ന ഒരു രാജ്യത്ത് നമുക്ക് എങ്ങനെ നീതി പ്രതീക്ഷിക്കാനാകും എന്നും ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+