കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിന് അടുത്ത പണി വരുന്നു, സഖ്യത്തില്‍ വിള്ളല്‍, ശിവപാല്‍ ബിജെപിക്കൊപ്പം പോയേക്കും?

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സമാജ് വാദി പാര്‍ട്ടി സഖ്യത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വലുതാവുന്നു. അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവ് സഖ്യം വിട്ടേക്കാനാണ് സാധ്യത. അദ്ദേഹം കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെ കണ്ടതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. സഖ്യത്തിന്റെ പ്രവര്‍ത്തനത്തെ നേരത്തെ ശിവപാല്‍ വിമര്‍ശിച്ചിരുന്നു. അഖിലേഷിന്റെ സഖ്യം ഒറ്റക്കെട്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ശിവപാല്‍ യാദവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിക്കൊപ്പം ചേരാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നു എന്നാണ് സൂചന. സംസ്ഥാന രാഷ്ട്രീയം അടിമുടി മാറിയതും ഇതിന് കാരണമായിട്ടുണ്ട്.

കാവ്യാ മാധവന്റെ ശബ്ദം അടങ്ങിയ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തു, ദിലീപിന് മൗനം: ബാലചന്ദ്രകുമാര്‍കാവ്യാ മാധവന്റെ ശബ്ദം അടങ്ങിയ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തു, ദിലീപിന് മൗനം: ബാലചന്ദ്രകുമാര്‍

1

അതേസമയം സഖ്യം വിടുമോ എന്ന കാര്യത്തില്‍ ശിവപാല്‍ യാദവ് പ്രതികരിച്ചിട്ടില്ല. ഇത് ശരിയായ സമയമല്ലെന്ന് ശിവപാല്‍ യാദവ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശിവപാല്‍ പറഞ്ഞു. താന്‍ അമിത് ഷായെ കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. താന്‍ അമിത് ഷായെ കണ്ടിട്ടില്ല. ഇന്നത്തെ യോഗത്തില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങളെ കുറിച്ചാണ് സംസാരിച്ചതെന്നും ശിവപാല്‍ പറഞ്ഞു. ഇരുപത് മിനുട്ടോളമാണ് ശിവപാലും യോഗിയും തമ്മില്‍ സംസാരിച്ചത്. ലഖ്‌നൗവിലെ യോഗിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ എന്താണ് ഇരുവരും സംസാരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

അഖിലേഷിനൊപ്പം സഖ്യത്തില്‍ നില്‍ക്കുന്നത് വലിയ ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ ശിവപാലിനുണ്ട്. എന്നാല്‍ പ്രഗതിശീല്‍ സമാജ് പാര്‍ട്ടിക്ക് ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്. ബിജെപിക്കൊപ്പം നിന്നാല്‍ ഭാവിയില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വാങ്ങാമെന്നും, കൈയ്യിലുള്ള സീറ്റ് സുരക്ഷിതമായി നിലനിര്‍ത്താമെന്നും ശിവപാല്‍ യാദവ് കണക്ക് കൂട്ടുന്നു. ഉടന്‍ തന്നെ ശിവപാല്‍ വന്‍ പ്രഖ്യാപനം നടത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എസ്പി സഖ്യത്തില്‍ നിന്ന് കൊണ്ടാണ് ശിവപാല്‍ വിജയിച്ചത്. അഖിലേഷുമായി തെറ്റുന്നതിന് സമാനമാവും കാര്യങ്ങള്‍. പിന്നീട് സഖ്യത്തിലേക്ക് തിരിച്ചുവരികയും ബുദ്ധിമുട്ടാവും.

ലഖ്‌നൗവില്‍ നടന്ന എസ്പി എംഎല്‍എമാരുടെ യോഗത്തിലേക്ക് ശിവപാലിനെ ക്ഷണിച്ചിട്ടില്ലായിരുന്നു. എസ്പി ടിക്കറ്റില്‍ നിന്നായിരുന്നു ശിവ്പാല്‍ മത്സരിച്ചത് ജയിച്ചത്. എന്നാല്‍ ശിവ്പാലിന് സ്വന്തമായി പാര്‍ട്ടിയുണ്ടെന്നും, സഖ്യകക്ഷിയാണെന്നും എസ്പി പിന്നീട് വിശദീകരിച്ചിരുന്നു. സഖ്യകക്ഷികള്‍ക്കുള്ള യോഗം പിന്നീട് ഉണ്ടാവുമെന്നും എസ്പി അറിയിച്ചിരുന്നു. ഇറ്റാവ ജില്ലയിലെ ജസ്വന്ത്‌നഗറില്‍ നിന്നാണ് എസ്പി ചിഹ്നത്തില്‍ ശിവ്പാല്‍ മത്സരിച്ച് ജയിച്ചത്. എസ്പിയുടെ നയത്തില്‍ ശിവപാലിന് കടുത്ത അമര്‍ഷമുണ്ട്. സഖ്യത്തില്‍ അവഗണന നേരിട്ട് തുടരാനാവില്ല എന്ന നിലപാട് പല നേതാക്കള്‍ക്കുമുണ്ട്. ആര്‍എല്‍ഡിയിലും എസ്ബിഎസ്പിയിലും ഇതിനോടകം പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ദിലീപിന്റെ കേസ് സിബിഐക്ക് വിടാനാവില്ല, അന്വേഷണ ഏജന്‍സിയെ പ്രതിക്ക് തീരുമാനിക്കാവില്ലെന്ന് ഹൈക്കോടതിദിലീപിന്റെ കേസ് സിബിഐക്ക് വിടാനാവില്ല, അന്വേഷണ ഏജന്‍സിയെ പ്രതിക്ക് തീരുമാനിക്കാവില്ലെന്ന് ഹൈക്കോടതി

English summary
shivpal yadav may leave sp alliance his meeting with yogi adityanath sparks speculation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X