ഹനുമന്തപ്പ രക്ഷപ്പെട്ടതെങ്ങനെ... കേട്ടാല്‍ ഞെട്ടും!!!
ജമ്മു: ആറ് ആള് ഉയരത്തില്‍ മഞ്ഞാണ്. കൊടും തണുപ്പെന്ന് പറഞ്ഞാല്‍ കൊടും തണുപ്പ്. അതിനടിയിലായിരുന്നു ലാന്‍സ് നായിക് ഹനുമന്തപ്പ ആറ് ദിവസം ജീവന് വിടാതെ കഴിഞ്ഞത്.
ഇത് ഒരു അത്ഭുതം തന്നെയാണ്. എങ്ങനെയാണ് ഒരു മനുഷ്യന് ഭക്ഷണമോ വെള്ളമോ ചൂടോ ഇല്ലാതെ ഇത്രയും നാള് മഞ്ഞിനടിയില്‍ ജീവനോടെ ഇരിയ്ക്കാന്‍ കഴിയുക എന്ന് ശാസ്ത്രലോകം അത്ഭുതപ്പെടുകയാണ്.
ആറ് നാള് മഞ്ഞിനടിയില്‍ ജീവന് നിലനിര്‍ത്തിയെങ്കിലും ഹനുമന്തപ്പ ഇപ്പോള്‍ ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതുകയാണ്. ഹനുമന്തപ്പ മഞ്ഞിനടിയില്‍ ജീവന് നിലനിര്‍ത്തിയ കഥ...

35 അടി ഉയരത്തില്‍ മഞ്ഞ്
ഹിമപാതത്തില്‍ സൈനിക പോസ്റ്റിന് മുകളിലേയ്ക്ക് 35 അടി കടമുള്ള മഞ്ഞ് പാളിയാണ് പതിച്ചത്. ഏതാണ്ട് എണ്ണൂറ് മീറ്ററോളം നീളത്തിലായിരുന്നു ഇത്.

ഹനുമന്തപ്പ
19 മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് ഹനുമന്തപ്പഇതിനടിയില് ആറ് ദിവസം ജീവനോടെ കഴിയുകയായിരുന്നു. എങ്ങനെയാണ് ഹനുമന്തപ്പയ്ക്ക് അത് സാധ്യമായത്.

എയര്‍ പോക്കറ്റ്
ഹിമപാതത്തില്‍ വീണ മഞ്ഞുപാളിയ്ക്കുള്ളില് ഉണ്ടായ 'എയര്‍ പോക്കറ്റ്' ആണ് ഹനുമന്തപ്പയുടെ ജീവന് നിലനിര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

എങ്ങനെയെത്തി
മഞ്ഞുമേഖലയിലെ ജീവിതം സംബന്ധിച്ച് വിദഗ്ധ പരിശീലനം ലഭിച്ചവരെയാണ് സിയാച്ചിനില്‍ പോസ്റ്റ് ചെയ്യുക. ഹനുമന്തപ്പയും മറ്റ് സൈനികരും അങ്ങനെ തന്നെ ആയിരുന്നു. ഹനുമന്തപ്പ എയര്‍പോക്കറ്റ് കണ്ടെത്തി അങ്ങോട്ട് നീങ്ങുകയായിരുന്നോ എന്ന് വ്യക്തമല്ല. എന്തായാലും അവര്‍ക്ക് ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.

ഇതാണ് അത്ഭുതം
മൈനസ് 30 മുതല്‍ മൈനസ് 50 വരെയാണ് ഇവിടത്തെ തണുപ്പ്. അതിനുള്ളിലാണ്പുറം ലോകം കാണാതെ, ഭക്ഷണമോ വെള്ളമോ ചൂടോ ഇല്ലാതെഹനമാന് ഹനുമന്തപ്പ ആറ് ദിവസം കഴിഞ്ഞത്. ഇതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.

നിര്‍ജ്ജലീകരണം
തണുപ്പില്‍ ഇത്രനാള്‍ കഴിയുമ്പോഴേയ്ക്കും ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ടുപോകും. അതാണ് ഇപ്പോള്‍ ഹനുമന്തപ്പ അഭിമുഖീകരിയ്ക്കുന്ന പ്രശ്നവും. ശരീരത്തിന് ചൂടും പതുക്കെപ്പതുക്കെ ജലാംശവും നല്‍കിയാണ് ഇപ്പോള്‍ ചികിത്സ പുരോഗമിയ്ക്കുന്നത്.

രക്ഷാ പ്രവര്‍ത്തനം
ഹിമപാതം ഉണ്ടായ സ്ഥലത്ത് എത്തിച്ചേരുക തന്നെ വലിയ പ്രതിസന്ധിയായിരുന്നു. അവിടേയ്ക്കാണ് 150 ഓളം സൈനികര്‍ സ്നിപ്പര്‍ നായ്ക്കളും അത്യാധുനിക ഉപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

കോണ്‍ക്രീറ്റിനേക്കാള്‍ കട്ടി
കോണ്‍ക്രീറ്റിനേക്കാള്‍ കട്ടിയിലായിരുന്നു ഇവിടെ മഞ്ഞുപാളികള്‍ ഉണ്ടായിരുന്നത്. റഡാറുകളും ഡിക്ടറ്ററുകളും ഉപയോഗിച്ചായിരുന്നു പരിശോധന.

പ്രതീക്ഷയുടെ പൊന്‍വെളിച്ചം
പത്ത് സൈനികരം മരിച്ചു എന്ന് കരുതിയിരിയ്ക്കുമ്പോഴാണ് ഹനുമന്തപ്പയെ കണ്ടെത്തുന്നത്. ഇത് രക്ഷാ പ്രവര്‍ത്തകരില്‍ പ്രതീക്ഷയുടെ വെളിച്ചം നല്കി. പക്ഷേ ബാക്കിയാരേയും ജീവനോടെ കണ്ടെടുക്കാനായില്ല.

കാത്തിരിയ്ക്കാം
ഇപ്പോള്‍ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ഹനുമന്തപ്പയുടെ ജീവന് വേണ്ടി. അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുന്നതിനായി കാത്തിരിയ്ക്കാം. ലോകത്തെ അത്ഭുതപ്പെടുത്തിയ ആ ആറ് ദിനങ്ങളെ കുറിച്ച് കേള്‍ക്കാന്‍ കാതോര്‍ക്കാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications