Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യ ദില്ലിയിൽ: ഡികെയുമായി ഭിന്നതയില്ല, കർണ്ണാടക കോൺഗ്രസിൽ നടക്കുന്നത് മുന്നൊരുക്കങ്ങൾ

ബെംഗളൂരു: കർണ്ണാടക കോൺഗ്രസിൽ ഭിന്നതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കർണ്ണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നിച്ച് നിന്ന് പാർട്ടിയെ കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

1

ഞങ്ങള്‍ ഒറ്റക്കെട്ടാണ്, ഒരുമിച്ചു നിന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കര്‍ണാടക കോണ്‍ഗ്രസില്‍ യാതൊരു പ്രശ്‌നവുമില്ല. പാര്‍ട്ടിയെ തിരികെ അധികാരത്തിലെത്തിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

2

കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബിഎസ് യെഡിയൂരപ്പ രാജിവെച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. യെഡിയൂരപ്പ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കർണ്ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഇതിനിടെയാണ് സിദ്ധരാമയ്യ ദില്ലിയിലേക്ക് പോയിട്ടുള്ളത്. ചൊവ്വാഴ്ച രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും തമ്മിലും കൂടിക്കാഴ്ച നടത്തുമെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

3


ഇന്ന് ദില്ലിയിലെത്തുന്ന സിദ്ധരാമയ്യ ഇന്ന് സോണിയ ഗാന്ധിയുള്‍പ്പെടെ കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച് എന്നാണ് റിപ്പോര്‍ട്ടുകൾ. യെഡിയൂരപ്പ രാജിവെച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി നിലനില്‍ക്കുന്നതിനിടെ ഇടക്കാല തിരഞ്ഞെടുപ്പ് അടക്കം ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ നീക്കം.

4


അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ധരാമയ്യയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ആവശ്യം. ഇന്ന് ദില്ലിയിൽ നടക്കുന്ന ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കപ്പെടുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

5

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി അറിയിച്ചത് പ്രകാരം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഞാൻ ദില്ലിയിലാണ്. വൈകിട്ട് നാല് മണിക്കാണ് യോഗം. കെസി വേണുഗോപാലാണ് എന്നെ ഇക്കാര്യം അറിയിച്ചത്. എന്ത് കാര്യമാണ് ചർച്ച ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

6


സംസ്ഥാനത്തെ ബിജെപിയുടെ അഴിമതിക്കെതിരെ കോൺഗ്രസ് പോരാടുകയാണെന്നും 2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ തിരിച്ചെത്തുമെന്നും സിദ്ധരാമയ്യ ഉറപ്പ് നൽകുന്നു. 2023ൽ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ നിരവധി കോൺഗ്രസ് എം‌എൽ‌എമാർ അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ ദില്ലി സന്ദർശനം. ചിക്പേട്ട് എം‌എൽ‌എ ബിസെഡ് സമീർ അഹമ്മദ് ഖാൻ, കാംപ്ലി എം‌എൽ‌എ ജെഎൻ ഗണേഷ് എന്നിവരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ ഡികെ ശിവകുമാർ നേതൃരംഗത്തേക്ക് വരണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'
    7


    ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ച ഭാരവാഹികളെയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങലും തയ്യാറാക്കുന്നതിന്റെ ഭാഗമാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 26ന് ഡികെ ശിവകുമാറും ദില്ലിയിലേക്ക് എത്തും. കൂടാതെ എഐസിസി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണ്ണാടകയുടെ ചുമതലയുള്ള നേതാവുമായ രൺദീപ് സിംഗ് സുർജേവാല കർണ്ണാടക സന്ദർശിച്ച് നിലവിലെ പാർട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

    ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+