ജോൺസൺ ആൻഡ് ജോൺസൻ കൊവിഡ് വാക്സിന് പച്ചക്കൊടി: ഇന്ത്യയിൽ പരീക്ഷണാനുമതി, നടപടികൾ ഉടൻ..
ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ ഇന്ത്യയിൽ മറ്റൊരു കൊവിഡ് വാക്സിന് കൂടി അംഗീകാരം. ജോൺസൺ ആൻഡ് ജോൺസൻ വികസിപ്പിച്ച കോവിഡ് വാക്സിനാണ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചിട്ടുള്ളത്. ഒറ്റ ഡോസ് വാക്സിനാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ജാൻസൻ എന്ന പേരിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
രാജ്യത്ത് രണ്ടാം കോവിഡ് തരംഗം വ്യാപിക്കുന്നതും വാക്‌സിന്റെ ലഭ്യതയുമാണ് കൂടുതൽ വാക്സിനുകൾക്ക് ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകുന്നതിനുള്ള കാരണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോക യോഗത്തിൽ വാക്‌സിന്‍ ദൌർലഭ്യം പരിഹരിക്കണമെന്നുള്ള ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വാക്സിന്റെ കുറവില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യക്തമാക്കിയത്.

ഇന്ത്യയിൽ അനുമതി ലഭിച്ച സാഹചര്യത്തിൽ ക്ലിനിക്കൽ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആയിരം പേരെവെച്ച് പരീക്ഷണം നടത്താനാണ് കമ്പനിയുടെ നീക്കം. മറ്റൊരു പ്രത്യേകത നിലവിൽ രാജ്യത്ത് നൽകുന്ന വാക്സിനുകൾ രണ്ട് ഡോസുകൾ വീതമുള്ളതാണ്. എന്നാൽ ജോൺസൺ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റ ഡോസ് മാത്രം മതി എന്നതാണ് മറ്റൊരു പ്രത്യേകത.
യുഎസിലെ ഹെൽത്ത് കെയർ ഭീമൻ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ, തായ് ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെയുള്ള മറ്റ് ലോകരാജ്യങ്ങളിലും ഇതിനകം വാക്സിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
കൊവിഡ് ബാധയ്‌ക്കെതിരെ ജോൺസൻ & ജോൺസന്റെ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് ഡ്രഗ് റെഗുലേറ്റർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുഎസ് ക്ലിനിക്കൽ ട്രയലിൽ വാക്സിൻ 72% ഫലപ്രദമാണെന്ന് യുഎസ്എഫ്ഡിഎയും വ്യക്തമാക്കി. "ഗുരുതരമായ കൊവിഡ് ബാധ തടയുന്നതിന് ജോൺസൺ & ജോൺസൺ വാക്സിൻ 85% ഫലപ്രദമാണെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നു. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ നൽകിയെന്നും ഇത് രോഗവ്യാപനം തടയുന്നതിന് സഹായിച്ചുവെന്നും കമ്പനി പറയുന്നു.












Click it and Unblock the Notifications