കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ വ്യാപക അക്രമം, ആക്രമണത്തെ ചെറുക്കേണ്ട കേന്ദ്ര സേന തൃണമൂലിന്‍റേതും ബിജെപിയുടേതും!!

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. അക്രമത്തെ ചെറുക്കാന്‍ കേന്ദ്ര സേനയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി കൈക്കൊള്ളുന്നില്ലെന്നും ആരോപണവുമായി സീതാറാം യെച്ചൂരി. ജനാധിപത്യം ഇല്ലാതാക്കുന്ന നടപടിയാണ് ബംഗാളില്‍ നടക്കുന്നതെന്നാണ് യെച്ചൂരി ട്വീറ്ററിലൂടെ പ്രതികരിച്ചത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ വ്യാപക ആക്രമത്തില്‍ ദൃഢമായ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കില്ലെന്നും യെച്ചൂരി ആരോപിക്കുന്നു.

2014 ല്‍ എന്‍ഡിഎ ട്വിസ്റ്റ് പ്രവചിച്ചത് ഒരേ ഒരു സര്‍വ്വേ, ഇത്തവണത്തെ ട്രന്‍റ് നിര്‍ണായകം!!2014 ല്‍ എന്‍ഡിഎ ട്വിസ്റ്റ് പ്രവചിച്ചത് ഒരേ ഒരു സര്‍വ്വേ, ഇത്തവണത്തെ ട്രന്‍റ് നിര്‍ണായകം!!


ത്രിണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ബൂത്ത് ക്യാംപ് അക്രമിച്ചെന്നും കേന്ദ്ര സേന ത്രിണമൂലിന്റെയും ബിജെപിയുടെയും കൂടെയാണെന്നും സിപിഐഎം ട്വീറ്റ് ചെയ്തിരുന്നു. ഇത് ഉദ്ധരിച്ചാണ് യെച്ചൂരിയുടെ ട്വീറ്റ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടവിധേന ഇടപെടില്ലെന്നും ജനങ്ങളാണ് ഈ ആക്രമണങ്ങള്‍ നേരിടുന്നതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജനാധിപത്യാവകാശം ഇല്ലായ്മ ചെയ്യുന്നത് ചെറുക്കാന്‍ ജനങ്ങള്‍ മാത്രമാണ് തയ്യാറാകുന്നതെന്നും യെച്ചൂരി പറയുന്നു.

sitaram-yechury3-

ലോക്‌സഭ തിരഞ്ഞെടുപ്പിന്റ അവസാന ഘട്ടമായ ഇന്ന് ബീഹാറിലും ബംഗാളിലും വ്യാപക അക്രമമാണ് ഉണ്ടായത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏററവും നിരുത്സാഹപ്പെടുത്തിയ തിരഞ്ഞെടുപ്പാണിതെന്നാണ് യെച്ചൂരി പറഞ്ഞത്. സ്വതന്ത്ര്യമായും നീതിപൂര്‍വമുമായ് നിലകൊള്ളേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേര്‍വിപരീതമായാണ് പ്രവര്‍ത്തിച്ചതെന്നും പറയുന്നു. ബംഗാളിലെ അക്രമവുമായ് ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണറുമായ് സംസാരിച്ചെന്നും സുനില്‍ അറോറ ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്നും ഒടുവില്‍ യെച്ചൂരി വ്യക്തമാക്കി.

English summary
Sitaram Yechuri strongly criticized election commission over the massive violence occurred in West Bengal during the last phase of polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X