• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ? യെച്ചൂരിയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാറിലെ മഹാസഖ്യസർക്കാർ രാജ്യത്തിന് ആകെ പ്രതീക്ഷ നൽകുന്നതാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. ബിഹാറിലെ സഖ്യസർക്കാരിൽ സിപിഎം ഭാഗമാകില്ലെന്ന് പറഞ്ഞ അദ്ദേഹം മറ്റ് ഇടത് പാർട്ടികളെ പോലെ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിഹാറിൽ 18 മന്ത്രിസ്ഥാനത്തിനായി ആർജെഡി; ജെഡിയുവിന് 14, വഴങ്ങുമോ നിതീഷ്? ചർച്ച ഇങ്ങനെബിഹാറിൽ 18 മന്ത്രിസ്ഥാനത്തിനായി ആർജെഡി; ജെഡിയുവിന് 14, വഴങ്ങുമോ നിതീഷ്? ചർച്ച ഇങ്ങനെ

യെച്ചൂരിയുടെ പ്രതികരണം


ഇന്ന് വൈകീട്ടായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാണിക്കണമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ആർജെഡി തന്നെ മുന്നോട്ട് വെയ്ക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയെങ്കിലും 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

നിതീഷ് കുമാറിനെ


നരേന്ദ്ര മോദി പ്രധാനമന്ത്രി ആയെങ്കിൽ എന്തുകൊണ്ട് നിതീഷ് പ്രധാനമന്ത്രി ആയിക്കൂട എന്നായിരുന്നു കഴിഞ്ഞ ദിവസം തേജസ്വി യാദവ് ചോദിച്ചത്. അദ്ദേഹത്തിന് എന്തുകൊണ്ട് പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് അർഹതയുണ്ടെന്നും തേജസ്വി പറഞ്ഞിരുന്നു. അതേസമയം മഹാസഖ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയെങ്കിലും കോൺഗ്രസോ തൃണമൂലോ നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതിനിടെ പ്രധാനമന്ത്രി പദവി തന്റെ മനസിൽ ഇപ്പോൾ ഇല്ലെന്ന് ആവർത്തിച്ച് പറയുകയാണ് നിതീഷ്. പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിക്കാനാണ് തന്റെ ശ്രമമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നിതീഷ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മന്ത്രിസ്ഥാനം

അതേസമയം മഹാസഖ്യസർക്കാരിൽ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 15 നുള്ളിൽ തന്നെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ആർ ജെ ഡി 18 സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മഹാസഖ്യത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ആർ ജെ ഡിയ്ക്കാണ്. അതുകൊണ്ട് സുപ്രധാന വകുപ്പുകളിൽ ഉൾപ്പെടെ ആർജെഡി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജെ ഡി യുവിന് 13 മുതൽ 14 വരെ സ്ഥാനങ്ങൾ നൽകാമെന്നാണ് ആർ ‍ജെ ഡി നിലപാട്. എന്നാൽ ഇതിന് നിതീഷ് കുമാർ വഴങ്ങുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. നിലവിലെ ചർച്ച അനുസരിച്ച് കോൺഗ്രസിന് മൂന്ന് മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും എച്ച എ എമ്മിന് ഒരു മന്ത്രിസ്ഥാനവുമാണ് ലഭിക്കുക.

ഇടത് പാർട്ടികൾ

അതിനിടെ സംസ്ഥാനത്ത് 12 എംഎൽഎമാരുള്ള പ്രധാന ഇടത് പാർട്ടിയായ സിപിഐ എംഎല്‍ മന്ത്രിസഭയുടെ ഭാഗമാകണമെന്ന നിർദ്ദേശം നിതീഷ് കുമാർ മുന്നോട്ട് വെച്ചിരുന്നു. ആർ ജെ ഡിയുടെ മന്ത്രിമാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. എന്നാൽ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാം എന്ന നിലപാടാണ് സി പി ഐ എം എൽ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് ഇക്കാര്യം ചർച്ച ചെയ്യാനായി പാർട്ടി നേതൃത്വം യോഗം ചേർന്നിരുന്നു. അതേസമയം പരമാവധി തർക്കം ഒഴിവാക്കി മന്ത്രിസഭ രൂപീകരണം പൂർത്തിയാക്കാനുള്ള ചർച്ചകളാണ് മഹാസഖ്യത്തിൽ നടക്കുന്നത്. തുടക്കത്തിൽ കല്ലുകടിയുണ്ടായാൽ അത് ബി ജെ പി വലിയ ആയുധമാക്കുമെന്ന ആശങ്ക മുന്നണിക്കുണ്ട്.

'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര

Recommended Video

cmsvideo
  ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics
  English summary
  Sitharam Yechuri Welcomes grand alliance in bihar says its a great model for the country
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X