കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് ഫ്രാങ്കോ കേസിന്റെ അതേ ദിശയിലേക്കാണ് ദിലീപിന്റെ അഭിഭാഷകനായ അഡ്വ രാമൻപിള്ള കൊണ്ടുപോകുന്നതെന്ന് സംവിധായകൻ ബൈജു കൊട്ടരക്കര.ഫ്രാങ്കോ കേസിൽ മെഡിക്കൽ രേഖകൾ തിരുത്തി പ്രതിയെ രക്ഷിച്ചത് പോലെ നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിലെ ശബ്ദം മാറ്റി പ്രതിയെ രക്ഷിക്കാനാണ് ഇവിടെ ചിലർ ശ്രമിക്കുന്നതെന്നും ബൈജു കൊട്ടരക്കര ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലാണ് സംവിധായകന്റെ പ്രതികരണം. വായിക്കാം

'കള്ളകൃഷ്ണനും എട്ട് സുന്ദരികളും', റാംപ് വാക്ക് ഞെട്ടിച്ചല്ലോ';ഡോ റോബിൻ രാധാകൃഷ്ണന്റെ ആറാട്ട്, വൈറൽ ചിത്രങ്ങൾ

1

'അഡ്വ രാമൻപിള്ള ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഫ്രാങ്കോ കേസിലും നടി ആക്രമിക്കപ്പെട്ട കേസിലുമാണ്. ഈ രണ്ട് കേസുകളും പരിശോധിച്ചാൽ ചില സമാനതകൾ കാണാൻ കഴിയും. നിയമവിദഗ്ദരുമായി ചർച്ച നടത്തിയപ്പോൾ ഫ്രാങ്കോ കേസിലെ സമാനതകൾ തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിലും രാമൻപിള്ള ഉപയോഗിക്കാൻ പോകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്'.

2

'താനും കന്യാസ്ത്രീയും ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്നാണ് ഫ്രാങ്കോ കേസിൽ ബിഷപ്പ് ഫ്രാങ്കോ അടിവരയിട്ട് പറഞ്ഞത്. ഇതാണ് കോടതിയിൽ ഏറ്റവും കൂടുതൽ ആ കന്യാസ്ത്രീക്ക് എതിരായി വന്നതും രാമൻപിള്ള അതിൽ കയറി പിടിച്ചതും. മാത്രമല്ല അതിജീവിതയായ കന്യാസ്ത്രീയുമായി റിപ്പോർട്ടർ ചാനലിൽ ഉണ്ടായിരുന്ന അഭിലാഷ് നടത്തിയ അഭിമുഖവും അതിലെ നാക്ക് പിഴയും ആ പാവം കന്യാസ്ത്രീയെ കുറ്റക്കാരിയാക്കി. മാത്രമല്ല ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന മെഡിക്കൽ റിപ്പോർട്ട് തിരുത്തിയെന്ന കിംവദന്തിയും പുറത്തുവന്നിരുന്നു'.

3

'നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ രീതിയിലൊരു വാദ പ്രതിവാദത്തിനാണ് രാമൻപിള്ള തയ്യാറെടുക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം ഇതുവരെയുള്ള വിചാരണ ഘട്ടങ്ങളിലെ കാര്യങ്ങൾ, ഹർജികൾ എന്നിവ പരിശോധിച്ചാൽ ഫ്രാങ്കോ കേസിന്റെ ദിശയിലേക്ക് തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസും രാമൻപിള്ള കൊണ്ടുപോകുന്നതെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്'.

4


' അങ്കമാലി കോടതിയിൽ ഈ ദൃശ്യങ്ങൾ കാണാൻ ദിലിപിനെ വിളിച്ചപ്പോൾ എന്റെ സഹോദരിയുടെ സ്ഥാനത്ത് ഞാൻ കാണുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണാൻ ഇല്ലെന്ന് ദിലീപ് പറഞ്ഞിരുന്നു. അതിന് ശേഷം പ്രിൻസിപ്പൽ സെഷ്ൻസ് കോടതിയിൽ നിന്നും ദൃശ്യങ്ങൾ കണ്ട ദിലീപിന്റെ അഭിഭാഷകർ ദൃശ്യങ്ങളിൽ ഒന്നും കേൾക്കാനില്ലെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു .അതിൽ പറഞ്ഞത് മറ്റൊരു സ്ത്രീയുടെ ശബ്ദമാണ് ദൃശ്യങ്ങളിൽ കേൾക്കുന്നത് എന്നാണ്. സംഭവ സമയത്ത് ഒറ്റയ്ക്കല്ല മറ്റൊരു സ്ത്രീ കൂടി ഒപ്പം ഉണ്ടായിരുന്നുവെന്ന് വിചാരണ വേളയിൽ വരുത്തി തീർക്കാൻ അവർ ശ്രമിക്കും എന്നുള്ളത് ഉറപ്പാണ്'.

5


'ഇതിനെല്ലാം ശേഷമാണ് ദിലീപിന്റേയും സഹോദരന്റേയുമെല്ലാം ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യിൽ വരുന്നതും അതിൽ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള നോട്ട് കണ്ടെടുക്കുന്നതും. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നാണ് ഇത് ലഭിച്ചത്. കോടതിയിൽ പോലീസ് കൊടുത്ത വിവരങ്ങൾ അല്ലാതെ മെമ്മറി കാർഡിലെ ദൃശ്യങ്ങളും ശബ്ദങ്ങളുമെല്ലാമായിരുന്നു ഈ നോട്ടിൽ ഉണ്ടായിരുന്നത്'

6


'എന്തിനാണ് ഈ ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചത്. ദിലീപും സഹോദരൻ അനൂപും അഭിഭാഷകനായ ഫിലിപ് ടി വർഗീസും മറ്റൊരു അഭിഭാഷകനും ഒക്കെ ചേർന്ന് തൃശ്ശൂർ മുതൽ അത്താണി വരെ നടി ആക്രമിക്കപ്പെട്ട അതേസമയത്ത് വാഹനത്തിൽ സഞ്ചരിച്ച് ഈ ദൃശ്യങ്ങൾ പുനഃരാവിഷ്കരിക്കുകയായിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്. അതിലാണ് പറഞ്ഞത് ദൃശ്യങ്ങളിൽ മറ്റൊരു പെൺകുട്ടിയുടെ ശബ്ദം ഉണ്ടെന്നും പ്രകൃതിയിൽ നിന്നുള്ള ശബ്ദങ്ങൾ ഉണ്ടെന്നുമെല്ലാം'.

'രേഖകൾ ചോർത്തുന്നു, നടപടികളിൽ പങ്കെടുക്കാതെ കറങ്ങി നടക്കുന്നു'; അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി'രേഖകൾ ചോർത്തുന്നു, നടപടികളിൽ പങ്കെടുക്കാതെ കറങ്ങി നടക്കുന്നു'; അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി

7


'പിന്നീടാണ് കണ്ടെത്തുന്നത് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും വിചാരണ കോടതിയിൽ നിന്നും അങ്കമാലി കോടതിയിൽ നിന്നും മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന്. വിചാരണ കോടതിയിൽ വെച്ച് വിവോ ഫോണിലിട്ട് ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ തീർച്ചയായും മെമ്മറി കാർഡിലെ ശബ്ദങ്ങൾ മാറിയിട്ടുണ്ടാകാം'.

8


'ഫ്രാങ്കോ കേസിൽ മെഡിക്കൽ രേഖകൾ തിരുത്തി പ്രതിയെ രക്ഷിച്ചത് പോലെ നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിലെ ശബ്ദം മാറ്റി പ്രതിയെ രക്ഷിക്കാനാണ് ഇവിടെ ചിലർ ശ്രമിക്കുന്നത്. അത്തരമൊരു തന്ത്രം പയറ്റാൻ ഈ കേസിൽ ഒരിക്കലും അനുവദിച്ച് കൂട. മെമ്മറി കാർഡ് വിവോ ഫോണിലിട്ട് കണ്ടയാളെ കണ്ടെത്തുക തന്നെ വേണം'.

9


'നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ജഡ്ജ് ആയ ഹണി എം വർഗീസ് പോയ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ കോടതി കേസ് പരിഗണിക്കരുതെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയിൽ പോയിട്ട് പോലും ആ ആവശ്യം തള്ളിയിരിക്കുകയാണ്. ഈ കേസിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിൽ നീതി ന്യായ വ്യവസ്ഥയ്ക്ക് തന്നെ ഏറ്റവും വലിയ പ്രഹരമായിരികക്കും ഇത്'.

English summary
Dileep Actress Case; Adv Raman Pillai May Opt Same Strategy in Actress Case he used in franco case; Baiju kottarakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X