തിരഞ്ഞെടുപ്പ് റാലികള്‍ നടത്താനുള്ള സാഹചര്യമല്ല; കൊവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് വികെ പോള്‍
ദില്ലി : ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 90000ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണം ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓരോ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് അഹമ്മദാബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നീതി ആയോഗ് അംഗവും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ വികെ പോള്‍.

രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വലിയ റാലികള്‍ക്കും റോഡ്ഷോകള്‍ക്കും സാധ്യമല്ലെന്ന് വികെ പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരുപരിപാടികളും നടത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, വലിയ തോതിലുള്ള റാലികളും റോഡ്ഷോകളും നിര്‍ത്തലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം ശ്രമിക്കണമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. തിരഞ്ഞെടുപ്പ് റാലികള്‍ തടയാന്‍ കമ്മിഷന് സാധിച്ചേക്കില്ല.
തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് , ഗോവ , പഞ്ചാബ് , മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളോട് നിയമസഭാ തെരഞ്ഞെടുപ്പിന് നന്നായി തയ്യാറെടുക്കാനും പ്രതിരോധ കുത്തിവയ്പ്പ് വര്‍ധിപ്പിക്കാനും കമ്മിഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒമൈക്രാണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, പഞ്ചാബ് , മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കോവിഡ് വാക്സിന്‍ ആദ്യ ഡോസ് നല്‍കിയവരുടെ ശതമാനം ഇപ്പോഴും കുറവാണെന്നും ഉത്തരാഖണ്ഡിലും ഗോവയിലും ഇത് 100 ശതമാനത്തിനടുത്താണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു .
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്മീഷന്‍ കഴിഞ്ഞ ആഴ്ച ലഖ്‌നൗവില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത് . വാക്സിനേഷന്‍ കവറേജ് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ഇസി ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു .












Click it and Unblock the Notifications