കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ വിധിയില്‍ ജീവന്‍ വെടിഞ്ഞത് 16 പേര്‍

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ ജയിലില്‍ അടച്ചപ്പോള്‍ ജീവിതം നഷ്ടപ്പെട്ടത് 16 കുടുംബങ്ങള്‍ക്കാണ്... എങ്ങനെയെന്നോ... ജയലളിതക്ക് ശിക്ഷ കിട്ടിയ വാര്‍ത്ത കവര്‍ന്നെടുത്തത് 16 പേരുടെ ജീവനാണ്.

അതാണ് തമിഴകത്തെ അന്‍പും പാശവും. പത്ത് പേര്‍ ഹൃദയം പൊട്ടിയാണ് മരിച്ചത്. ആറ് പേര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ച രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Jayalalithaa Followers

ജയലളിതയെ കോടതി ശിക്ഷിച്ച വാര്‍ത്ത അറിഞ്ഞ് മൂന്ന് പേര്‍ തൂങ്ങി മരിച്ചു. ഒരാള്‍ വിഷം കഴിച്ച് മരിച്ചു. ഒരാള്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി മരിച്ചു. ഒരാള്‍ ബസ്സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒരാള്‍ തന്റെ ചെറുവിരല്‍ അറുത്തുകളഞ്ഞു.

ജയലളിത എന്നാല്‍ തമിഴ് മക്കള്‍ക്ക് അത്രത്തോളം വലിയ വികാരമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. 'അമ്മ' ജയിലില്‍ കിടക്കുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല്. പണ്ട് അറസ്റ്റ് ചെയ്യപ്പെട്ടതുപോലെ അല്ല ഇപ്പോള്‍... മൂന്ന് വര്‍ഷത്തെ ഭരണം കൊണ്ട് അവര്‍ ഉണ്ടാക്കിയെടുത്ത ജനപിന്തുണ അത്ര വലുതാണ്.

കേസില്‍ കുറ്റക്കാരിയെന്ന് കോടതി പ്രഖ്യാപിച്ച ഉടന്‍ തന്നെ വൈകാരിക പ്രകടനങ്ങള്‍ പുറത്ത് വന്നു. മണ്ണെണ്ണയും പെട്രോളും ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ഒട്ടേറെ പേരാണ് ശ്രമിച്ചത്. ചിലരെ ആളുകള്‍ തടഞ്ഞു. ചിലരെ തടയാനായില്ല. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരാണ് ഇപ്പോഴും ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ ഒരാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ട് സഹിക്കവയാതെ ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യ ഭീരുത്വമാണെന്ന് പറഞ്ഞ് ആ സ്ത്രീക്ക് നേരിട്ട് കത്തെഴുതിയ പാരമ്പര്യമാണ് ജയലളിതക്കുള്ളത്. ആ ജയലളിതക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത്രയും അധികം പേര്‍ ജീവത്യാഗം ചെയ്തത്.

English summary
Sixteen died , two more in hospital after Jayalalithaa Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X