കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; സ്മൃതി ഇറാനിയുടെ പരാതി

  • By Soorya Chandran
Google Oneindia Malayalam News

പനജി: വസ്ത്രം മാറുന്ന സ്ഥലത്ത് ഒളി ക്യാമറയെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പരാതി. ഗോവയിലെ പ്രമുഖ വസ്ത്രാലയത്തിലാണ് സംഭവം.

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു സ്മൃതി ഇറാനി. ഇതിനിടെ ഷോപ്പിംഗിനായി പ്രമുഖ വസ്ത്ര നിര്‍മാതാക്കളായ ഫാബിന്ത്യയുടെ ഷോറൂമില്‍ എത്തി. ഷോറൂമിലെ വസ്ത്രം മാറുന്ന മുറിയിലായിരുന്നു ക്യാമറ കണ്ടെത്തിയത്.

Smriti Irani

ഗോവയിലെ കന്‍ഡോളിമിലെ കടയിലാണ് സംഭവം. ഒരു സിസിടിവി ക്യാമറ വസ്ത്രം മാറുന്ന മുറിയെ ലക്ഷ്യമാക്കി വച്ചതായാണ് സ്മൃതി ഇറാനിയുടെ ശ്രദ്ധയില്‍ പെട്ടത്. വസ്ത്രം മാറുന്ന മുറിയുടെ വെന്റിലേഷനിലേക്ക് ഫോക്കസ് ചെയ്ത് അടുത്തുള്ള ചുമരിലാണ് ക്യാമറ വച്ചിരുന്നത്.

ഉടനെ തന്നെ പുറത്തിറങ്ങിയ മന്ത്രി ബഹളം വച്ചു. ഭര്‍ത്താവിനോടും കൂടെയുണ്ടായിരുന്നു സുരക്ഷാ ജീവനക്കാരോടും വിവരം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കാണണം എന്നാവശ്യപ്പെട്ടപ്പോള്‍ കടയുടമകള്‍ അത് കാണിക്കുകയും ചെയ്തു. മന്ത്രി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിരുന്നു.

മന്ത്രിയുടെ ഭര്‍ത്താവ് ഉടന്‍ തന്നെ സ്ഥലം ബിജെപി എംഎല്‍എയെ വിവരം അറിയിച്ചു. പോലീസിനേയും വിവരം അറിയിചചു. പോലീസും എംഎല്‍എയും ഉടനടി സ്ഥലത്തെത്തുകയും ചെയ്തു. മന്ത്രിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ നാല് മാസത്തെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചത്. ഇക്കാലമത്രയും അവിടെ നിന്ന് വസ്ത്രം മാറിയ സ്ത്രീകളുടെ ദൃശ്യങ്ങളെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ കടയിലെ ജീവനക്കാര്‍ക്ക് ഇതിനെ ന്യായീകരിക്കാന്‍ ചില കാരണങ്ങളുണ്ട്. പല ടൂറിസ്റ്റുകളും മൂന്നും നാലും വസ്ത്രവുമായി കയറി ചിലത് മോഷ്ടിക്കുന്ന പതിവാണെന്നാണ് ഇവര്‍ പറയുന്നത്. ഇത് തടയാനാണത്രെ ക്യാമറ വച്ചത്.

English summary
Smriti Irani spots camera pointed at trial room of Fabindia outlet in Goa, FIR lodged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X