കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിസന്ധി: ഇന്ത്യക്ക് 100 കോടി ഡോളര്‍ സഹായവുമായി ലോകബാങ്ക്

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് വന്‍ സമ്പത്തിക സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. നൂറ് കോടി ഡോളറിന്‍റെ സഹായമാണ് ലോക ബാങ്ക് ഇന്ത്യക്ക് അനുവദിച്ചത്. ലോക വ്യാപകമായി 7500 കോടി ഡോളറിന്‍റെ പാക്കേജാണ് കൊറോണ വൈറസ് സൃഷ്ടിച്ച ആഘാതം നേരിടുന്നതിനായി ലോക ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യക്കുള്ള സഹായവും. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനള്ള പദ്ധതികള്‍ക്കാണ് തുക ഉപയോഗിക്കേണ്ട്.

400 ല്‍ അധികം സാമൂഹ്യ സുരക്ഷാ പദ്ധതികളെ സാങ്കേതിക തലത്തില്‍ സമന്വയിപ്പിക്കാന്‍ ഈ സഹായം ഇന്ത്യയെ പ്രാപ്തരാക്കുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. പ്രധാനമായും നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്. ഗ്രാമീണരുടേത് എന്നത് പോലെ നഗരത്തിലെ ദരിദ്രരോടേയും സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഈ പദ്ധതി നിർണായകമാകുമെന്ന് ഇന്ത്യയിലെ ലോകബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് വ്യക്തമാക്കി. പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ദൗത്യം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

worldbank-

Recommended Video

cmsvideo
മുദ്രാവക്യങ്ങള്‍ സൃഷ്ടിച്ചാൽ പോരാ, നടപ്പിലാക്കണം | Oneindia Malayalam

കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ ഇടപെടലുകൾക്കായിരുന്നു ലോക ബാങ്കിന്‍റെ ആദ്യ പദ്ധതി. ആ പദ്ധതിക്ക് 7500 കോടി ഡോളറായിരുന്നു ലോക ബാങ്ക് മാറ്റിവെച്ചത്. ഈ പദ്ധതിയുടെ ഭാഗമായ സമാനമായ തുക ഏപ്രില്‍ നാലിനും ഇന്ത്യക്ക് ലഭിച്ചിരുന്നു. കോവിഡ് പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത്. ചെറുകിട ഇടത്തരം മേഖലയെ സഹായിക്കുന്ന ഒരു പാക്കേജിന്‍റെ പ്രഖ്യാപനം മുന്നാം ഘട്ടമായി അടുത്ത് തന്നെ ലോക ബാങ്ക് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി, വാളെടുത്ത് ഖഡ്‌സെ, പിന്നില്‍ ഫട്നാവിസ്,നോട്ടമിട്ട് കോണ്‍ഗ്രസ്!!മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി, വാളെടുത്ത് ഖഡ്‌സെ, പിന്നില്‍ ഫട്നാവിസ്,നോട്ടമിട്ട് കോണ്‍ഗ്രസ്!!

 വൈറലായ അസഭ്യ കമന്‍റുകള്‍ ആരുടേത്?; വിശദീകരണവുമായി വിഡി സതീശന്‍ എംഎല്‍എ വൈറലായ അസഭ്യ കമന്‍റുകള്‍ ആരുടേത്?; വിശദീകരണവുമായി വിഡി സതീശന്‍ എംഎല്‍എ

English summary
social protection package: world bank announces $1 billion loan for india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X