Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനില്‍ വിജയക്കൊടി നാട്ടി, ഇനി സൂര്യന്‍: ആദിത്യ എൽ 1 വിക്ഷേപണത്തിനൊരുങ്ങുന്നു, വന്‍ ലക്ഷ്യം

ബെംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഉജ്ജ്വലമായ വിജയത്തിന് പിന്നാലെ രാജ്യത്തിന്റെ ആദ്യ സോളാർ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-എക്‌സ്‌എൽ റോക്കറ്റിലൂടെ സെപ്റ്റംബർ 2 ന് ആദിത്യ എൽ 1 വിക്ഷേപിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ക്രോമോസ്ഫിയറും കൊറോണയും ഉൾപ്പെടെയുള്ള സൂര്യന്റെ മുകളിലെ അന്തരീക്ഷത്തിന്റെ ചലനാത്മകത പഠിക്കുക എന്നതാണ് ആദിത്യ എൽ1 ന്റെ പ്രാഥമിക ലക്ഷ്യം. ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെയും ഫ്ലെയറുകളുടെയും തുടക്കം എന്നിവയുടെ പഠനവും ആദിത്യ എൽ1 ലക്ഷ്യമിടുന്നു.

solar

സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന കണികാ ചലനാത്മകതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ പേടകം ഇൻ-സിറ്റു കണികയും പ്ലാസ്മ പരിതസ്ഥിതികളും നിരീക്ഷിക്കും. സോളാർ കൊറോണയുടെ (സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറത്തുള്ള പ്രദേശം) ഭൗതികശാസ്ത്രവും അതിന്റെ താപനില സംവിധാനങ്ങളും പര്യവേക്ഷണം ചെയ്യാനും ഇത് സഹായിക്കും.

ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ സൂര്യന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നതിനായി ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. പിഎസ്എൽവി 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കും. വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ നിന്നും എൽ1 പോയിന്റ് അഥവാ ലാഗ്രാഞ്ച് പോയിന്റിൽ എത്തുന്നതിനായി 125 ദിവസമാണ് എത്തുക. ഇത് വരെ കാത്തിരിക്കണമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കിയത്.

കൊറോണൽ, കൊറോണൽ ലൂപ്പുകൾ പ്ലാസ്മയുടെ ഡയഗ്നോസ്റ്റിക്സ്: താപനില, വേഗത, സാന്ദ്രത.
CME-കളുടെ വികസനം, ചലനാത്മകത, ഉത്ഭവം. സോളാർ കൊറോണയിലെ കാന്തികക്ഷേത്ര ടോപ്പോളജിയും കാന്തികക്ഷേത്ര അളവുകളും.ഒന്നിലധികം പാളികളിൽ (ക്രോമോസ്ഫിയർ, ബേസ്, എക്സ്റ്റൻഡഡ് കൊറോണ) സംഭവിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയുക എന്നിവയുടെ ആദിത്യയുടെ ലക്ഷ്യങ്ങളാണ്.

ഏഴ് നൂതന പേലോഡുകൾ (ശാസ്ത്ര ഉപകരണങ്ങള്‍) പേടകത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിൽ നാല് പേലോഡുകളെ സൂര്യന്റെ വ്യക്തമായ നിരീക്ഷണങ്ങൾ പകർത്താൻ പ്രാപ്തമാക്കും, ബാക്കിയുള്ള മൂന്ന് പേലോഡുകൾ ഈ ലഗ്രാഞ്ച് പോയിന്റിലെ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് ഇൻ- സിറ്റുവിലുള്ള പഠനങ്ങൾ നടത്തുമെന്നുമാണ് ഐ എസ് ആർ ഒ വ്യക്തമാക്കുന്നത്. ഈ പഠനങ്ങളെല്ലാം സൂര്യന്റെ പ്രവർത്തനങ്ങളെക്കൂറിച്ച് കൂടുതൾ ശാസ്ത്രീയമായ വിശദീകരണം ലഭിക്കാൻ സഹായിയിക്കും എന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു.

കാനഡയില്‍ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശ വിദ്യാർത്ഥികള്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്നുവെന്ന വാർത്തകളാണ് സമീപ ദിവസങ്ങളിലായി പുറത്ത് വരുന്നത്. ആവശ്യമായ പാർട് ടൈം ജോലി ലഭിക്കാതിരിക്കുക, വീടുകളുടെ വാടകയിലുള്ള കുത്തനേയുള്ള വർധനവ് തുടങ്ങി നിരവധി വെല്ലുവിളികളാണ് വിദേശ വിദ്യാർത്ഥികള്‍ക്ക് മുമ്പിലുള്ളത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ കൂടതല്‍ വിദേശ വിദ്യാർത്ഥികള്‍ക്ക് രാജ്യത്ത് അവസരം നല്‍കാനുള്ള കാനഡ സർക്കാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+