കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് എത്ര പ്രധാനമന്ത്രിമാരുണ്ട്?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന് പഠിച്ചും വിശ്വസിച്ചും കാലം കഴിക്കുന്നവരാണ് നമ്മള്‍. ഇടയ്ക്ക് ചില രാഷ്ട്രീയ വിചാരക്കാര്‍ സോണിയാ ഗാന്ധിയുടെ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നത്, മന്‍മോഹന്‍ സിംഗ് അവരുടെ കയ്യിലെ പാവയാണ് എന്നൊക്കെ ആരോപിച്ചപ്പോഴും ആരും മറിച്ചൊന്നും ചിന്തിച്ചുകാണില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമല്ലേ, ഇവിടെ കുടുംബാധിപത്യവും ഏകാധിപത്യവും നടക്കുമോ എന്ന് സംശയിച്ചവരെ കുറ്റം പറയുന്നതെങ്ങിനെ?

എന്നാല്‍ രാഷ്ട്രീയ എതിരാളികളല്ല, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീര്‍പ്പാക്കിയ ഫയലുകളിലായിരുന്നു പ്രധാനമന്ത്രി ഒപ്പ് വെച്ചിരുന്നത് എന്നാണ് സഞ്ജയ് ബാരു പറയുന്നത്. സോണിയാ ഗാന്ധിയുടെയും അനുയായികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നത്രെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

Sanjaya Baru

കോണ്‍ഗ്രസില്‍ രണ്ട് അധികാര കേന്ദ്രങ്ങളില്ല എന്ന് മന്‍മോഹന്‍ സിംഗ് തന്നെ നേരത്തെ വിശദീകരിച്ചിട്ടുണ്ട്. അത് കേട്ടവര്‍ കരുതിയത് പ്രധാനമന്ത്രി തന്നെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നാണ്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകം പറയുന്നതും കോണ്‍ഗ്രസില്‍ രണ്ട് അധികാര കേന്ദ്രങ്ങളില്ല, ഒന്നേയുള്ളൂ എന്നാണ് - പക്ഷേ അത് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയാണ് എന്ന് മാത്രം.

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ - ദി മേയ്ക്കിംഗ് ആന്‍ഡ് അണ്‍മെയ്ക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന തന്റെ പുസ്തകത്തിലാണ് സഞ്ജയ് ബാരു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇടയ്ക്ക് മന്‍മോഹന്‍ സിംഗിനെ തളളി സുശീല്‍ കുമാര്‍ ഷിന്‍ഡെയെയോ പ്രണബ് മുഖര്‍ജിയെയോ പ്രധാനമന്ത്രിയാക്കാനും കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്രെ. എന്നാല്‍ ബാരുവിന്റെ ആരോപണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

English summary
Sanjay Baru book says Sonia Gandhi gave instructions to PM on key files
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X