മോദിയെ കാത്തിരിക്കുന്നത് തിരിച്ചടി!! ജനങ്ങള്‍ മോദിയെ കൈവിടുമെന്ന് അഭിപ്രായ സര്‍വെ ഫലം?

ഏറെ നിര്‍ണായകമാകുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്പി - കോണ്‍ഗ്രസ് സഖ്യം 181 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വെ ഫലം.

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമെന്ന് സര്‍വെഫലം. ഒടുവില്‍ പുറത്തുവന്ന ന്യൂസ് 18 നെറ്റ് വര്‍ക്ക് സര്‍വെ ഫലത്തിലാണ് തിരഞ്ഞെടുപ്പ് ബിജെപിക്കും മോദിക്കും തിരിച്ചടിയാകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ രണ്ട് സര്‍വെഫലങ്ങളും തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമല്ലെന്ന സൂചനകള്‍ നല്‍കിയിരുന്നു.

മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന സര്‍വെഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. ഉത്തര്‍ പ്രദേശില്‍ എസ്പി- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വെ ഫലം. പഞ്ചാബില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും സര്‍വെ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡ് മാത്രമാണ് ബിജെപിക്ക് ആശ്വാസം.

 ബിജെപി ക്ക് 160 സീറ്റ്

ബിജെപി ക്ക് 160 സീറ്റ്

ഏറെ നിര്‍ണായകമാകുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്പി - കോണ്‍ഗ്രസ് സഖ്യം 181 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വെ ഫലം. യുപിയില്‍ 160 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും ഫലം വ്യക്തമാക്കുന്നു. മായാവതിയുടെ ബിഎസ്പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. 403 സീററിലേക്ക്ാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 മൂന്നാം സ്ഥാനത്തേക്ക്

മൂന്നാം സ്ഥാനത്തേക്ക്

നിലവില്‍ പഞ്ചാബ് ഭരിക്കുന്ന അകാലിദള്‍- ബിജെപി സഖ്യത്തിന് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് സര്‍വെ ഫലം. അകാലിദള്‍- ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേക്ക് തളളപ്പെടുമെന്നാണ് സൂചന നല്‍കുന്നത്. 117 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അകാലിദള്‍- ബിജെപി സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂയെന്നാണ് വ്യക്തമാക്കുന്നത്.

 എഎപി രണ്ടാം സ്ഥാനത്ത്

എഎപി രണ്ടാം സ്ഥാനത്ത്

പഞ്ചാബില്‍ 58 സീറ്റിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു. 37 സീറ്റ് നേടി എഎപി രണ്ടാം സ്ഥാനത്തെത്തുമെന്നും ഫലം വ്യക്തമാക്കുന്നു.

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

ഉത്തരാഖണ്ഡില്‍ മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാന്‍ കഴിയുന്നത്. 40 സീറ്റ് നേടി ബിജെപി ഉത്തരാഖണ്ഡില്‍ അധികാരത്തിലെത്തുമെന്നാണ് സര്‍വെ ഫലം. നിലവില്‍ ഉത്തരാഖണ്ഡ് ഭരിക്കുന്ന കോണ്‍ഗ്രസിന് 26 സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഫലം വ്യക്തമാക്കുന്നു.

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

നിലവില്‍ യുപി ഭരിക്കുന്ന അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. പിതാവ് മുലായം സിങുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അഖിലേഷ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്.

 ബിജെപി വയര്‍ക്കും

ബിജെപി വയര്‍ക്കും

നേരത്തെ നടന്ന ആക്‌സിസ് -മൈ ഇന്ത്യ സര്‍വെയിലും സിഎസ് ഡിഎസ് സര്‍വെയിലും ബിജെപിക്ക് തിരിച്ചടിയാണ് തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+