ജാട്ട് മേഖലയിൽ എസ്പി-ആർഎൽഡി സഖ്യം, പടിഞ്ഞാറൻ യുപിയിൽ കരുത്ത് കാട്ടി ബിജെപി
ദില്ലി; ഇത്തവണ യു പി നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട മേഖലയാണ് പടിഞ്ഞാറൻ യു പി. കർഷക സമരം ആളിക്കത്തിയ പ്രദേശത്ത് ബി ജെ പി ഇക്കുറി കനത്ത വിലകൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെട്ടത്. മാത്രമല്ല കർഷകർ കൂടുതലുള്ള ജാട്ട് സമുദായത്തിനിടയിൽ സ്വാധീനമുള്ള ആർ എൽ ഡിയുടെ സഖ്യം ഇവിടെ എസ് പിക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ചില ജാട്ട് സ്വാധീന മേഖലകൾ ഒഴിച്ച് നിർത്തിയാൽ പടിഞ്ഞാറൻ യുപിയിൽ സമഗ്രാധിപത്യമാണ് ഇത്തവണയും ബി ജെ പി നേടിയിരിക്കുന്നത്.
മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ

ആഗ്ര, മഥുര, അലിഗഡ്, മീററ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, ബാഗ്പത്, ഹാപൂർ, മുസാഫർനഗർ, ഷാംലി, ഗൗതം ബുദ്ധ നഗർ, അമ്രോഹ, ബുദൗൻ, ബറേലി, ബിജ്‌നോർ, മൊറാദാബാദ്, രാംപൂർ, സഹാറൻപൂർ, സംഭാൽ, ഷാജഹാൻപൂർ, ഹത്രാസ്, എഥാ, കസ്ഗഞ്ച്, ഫിറോസ്ബാദ് എന്നിങ്ങനെ 24 ജില്ലകളാണ് പടിഞ്ഞാറൻ യുപിയിൽ ഉള്ളത്.
പ്രദേശത്തെ 70 ശതമനാം സീറ്റുകളിലും ഇത്തവണ ബി ജെ പിക്ക് വിജയിക്കാൻ സാധിച്ചു. വെറും 15 സറ്റുകളിൽ മാത്രമാണ് നഷ്ടം നേരിട്ടത്. ആഗ്ര, മഥുര, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ തുടങ്ങിയ ജില്ലകളിൽ ബി ജെപി പൂർണമായും തൂത്തുവാരിയപ്പോൾ പ്രതിപക്ഷ സഖ്യംഷാംലിയിലും മൊറാദാബാദിലും 100 ശതമാനം വിജയം നേടി. മുസാഫർനഗറിലും മീററ്റിലും മികച്ച പ്രകടനം കാഴ്ചവച്ചു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 24 ജില്ലകളിലെ 126 സീറ്റുകളിൽ 2017 ൽ ബി ജെ പി 100 സീറ്റുകൾ അതായത് 79 ശതമാനം സീറ്റുകൾ നേടിയിരുന്നു. ഇത്തവണ അതിന്റെ എണ്ണം 85 ആയി. അതായത് 67 ശതമാനം സീറ്റുകൾ. എസ്പിയും ആർഎൽഡിയും ചേർന്ന് മേഖലയിലെ 126 സീറ്റുകളിൽ 41 സീറ്റ് നേടി. 2017ലെ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആർഎൽഡി ഇത്തവണ 33 സീറ്റുകളിൽ മത്സരിക്കുകയും എട്ട് സീറ്റിൽ വിജയിക്കുകയും ചെയ്തു.

താന ഭവനിൽ മന്ത്രി ഉൾപ്പെടെ ഷാംലി ജില്ലയിലെ മൂന്ന് സീറ്റുകളും ബി ജെ പിക്ക് നഷ്ടപ്പെട്ടു, മീററ്റിലെ ഏഴ് സീറ്റുകളിൽ നാലെണ്ണം, മുസാഫർനഗറിലെ ആറ് സീറ്റുകളിൽ നാലെണ്ണം എന്നിവയും നഷ്ടമായി. ജാട്ട് സമുദായംഗങ്ങൾക്ക് ആധിപത്യമുള്ള മേഖലകളാണ് ഇത്. മൊറാദാബാദിലെ ആറ് സീറ്റുകളും രാംപൂർ, സംഭാൽ ജില്ലകളിലെ നാലിൽ മൂന്ന് സീറ്റുകളും ബി ജെ പിക്ക് നഷ്ടമായിരുന്നു.

അതേസമയം ഗാസിയാബാദിൽ മറ്റൊരു മന്ത്രിഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴാണ് താന ഭവനിൽ മന്ത്രി പരാജയപ്പെട്ടത്. ആഗ്ര, മഥുര, അലിഗഡ് തുടങ്ങിയ ജില്ലകൾ പൂർണ്ണമായും തൂത്തുവാരാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. സമീപകാല കർഷക പ്രക്ഷോഭം പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഉടനീളം സ്വാധീനം ചെലുത്തിയില്ലെന്ന് വേണം ഇതിലൂടെ വിലയിരുത്താനെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ബഹുജൻ സമാജ് പാർട്ടിക്കും കോൺഗ്രസിനും ഇവിടെ ഒരു സീറ്റിൽ പോലും ജയിക്കാൻ സാധിച്ചിരുന്നില്ല.

യുപിയിൽ ഇത്തവണയും ബി ജെ പിക്ക് ഭരണ തുടർച്ച ലഭിച്ചുവെങ്കിലും സീറ്റുകളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. 2017 ൽ 403 അംഗ നിയമസഭയിൽ 324 സീറ്റുകളായിരുന്നു എൻ ഡി എ സഖ്യത്തിന് ലഭിച്ചത്. എന്നാൽ ഇത്തനണ 255 സീറ്റുകളിലാണ് എൻ ഡി എയുടെ വിജയം. സമാജ്വാദി സഖ്യത്തിന് 125 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്. കഴിഞ്ഞ തവണ 47 സീറ്റുകളായിരുന്നു എസ് പിക്ക് സംസ്ഥാനത്ത് ലഭിച്ചത്.












Click it and Unblock the Notifications