ശ്രീലങ്കൻ തമിഴരെ രക്ഷിക്കണം; പ്രധാനമന്തിയെ കണ്ട് എംകെ സ്റ്റാലിൻ
ഡൽഹി; ശ്രീലങ്കൻ തമിഴർക്ക് മാനുഷിക സഹായം നൽകാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പല തമിഴ് വംശജരും ലങ്കയിൽ നിന്ന് പലായനം ചെയ്ത് കടൽ മാർഗം സംസ്ഥാനത്തേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിനെത്തിയ സ്റ്റാലിൻ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ചെയ്തിരുന്നു.
ലങ്കയിലെ സാമ്പത്തിക പ്രതിസന്ധി തമിഴരെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നുവെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റാലിൻ പറഞ്ഞു. ശ്രീലങ്കയിൽ ജീവിത സാഹചര്യം ദുഷ്കരമായതോടെ നിരവധി ആളുകൾ പല പ്രദേശളിലേക്കും ആളുകൾ യാത്ര ആരംഭിച്ചു. അടുത്തിടെ 16 പേർ തമിഴ്നാട് തീരത്ത് എത്തി. ഇത്തരത്തിൽ കൂടുതൽ പേർ ഇനിയും എത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായും സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി.

പാർലമെന്റ് ഹൗസിലെ ഡിഎംകെയുടെ ഓഫീസിലെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും അദ്ദേഹം ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച സ്റ്റാലിൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഡൽഹി സർക്കാർ സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും സന്ദർശിക്കാൻ സാധ്യതയുണ്ട്. സോണിയ ഗാന്ധിയുമായി സ്റ്റാലിൻ വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും. ശനിയാഴ്ച ഡൽഹിയിലെ ഡിഎംകെ ആസ്ഥാനം ഉദ്ഘാടനത്തിൽ സോണിയ പങ്കെടുത്തേക്കും.
ദേശീയ രാഷ്ട്രീയത്തിൽ വേരുകൾ ശക്തമാക്കാനും അഖിലേന്ത്യാ തലത്തിൽ ബി ജെ പിയ്ക്ക് എതിരെ മുന്നണി രൂപീകരിക്കാനുമുള്ള ഭാഗമായാണ് രാജ്യതലസ്ഥാനത്ത് ഡി എം കെയുടെ ഓഫീസ് ആരംഭിക്കുന്നത്. നാളെ മുഖ്യമന്ത്രി സ്റ്റാലിൻ ഓഫീസ് ഉദ്‌ഘാടനം ചെയ്യും. ബം ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തടങ്ങിൽ പങ്കെടുത്തേക്കും. അതേ സമയം ലങ്കയിൽ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ അടച്ചു. തലസ്ഥാനമായ കൊളംബോയിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് വ്യാഴാഴ്ച മുതൽ 13 മണിക്കൂറാണ് പവർകട്ട്. രാജ്യത്തെ തെരുവുവിളക്കുകളും അണക്കാനാണ് തീരുമാനം. അവശ്യവസ്തുക്കളുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്. 1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications